റിതേഷ് തന്നെ സ്പര്‍ശിക്കാനോ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വച്ച് ചുംബിക്കാനോ ഒരിക്കലും തയ്യാറായിട്ടില്ല, താന്‍ വിളിക്കുമ്പോള്‍ റിതേഷ് കോളുകള്‍ എടുക്കാറില്ല; വിവാഹമോചനത്തെ കുറിച്ച് പറഞ്ഞ് നടി രാാഖി സാവന്ത്

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി രാഖി സാവന്തും ഭര്‍ത്താവ് റിതേഷ് സിംഗും വിവാഹ മോചിതരാകുന്നുവെന്ന വാര്‍ത്ത പ്രഖ്യാപിച്ചത്. സോഷ്യല്‍മീഡിയയില്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് റിതേഷുമായി പിരിഞ്ഞുവെന്ന് രാഖി അറിയിച്ചത്. ബിഗ് ബോസ് ഷോയ്ക്ക് ശേഷം തന്റെ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങളാണ് വിവാഹ മോചനത്തിലേക്ക് നയിച്ചത് എന്നാണ് രാഖി പറഞ്ഞത്. ഇത് സംഭവിച്ചതില്‍ തനിക്ക് അതിയായ ദുഃഖവും വേദനയുമുണ്ടന്നും രാഖി പറഞ്ഞിരുന്നു.
വിവാഹമോചനം പ്രഖ്യാപിച്ച ശേഷം ഭര്‍ത്താവ് റിതേഷിനെ കുറിച്ച് രാഖി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. റിതേഷില്‍ നിന്നും തനിക്ക് ഒരു കുഞ്ഞ് വേണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു എന്നാണ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ രാഖി വെളിപ്പെടുത്തിയത്.
എന്നാല്‍ റിതേഷ് തന്നെ സ്പര്‍ശിക്കാനോ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വച്ച് ചുംബിക്കാനോ ഒരിക്കലും തയ്യാറായിട്ടില്ല. താന്‍ വിളിക്കുമ്പോള്‍ റിതേഷ് കോളുകള്‍ എടുക്കാറില്ല. അമ്മ പറയുന്നത് പോലും റിതേഷ് കേള്‍ക്കുന്നില്ലെന്നും വിവാഹം കഴിഞ്ഞ ശേഷം തന്നോടൊപ്പം താമസിക്കാന്‍ പറഞ്ഞിട്ടും റിതേഷ് തയ്യാറായില്ലെന്നുമാണ് രാഖി പറയുന്നത്.
ബിഗ് ബോസ് 15-ാം സീസണിലാണ് രാഖിയും റിതേഷും ഒരുമിച്ച് പങ്കെടുത്തത്. എന്നാല്‍ തന്നെ ഉപദ്രവിച്ചെന്ന് ആരോപിച്ച് റിതേഷിന്റെ ആദ്യ ഭാര്യ രാഖിക്കും റിതേഷിനുമെതിരെ രംഗത്തെത്തിയിരുന്നു. റിതേഷ് വിവാഹമോചനം ചെയ്യാത്തതിനാല്‍ രാഖിയുമായുള്ള റിതേഷിന്റെ വിവാഹം നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ടുണ്ട്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...