പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ രണ്ട് പേരും വാഗ്ദാനം ചെയ്ത ആ സത്യം ഇന്നും പാലിക്കുന്നു, നല്ല സമയങ്ങള്‍ ഒരുമിച്ച് പങ്കിടാനും, ചീത്ത സമയങ്ങള്‍ ഒരുമിച്ച് സഹിക്കാനും സ്നേഹത്തില്‍ വിശ്വസിക്കാനും…; വിവാഹ വാര്‍ഷികം ആഘോഷമാക്കി ശില്പ ഷെട്ടിയും രാജ് കുന്ദ്രയും

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അശ്ലീലച്ചിത്ര നിര്‍മ്മാണത്തെ തുടര്‍ന്ന് രാജ് കുന്ദ്ര അറസ്റ്റിലായത്. ഇത് ബോളിവുഡ് ലോകത്തെയാകെ പിടിച്ചുലക്കിയിരുന്നു. സംഭവം ഏറെ വിവാദമായതോടെ ശില്‍പ്പ ഷെട്ടിയുടെ ദാമ്പത്യ ജീവിതം ഇതോടെ അവസാനിച്ചു എന്ന തരത്തിലായിരുന്നു വാക്കുകള്‍. ഉടന്‍ തന്നെ ശില്‍പ്പയും രാജ് കുന്ദ്രയും വിവാഹമോചിതരാകും എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ജയിലില്‍ നിന്ന് പുറത്ത് വന്ന രാജ് കുന്ദ്രയ്ക്കൊപ്പം വീണ്ടും സന്തോഷകരമായ ജീവിതം നയിക്കുകയാണ് ശില്‍പ്പ. അതുമാത്രമല്ല, ദാമ്പത്യ ജീവിതത്തിന്റെ പന്ത്രണ്ട് വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ് താരദമ്പതികള്‍. രാജ് കുന്ദ്രയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശില്‍പ്പ ഇപ്പോള്‍.
വിവാഹ ചിത്രങ്ങളുടെ കൊളാഷ് പങ്കുവച്ചാണ് ശില്‍പ്പയുടെ പോസ്റ്റ്. ”പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസം… ഈ നിമിഷം ഞങ്ങള്‍ രണ്ട് പേരും വാഗ്ദാനം ചെയ്ത ആ സത്യം ഇന്നും പാലിക്കുന്നു. നല്ല സമയങ്ങള്‍ ഒരുമിച്ച് പങ്കിടാനും, ചീത്ത സമയങ്ങള്‍ ഒരുമിച്ച് സഹിക്കാനും സ്നേഹത്തില്‍ വിശ്വസിക്കാനും..”
”ദൈവം കാണിച്ച വഴിയില്‍ എപ്പോഴും… എന്നും എല്ലാം ദിവസവും… പന്ത്രണ്ട് വര്‍ഷങ്ങള്‍ എണ്ണുന്നില്ല…വാര്‍ഷിക ആശംസകള്‍ കുക്കീ. ഇനിയും ഒരുപാട് മഴവില്ലുകള്‍…ചിരികള്‍.. നാഴിക കല്ലുകള്‍.. നമ്മുടെ വിലപ്പെട്ട സ്വത്തുക്കള്‍.. നമ്മുടെ കുട്ടികള്‍… ഞങ്ങള്‍ക്കൊപ്പം നിന്ന അഭ്യുദയകാംക്ഷികള്‍ക്ക് നന്ദി” എന്നാണ് ശില്പയുടെ കുറിപ്പ്.
അശ്ലീല ചിത്രം നിര്‍മ്മിച്ച് വില്‍പ്പന നടത്തി കോടികള്‍ സമ്പാദിച്ച കേസില്‍ രാജ് കുന്ദ്ര അറസ്റ്റില്‍ ആയപ്പോള്‍ ശില്‍പ്പ ഷെട്ടി വിവാഹ മോചനത്തിന് ശ്രമിക്കുന്നു എന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. കേസില്‍ ജാമ്യം ലഭിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ശില്‍പ്പയ്ക്കൊപ്പം കുന്ദ്ര ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...