Malayalam
ഇരുപത് വര്‍ഷമൊക്കെ കഴിയുമ്പോള്‍ എന്റെ കഥാപാത്രങ്ങള്‍ ഓര്‍ത്തിരിക്കണം; തന്റെ വലിയ ആഗ്രഹങ്ങളെ കുറിച്ച് രജീഷ വിജയന്
ഇരുപത് വര്‍ഷമൊക്കെ കഴിയുമ്പോള്‍ എന്റെ കഥാപാത്രങ്ങള്‍ ഓര്‍ത്തിരിക്കണം; തന്റെ വലിയ ആഗ്രഹങ്ങളെ കുറിച്ച് രജീഷ വിജയന്
അവതാരകയായി എത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് രജീഷ വിജയന്. ആസിഫ് അലിയുടെ നായികയായി അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലൂടെ ആയിരുന്നു രജീഷ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും താരത്തെ തേടിയെത്തിയിരുന്നു. അടുത്തിടെ തമിഴില്‍ ധനനുഷിന്റെ നായികയായി ഗംഭീര പ്രകടനമാണ് രജീഷ കാഴ്ച വെച്ചത്. നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് എത്തിയത്.
ഇപ്പോഴിതാ തന്റെ സിനിമാ കാഴ്ചപാടുകള്‍ ക്ലീഷേ എന്ന രീതിയില്‍ ഒതുക്കാതെ സിനിമയിലെ തന്റെ ഭാവിയെക്കുറിച്ച് ഒരു അഭിമുഖ പരിപാടിയില്‍ തുറന്നു പറയുകയാണ് രജീഷ വിജയന്. ഒരു ഇരുപത് വര്‍ഷമൊക്കെ കഴിയുമ്പോള്‍ എന്റെ കഥാപാത്രങ്ങള്‍ ആകണം ഓര്‍ത്തിരിക്കേണ്ടത്. എനിക്ക് മറ്റു നടന്മാര്ക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം മാത്രമല്ല അതിലുപരി നല്ല സിനിമകളും അതില്‍ നിന്ന് കിട്ടുന്ന നല്ല കഥാപാത്രങ്ങളും ചെയ്യുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹമെന്നാണ് രജിഷ പറയുന്നത്.
ഒരു നടന്റെ കൂടെ അഭിനയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട് എന്ന് ഞാന്‍ എവിടെയും പറയാത്തത് ബോധപൂര്‍വ്വമായി ചിന്തിക്കുന്ന ഒരു കാര്യമല്ല. ഒപ്പം അഭിനയിക്കാന്‍ മോഹമുള്ള നിരവധി നടന്മാര് ഉണ്ട്. ജഗതി സാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ ലിസ്റ്റ് വേറെയുമുണ്ട്.
പക്ഷേ ഞാന്‍ അതിനേക്കാള്‍ ചിന്തിക്കുന്നത് ഇവരൊക്കെ നല്ല കഥാപാത്രങ്ങളിലൂടെയാണല്ലോ പ്രേക്ഷക മനസ്സില്‍ ജീവിക്കുന്നത് അത് പോലെ ഒരു ഇരുപത് വര്‍ഷമൊക്കെ കഴിയുമ്പോള്‍ എന്റെ കഥാപാത്രങ്ങള്‍ ആകണം ഓര്‍ത്തിരിക്കേണ്ടത്. എനിക്ക് മറ്റു നടന്മാര്ക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം മാത്രമല്ല അതിലുപരി നല്ല സിനിമകളും അതില്‍ നിന്ന് കിട്ടുന്ന നല്ല കഥാപാത്രങ്ങളും ചെയ്യുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം.
