Connect with us

‘ആരോ മുട്ടയില്‍ കൂടോത്രം ചെയ്തത് കൊണ്ടാണ് തന്റെ സിനിമകള്‍ ഒന്നും നടക്കാത്തത്’; അതില്‍ യാതൊരു വിധത്തിലുള്ള സംശയവും വേണ്ട, ആരോപണങ്ങളില്‍ പ്രതികരണവുമായി രജിത് കുമാര്‍

Malayalam

‘ആരോ മുട്ടയില്‍ കൂടോത്രം ചെയ്തത് കൊണ്ടാണ് തന്റെ സിനിമകള്‍ ഒന്നും നടക്കാത്തത്’; അതില്‍ യാതൊരു വിധത്തിലുള്ള സംശയവും വേണ്ട, ആരോപണങ്ങളില്‍ പ്രതികരണവുമായി രജിത് കുമാര്‍

‘ആരോ മുട്ടയില്‍ കൂടോത്രം ചെയ്തത് കൊണ്ടാണ് തന്റെ സിനിമകള്‍ ഒന്നും നടക്കാത്തത്’; അതില്‍ യാതൊരു വിധത്തിലുള്ള സംശയവും വേണ്ട, ആരോപണങ്ങളില്‍ പ്രതികരണവുമായി രജിത് കുമാര്‍

ബിഗ് ബോസ് സീസണ്‍ 2 റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയമായ താരമാണ് രജിത് കുമാര്‍. നിരവധി ആരാധകരെയാണ് അദ്ദേഹത്തിന് ഈ ഷോയിലൂടെ ലഭിച്ചത്. മറ്റൊരു മത്സരാര്‍ത്ഥിക്കും ലഭിക്കാത്ത അത്രയും ഫാന്‍ ബേസ് വളരെ കുറഞ്ഞ കാലം കൊണ്ടു തന്നെ സ്വന്തമാക്കാന്‍ രജിത് കുമാറിനായി. എന്നാല്‍ ഇപ്പോഴിതാ ബിഗ് ബോസ് ഷോയില്‍ നിന്നും പുറത്തായതിന് ശേഷം തനിക്ക് സിനിമയില്‍ നിന്നും നിരവധി ഓഫറുകള്‍ വന്നിട്ടുണ്ട് എന്ന് പറയുകയാണ് രജിത് കുമാര്‍. ആരോ മുട്ടയില്‍ കൂടോത്രം ചെയ്തത് കൊണ്ടാണ് തന്റെ സിനിമകള്‍ ഒന്നും നടക്കാത്തത് എന്ന് വരുന്ന കമന്റുകള്‍ക്ക് മറുപടിയുമായാണ് രജിത് കുമാര്‍ അമൃത സുരേഷിനൊപ്പമുള്ള ലൈവ് വീഡിയോയില്‍ എത്തിയത്.

കൂടാതെ തനിക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും താരം മറുപടി നല്‍കിയിട്ടുണ്ട്. ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം നിരവധി ഓഫറുകള്‍ വന്നിരുന്നു. ലാലേട്ടന്‍ തന്റെ രണ്ട് സിനിമകളില്‍ ചാന്‍സ് തരാമെന്ന് പറഞ്ഞിരുന്നു. ആ രണ്ട് സിനിമകളുടേയും വര്‍ക്ക് കഴിഞ്ഞു. ദിലീപ്, ജയസൂര്യ ചിത്രങ്ങളില്‍ നിന്നൊക്കെ ഓഫര്‍ വന്നിരുന്നു. ഇതൊന്നും കൊറോണ ആയതു കൊണ്ട് നടന്നില്ല.

എന്നാല്‍ അടുത്ത ഇടയ്ക്ക് തനിക്ക് ആരോ മുട്ടയില്‍ കൂടോത്രം ചെയ്തിരിക്കുകയാണെന്നും അത് കൊണ്ടാണ് ഈ ഫീല്‍ഡില്‍ കയറാന്‍ പറ്റാത്തത് എന്ന പ്രചാരണം താന്‍ കേട്ടിരുന്നു. എല്ലാ ശക്തികളിലും വിശ്വസിക്കുന്ന ആളായത് കൊണ്ട് തന്നെ ഇതിനെ താന്‍ പൂര്‍ണ്ണമായും തള്ളി കളയുന്നില്ല. ഒരാള്‍ തകരാന്‍ വേണ്ടി നമ്മള്‍ എന്തെങ്കിലും ചെയ്താല്‍ ഭാവിയില്‍ തകരുന്നത് നമ്മള്‍ തന്നെയായിരിക്കും. അതില്‍ യാതൊരു വിധത്തിലുള്ള സംശയവും വേണ്ട എന്നും രജിത് കുമാര്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രജിത് കുമാറിനെ കുറിച്ച് ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ വിജയി ആയ സാബുമോന്‍ അബ്ദുസ്സമദ് പറഞ്ഞ വാക്കുകള്‍ ആയിരുന്നു. ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ കൊവിഡ് മൂലം അവസാനിപ്പിക്കേണ്ടി വന്നെങ്കിലും, ആ സീസണില്‍ ഏറ്റവും അധികം ശ്രദ്ധ നേടിയത് ഡോ രജിത് കുമാര്‍ ആയിരുന്നു എന്നതില്‍ സംശയമില്ല. ആ കാലഘട്ടത്തില്‍ തന്നെ രജിത്തിനെതിരെ വലിയ വിമര്‍ശനം ഉന്നയിച്ച ആളായിരുന്നു സാബുമോന്‍. ഇതിന്റെ പേരില്‍ രജിത് കുമാര്‍ ആര്‍മി സാബുമോനെതിരെ രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ ഒരു ക്ലബ്ബ് ഹൗസ് ചര്‍ച്ചയില്‍ രജിത് കുമാറിനെ കുറിച്ച് സാബുമോന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

രജിത് കുമാര്‍ ഒരു സൈക്കോ ആണെന്നാണ് സാബുമോന്‍ പറയുന്നത്. അയാളെ തന്റെ നെഞ്ചത്തേക്ക് ചാരരുത് എന്ന് മുന്നറിയിപ്പും നല്‍കുന്നുണ്ട് സാബു. അയാള്‍ എത്ര വലിയ ആളാണെങ്കിലും, ബിഗ് ബോസില്‍ നില്‍ക്കുന്ന സമയത്ത് തന്നെ രജിത്തിനെ താന്‍ വിമര്‍ശിച്ചിട്ടുണ്ട് എന്നാണ് സാബു വ്യക്തമാക്കിയത്. ആര്‍ക്ക് വേണമെങ്കിലും രജിത് കുമാറിനെ ആരാധിക്കാം. വേണമെങ്കില്‍ പൂവിട്ട് പൂജിക്കുകയും ചെയ്യാം. പക്ഷേ, അയാള്‍ പ്രചരിപ്പിക്കുന്ന ആശയങ്ങളെ ഒരിക്കലും പിന്തുടരുകയോ പിന്തുണയ്ക്കുകയോ ചെയ്യരുത് എന്നത് മാത്രമാണ് തന്റെ അഭിപ്രായമെന്നും സാബുമോന്‍ വ്യക്തമാക്കി. എക്കാലത്തും അത് തന്നെ ആയിരിക്കും തന്റെ അഭിപ്രായമെന്നും ഉറപ്പിക്കുന്നുണ്ട് സാബു.

രജിത് ആര്‍മി ആയിക്കോട്ടെ, മറ്റ് ആര്‍മി ആയിക്കോട്ടേ, അവര്‍ക്കെല്ലാം ഒരു പ്രശ്നമാണുള്ളത്. അത് മോഹഭംഗം ആണ്. അവരവര്‍ക്ക് ഇഷ്ടപ്പെട്ട ആള്‍ വിജയിക്കുമെന്ന് ഭയങ്കരമായി ആഗ്രഹിക്കും. അത് നടന്നില്ലെങ്കില്‍ പിന്നെ പ്രശ്നമാക്കുമെന്നാണ് സാബുമോന്റെ അഭിപ്രായം. ബിഗ് ബോസ് മലയാളം സീസണ്‍ 2 പൂര്‍ത്തിയായിരുന്നു എങ്കില്‍ രജിത് കുമാര്‍ എന്ന സൈക്കോ ജയിച്ചേനെ എന്നാണ് സാബു പറയുന്നത്. അക്കാര്യത്തില്‍ സാബുമോന് ഒരു സംശയവും ഇല്ല. ആ സീസണില്‍ ബാക്കിയുളളവരുടെ എല്ലാ സപ്പോര്‍ട്ടേഴ്സ് വിചാരിച്ചാലും രജിത് കുമാറിനെ തോല്‍പിക്കാന്‍ പറ്റില്ലായിരുന്നു എന്നും പറയുന്നുണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ 2 വിന്റെ ചില എപ്പിസോഡുകള്‍ താന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുപോലെ സ്വയം സംസാരിച്ചുകൊണ്ടു നടക്കുന്ന മനുഷ്യരെ അധികം കണ്ടിട്ടില്ല. അങ്ങനെ കണ്ടിട്ടുള്ളവര്‍ എല്ലാം മാനസികമായി പ്രശ്നമുള്ളവരാണ്. അവരില്‍ പലരും ചികിത്സ തേടി രോഗമുക്തി നേടാറുണ്ടെന്ന് കൂടി സാബു പറയുന്നു. രജിത് ആര്‍മിയോട് തനിക്ക് തോന്നുന്നത് ഇറിറ്റേഷന്‍ ആണെന്നാണ് സാബുമോന്‍ പറയുന്നത്. തന്നെ അയാള്‍ ഒന്നും ചെയ്തിട്ടില്ല. ഇതുപോലെ ഒരു സൈക്കോകളെ താന്‍ സഹിക്കില്ല. ഇതെല്ലാം താന്‍ സംസാരിച്ചുകൊണ്ടേയിരിക്കും.

എല്ലാവരും ബിഗ് ബോസില്‍ ഗെയിം കളിക്കുകയായിരുന്നു. എന്നാല്‍ ബിഗ് ബോസ് വിട്ടിട്ടും അര്‍ച്ചന തന്റെ അടുത്ത സുഹൃത്തായി തുടരുന്നു. ബാക്കിയുള്ളവരുമായും സൗഹൃദം തുടരുന്നു. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ കൂടെയുണ്ടായിരുന്ന എത്രപേരുമായി രജിത് കുമാറിന് ഇപ്പോള്‍ സൗഹൃദമുണ്ട് എന്നാണ് സാബുമോന്റെ ചോദ്യം. അടുത്തത് രജിത് ആര്‍മിയോടാണ് സാബുമോന്റെ ചോദ്യം. ഷോയില്‍ പങ്കെടുത്ത രജിത്തിന്റെ പ്രകടനത്തെ പിന്തുണയ്ക്കാം. എന്നാല്‍ അതിന് ശേഷം, ആ ഷോയില്‍ പങ്കെടുത്ത മറ്റുള്ളവരുടെ ജീവിതത്തിലേക്ക് കടന്നുകയറാന്‍ എന്തവകാശമാണ് നിങ്ങള്‍ക്കുള്ളത് എന്നാണ് സാബു വൈകാരികമായി ചോദിക്കുന്നത്.

കുറച്ചായപ്പോഴേക്കും സാബുമോന്‍ നിയന്ത്രണം വിട്ട് പ്രതികരിക്കാന്‍ തുടങ്ങി. ‘ഈ ഫ്രോഡ് എവിടത്തെ സെലിബ്രിറ്റിയാണ്’ എന്നായിരുന്നു ചോദ്യം. സിനിമയിലും ടെലിവിഷനിലും ഉള്ള സെലിബ്രിറ്റുകളെ ഇയാളുടെ മുന്നിലേക്ക് ഇട്ടുകൊടുക്കുകയും പിന്നീട് ഇയാളും ആരാധകരും കൂടി അവരെ സൈബര്‍ ആക്രമണത്തിന് ഇരകളാക്കുകയും ചെയ്യുന്ന സാഹചര്യമാണുണ്ടായത് എന്നും സാബു പറഞ്ഞു. രജിത് കുമാര്‍ ഫാന്‍സിനോട് സംസാരിക്കുമ്പോള്‍ നിലവാരം താഴ്ന്നു തന്നെ ഇരിക്കുമെന്നാണ് സാബുമോന്റെ അടുത്ത വിശദീകരണം. തെറിയ്ക്കുത്തരം മുറിപ്പത്തല്‍ ആണ്. അത്രയും മര്യാദയേ രജിത് കുമാര്‍ ആര്‍മി അര്‍ഹിക്കുന്നുള്ളു. അതിനിടയില്‍ ചില അസഭ്യ പ്രയോഗങ്ങളും സാബുമോന്‍ നടത്തുന്നുണ്ട്. ഇതാണ് വൈറലായി മാറിയത്.

More in Malayalam

Trending

Recent

To Top