Connect with us

മോഡലുകളുടെ മരണം; സ്ക്യൂബ തോറ്റോടി… ഹാർഡ്ഡിസ്ക്കിലെ ദൃശ്യങ്ങൾക്കായി ‘സോനാർ സ്കാനർ’

News

മോഡലുകളുടെ മരണം; സ്ക്യൂബ തോറ്റോടി… ഹാർഡ്ഡിസ്ക്കിലെ ദൃശ്യങ്ങൾക്കായി ‘സോനാർ സ്കാനർ’

മോഡലുകളുടെ മരണം; സ്ക്യൂബ തോറ്റോടി… ഹാർഡ്ഡിസ്ക്കിലെ ദൃശ്യങ്ങൾക്കായി ‘സോനാർ സ്കാനർ’

കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ കായലിൽ എറിഞ്ഞ ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കഴിഞ്ഞ ദിവസം തെരച്ചിൽ നടത്തിയിരുന്നു.സ്കൂബ ടീമിനെ ഉപയോഗിച്ചാണ് തെരച്ചിൽ. എന്നാൽ ആ ശ്രമം പരാജയപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ ഇതാ വീണ്ടും മറ്റൊരു ശ്രമം നടത്താൻ ഒരുങ്ങുകയാണ് അന്വേഷണസംഘം.

നിർണായക തെളിവായ കംപ്യൂട്ടർ ഹാർഡ് ഡിസ്ക് കായലിൽ നിന്നു വീണ്ടെടുക്കാൻ ‘സോനാർ സ്കാനർ’ ഉപയോഗിക്കുവാൻ നീക്കം നടത്തുകയാണ് പോലീസ്. കൊല്ലപ്പെട്ട മോഡലുകൾ ഇവരെ കാറിൽ പിന്തുടർന്ന സൈജു തങ്കച്ചൻ, ഹോട്ടൽ ഉടമ റോയ്, സംഭവദിവസം ഹോട്ടലിൽ തങ്ങിയതായി പറയപ്പെടുന്ന ‘വിഐപി’ എന്നിവരുടെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപം കായലിൽ എറിഞ്ഞെന്ന ഹോട്ടൽ ജീവനക്കാരൻ മൊഴി കൊടുത്തിരുന്നു. ഇതിന് അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം. അഗ്നിരക്ഷാ സേനയുടെ സ്കൂബ െഡെവർമാരുടെ സഹായത്തോടെ ഇന്നലെ കായലിൽ നടത്തിയ പരിശോധന പരാജയപ്പെട്ടിരുന്നു.

മോഡലുകൾ കൊല്ലപ്പെടുന്നതിനു തൊട്ടു മുൻപ് ഇവർ പാർട്ടിയിൽ പങ്കെടുത്ത ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളാണു റോയ് അടക്കമുള്ള പ്രതികൾ ചേർന്നു നശിപ്പിച്ചു എന്നാണ് മൊഴി. കൊച്ചിയിൽ ഏറ്റവും ശക്തി കൂടിയ സോനാർ സ്കാനർ ഉള്ളതു ദക്ഷിണ നാവികസേനാ കേന്ദ്രത്തിലാണ്. കൊച്ചിൻ ഷിപ്‍യാർഡ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ പക്കലും കായലിന്റെ അടിത്തട്ട് സ്കാൻ ചെയ്യാൻ ശേഷിയുള്ള സോനാർ സ്കാനർ ഉണ്ട്.

നിരവധി പ്രത്യേകതകളാണ് പുതിയതായിട്ട് ഉപയോഗിക്കാൻ പോവുന്ന മെഷീനുള്ളത്. കടലിന്റെയും കായലിന്റെയും അടിത്തട്ടിൽ കിടക്കുന്ന ലോഹ നിർമിതമായ ഏതു യന്ത്രഭാഗങ്ങളും കൃത്യമായി സ്കാൻ ചെയ്തെടുക്കാൻ സോനാറിനു കഴിയും. വിദഗ്ധർ പറയുന്നത്, നമ്പർ 18 ഹോട്ടലിൽ ഉണ്ടായിരുന്ന തരം കംപ്യൂട്ടർ ഹാർഡ് ഡിസ്ക് ഡമ്മിയായി കായലിൽ ഇട്ട് അതിൽ തട്ടി പ്രതിധ്വനിക്കുന്ന സോനാർ തരംഗങ്ങളുടെ സ്വഭാവം പഠിച്ചാൽ കായലിൽ എറിഞ്ഞ ഹാർഡ് ഡിസ്കിന്റെ സ്ഥാനം എളുപ്പത്തിൽ കണ്ടെത്താൻ കഴിയുമെന്നാണു . ഹാർഡ് ഡിസ്ക് കണ്ടെത്താൻ സാങ്കേതിക സഹായം നൽകാൻ തയാറാണെന്നു നാവികസേനാ അധികൃതരും പറഞ്ഞു.

സ്കൂബ ടീമിനെ ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസം തെരച്ചിൽ നടത്തിയത്. കണ്ണങ്കാട്ട് കായലിലാണ് പരിശോധന നടത്തിയത്. റോയി വയലാറ്റ് ഒഴികെയുള്ള പ്രതികളെ സ്ഥലത്ത് എത്തിച്ചു. ഇവർ ചൂണ്ടിക്കാണിച്ചു നൽകിയ കായലിന്റെ മധ്യഭാഗത്തായാണ് പരിശോധന നടത്തിയത് . രണ്ടാംപ്രതി റോയുടെ വീടിനോട്‌ ചേർന്നാണ് ഈ കായൽ.അപകടത്തിന് തൊട്ടുമുമ്പ് മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടിയുടെ ദൃശ്യങ്ങളാണ് ഹാർഡ് ഡിസ്‌കിൽ ഉള്ളത്. മോഡലുകളുടെ കാര്‍ അപകടത്തിൽപ്പെട്ട അന്ന് തന്നെ പ്രതികൾ ഇവിടെ വന്ന് ഹാർഡ് ഡിസ്ക് ഉപേക്ഷിച്ചു. ഡിജെ പാർട്ടിക്കിടെ അസ്വാഭാവിക സംഭവങ്ങൾ നടന്നിട്ടുണ്ടാകാം എന്നും അത് മറയ്ക്കാനാകാം ഹാർഡ് ഡിസ്ക് ഉപേക്ഷിച്ചതെന്നുമാണ് പൊലീസിന്‍റെ നിഗമനം. അതിനാൽ ഹാർഡ് ഡിസ്ക് കണ്ടെത്തുക കേസിൽ നിർണായകമാണ്.

More in News

Trending

Recent

To Top