Connect with us

ഒരു ചെറിയ വാര്‍ത്ത മതി എനിക്ക് ദിവസങ്ങള്‍ വിഷമിക്കാന്‍ ; അവരെന്തിനാണ് എന്നെ അങ്ങനെ പറയുന്നത് എന്നൊക്കെ ഞാന്‍ ചിന്തിച്ചുപോകും; പിന്നീടാണ് ആ ചിന്ത കടന്നുവന്നത് ; തുറന്നുപറച്ചിലുമായി പ്രിയങ്ക നായര്‍

Malayalam

മികച്ച ചിത്രങ്ങള്‍ മലയാളിയ്ക്ക് സമ്മാനിച്ച യുവാനായികമാരിൽ പ്രധാനിയാണ് പ്രിയങ്ക നായര്‍. അഭിനയത്തോടൊപ്പം തന്നെ തന്റെ നിലപാടുകളും വ്യക്തമാക്കാന്‍ യാതൊരു മടിയും കാണിക്കാത്തയാളാണ് പ്രിയങ്ക. സമൂഹത്തില്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തിന് മേലുള്ള തുറിച്ചു നോട്ടങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് പ്രിയങ്ക. കൗമുദി ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് പ്രിയങ്ക മനസ്സുതുറന്നത്.

കംഫര്‍ട്ട് ആകുന്ന വസ്ത്രങ്ങളാണ് കൂടുതലായും താന്‍ ഉപയോഗിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാറുണ്ടെങ്കിലും ആത്യന്തികമായി തന്റെ തൃപ്തിയാണ് നോക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. വസ്ത്രത്തിന്റെ കാര്യത്തിലുള്ള തുറിച്ചുനോട്ടങ്ങള്‍ താനധികവും നേരിട്ടത് കേരളത്തില്‍ തന്നെയായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

ഒരു ചെറിയ വാര്‍ത്ത മതി എനിക്ക് ദിവസങ്ങള്‍ വിഷമിക്കാന്‍. പുറത്ത് നിന്നൊരാളുടെ ഒരു തുറിച്ച് നോട്ടം മതി ദിവസങ്ങള്‍ വിഷമിച്ചിരിക്കാന്‍ എന്ന് എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞിട്ടുണ്ട്. എനിക്ക് പെട്ടെന്ന് സങ്കടം വരും. അവരെന്തിനാണ് എന്നെ അങ്ങനെ പറയുന്നത് എന്നൊക്കെ ഞാന്‍ ചിന്തിച്ചുപോകും. പിന്നീട് ഞാന്‍ ആലോചിക്കും. ആര്‍ക്കാണ് പ്രശ്‌നം. നോക്കിയ ആള്‍ക്കാണോ ചിന്തിച്ചിരിക്കുന്ന എനിക്കാണോ എന്ന് ഞാന്‍ ആലോചിക്കും.

അതിനര്‍ത്ഥം നമ്മുടെ ചിന്താഗതിയാണ് മാറേണ്ടത് എന്നാണ്. നോക്കുന്നവര്‍ എന്നും നോക്കിക്കൊണ്ടിരിക്കും. പറയണവര്‍ എന്നും പറഞ്ഞുകൊണ്ടിരിക്കും. നമ്മളാണ് മാറേണ്ടത്. അങ്ങനെയൊരു നൂറ് പേര്‍ മാറിയാല്‍ തന്നെ കാര്യമായ മാറ്റം ഉണ്ടാകും.

ഇപ്പോഴത്തെ തലമുറയില്‍ ആ മാറ്റം കാണുന്നുണ്ട്. ഈ തലമുറയിലെ കുട്ടികളെല്ലാവരും വളരെ ബോള്‍ഡാണ്. അവരുടെ അഭിപ്രായ സ്വാതന്ത്ര്യം അവര്‍ ഡിമാന്റ് ചെയ്യുന്നുണ്ട്. ഉപയോഗിക്കുന്നുമുണ്ട്,’ പ്രിയങ്ക പറഞ്ഞു.

about priyanka nair

More in Malayalam

Trending