രാജ് കുന്ദ്ര നിരപരാധി!, പൂനം ഇപ്പോള്‍ കള്ളം പറയുകയാണ്, വര്‍ഷങ്ങളായി നഗ്ന വീഡിയോ ചെയ്യുന്നയാളാണ്, അവരുടെ ഭര്‍ത്താവിനൊപ്പവും നിരവധി വീഡിയോകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്; രാജ് കുന്ദ്രയ്ക്ക് പിന്തുണയുമായി നടി
രാജ് കുന്ദ്ര നിരപരാധി!, പൂനം ഇപ്പോള്‍ കള്ളം പറയുകയാണ്, വര്‍ഷങ്ങളായി നഗ്ന വീഡിയോ ചെയ്യുന്നയാളാണ്, അവരുടെ ഭര്‍ത്താവിനൊപ്പവും നിരവധി വീഡിയോകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്; രാജ് കുന്ദ്രയ്ക്ക് പിന്തുണയുമായി നടി
രാജ് കുന്ദ്ര നിരപരാധി!, പൂനം ഇപ്പോള്‍ കള്ളം പറയുകയാണ്, വര്‍ഷങ്ങളായി നഗ്ന വീഡിയോ ചെയ്യുന്നയാളാണ്, അവരുടെ ഭര്‍ത്താവിനൊപ്പവും നിരവധി വീഡിയോകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്; രാജ് കുന്ദ്രയ്ക്ക് പിന്തുണയുമായി നടി
കഴിഞ്ഞ ദിവസമാണ് നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ രാജ് കുന്ദ്രയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ഗഹന വസിഷ്ഠ്. രാജ് കുന്ദ്ര നിപരാധിയാണെന്നും ഷെര്‍ലിന്‍ ചോപ്രയും പൂനം പാണ്ഡെയും കള്ളം പറയുകയാണെന്നും ഗഹന പ്രതികരിച്ചു.
അശ്ലീല സിനിമാ നിര്‍മ്മാണവുമായി തനിക്ക് ബന്ധമുണ്ടെന്ന തെളിവുകള്‍ ഒന്നുമില്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ കൊണ്ടു പോയതെന്ന് ഗഹന ഒരു അഭിമുഖത്തില്‍ പറഞ്ഞു. നിങ്ങള്‍ രാജ് കുന്ദ്രയുടെ പേര് പറഞ്ഞാല്‍ നിങ്ങളെ വിട്ടയക്കാം എന്നാണ് തന്നോട് പൊലീസ് പറഞ്ഞു കൊണ്ടിരുന്നത്.
ചെയ്യാത്ത കുറ്റത്തിന് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പലരെയും പൊലീസ് സമ്മര്‍ദ്ദത്തിലാക്കുകയും തന്നെ അഞ്ച് മാസം വെറുതെ ജയിലില്‍ ഇട്ടതായും നടി പറയുന്നു. ഇന്ത്യയ്ക്ക് പുറത്ത് ബിസിനസ് ഉള്ള ഒരു വ്യക്തിയാണ് രാജ്. തനിക്കും രാജിനും എതിരായ കേസിന് അടിസ്ഥാനമില്ല. തനിക്കും ഷെര്‍ലിന്‍ ചോപ്ര, പൂനം പാണ്ഡെ എന്നിവര്‍ക്കുമായി ആപ്പ് നിര്‍മ്മിച്ചത് കുന്ദ്രയുടെ ആംസ്പ്രൈം എന്ന കമ്പനിയാണ്.
തങ്ങളെ ഇതിലേയ്ക്ക് തള്ളി വിട്ടു എന്ന് പറയുന്ന എല്ലാ പെണ്‍കുട്ടികളും പ്രത്യേകിച്ച് ഷെര്‍ലിനും പൂനവും കള്ളം പറയുകയാണ്. പൂനം വര്‍ഷങ്ങളായി നഗ്ന വീഡിയോ ചെയ്യുന്നയാളാണ്. അവരുടെ ഭര്‍ത്താവിനൊപ്പവും നിരവധി വീഡിയോകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പൂനത്തിന്റെ സ്വന്തം ആപ്പിന് ആംസ്പ്രൈമുമായി യാതൊരു ബന്ധവുമില്ല. ഇക്കാര്യത്തില്‍ എല്ലാവരും കുടുങ്ങും എന്നായപ്പോള്‍ ഭയം കൊണ്ട് അവര്‍ രാജിന്റെ പേര് പറയുന്നു.
രാജുമായി നിയമ പോരാട്ടത്തിലാണ് പൂനം. അവളുടെ ആപ്പ് കൈകാര്യം ചെയ്യുന്നതിനായി ആംസ്പ്രൈമുമായി കരാര്‍ ഒപ്പിട്ടിരുന്നു. കരാര്‍ അവസാനിച്ചതിന് ശേഷവും ദൃശ്യങ്ങള്‍ നിയമവിരുദ്ധമായി ഉപയോഗിച്ചു, സ്വകാര്യ നമ്പര്‍ ഓണ്‍ലൈനില്‍ ചോര്‍ത്തി എന്നാണ് പൂനം പാണ്ഡെയുടെ പരാതി. ഈ മാര്‍ച്ചിലാണ് ഷെര്‍ലിന്‍ ചോപ്ര മൊഴി രേഖപ്പെടുത്തിയത്. നിലവില്‍ ജൂലൈ 27 വരെ രാജ് കുന്ദ്രയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...