News
ഒരു രാത്രി ഷൂട്ടിംഗിന് 75 ലക്ഷം രൂപയാണ് ചെലവ്, 65 രാത്രികളിലായാണ് ഇന്റര്‍വെല്‍ സീക്വന്‍സുകള്‍ ചിത്രീകരിച്ചത്; തുറന്ന് പറഞ്ഞ് രാജമൗലി
ഒരു രാത്രി ഷൂട്ടിംഗിന് 75 ലക്ഷം രൂപയാണ് ചെലവ്, 65 രാത്രികളിലായാണ് ഇന്റര്‍വെല്‍ സീക്വന്‍സുകള്‍ ചിത്രീകരിച്ചത്; തുറന്ന് പറഞ്ഞ് രാജമൗലി
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍. എന്നാല്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആര്‍ആര്‍ആറിന്റെ റിലീസ് നീട്ടി വച്ചിരിക്കുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഇന്റര്‍വെല്‍ സീക്വന്‍സുകള്‍ ചിത്രീകരിക്കാനായി ചെലവാക്കിയ തുകയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്.
65 രാത്രികളിലായാണ് ഇന്റര്‍വെല്‍ സീക്വന്‍സുകള്‍ ചിത്രീകരിച്ചത്. ഓരോ ദിവസവും 75 ലക്ഷം രൂപയാണ് ഇതിനായി ചെലവിട്ടത് എന്നാണ് രൗജമൗലി പറയുന്നത്. വലിയ സീക്വന്‍സുകള്‍ ചിത്രീകരിക്കുമ്പോള്‍ കാര്യങ്ങള്‍ സുഗമമായി നടക്കുന്നില്ലെങ്കില്‍… ഉദാഹരണത്തിന്, ഞങ്ങള്‍ 65 രാത്രികളിലായാണ് ആര്‍ആര്‍ആറിന്റെ ഇന്റര്‍വെല്‍ സീക്വന്‍സ് ഷൂട്ട് ചെയ്തത്, കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്ന് നൂറുകണക്കിന് അഭിനേതാക്കളും എത്തിയിരുന്നു.
ഒരു രാത്രി ഷൂട്ടിംഗിന് 75 ലക്ഷം രൂപയാണ് ചെലവ്. അതുകൊണ്ട് സമയത്തില്‍ എന്തെങ്കിലും മാറ്റം വന്നാല്‍ ഞാന്‍ ശരിക്കും പിരിമുറുക്കത്തില്‍ ആകുമായിരുന്നു. എനിക്ക് ശരിക്കും ദേഷ്യം വരും. ഞാന്‍ ശരിക്കും അസ്വസ്ഥനാകും. വളരെ ശാന്തനായ എന്റെ നിയന്ത്രണം അപ്പോള്‍ നഷ്ടമാകും എന്നാണ് സംവിധായകന്.
ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ് ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
