Connect with us

മഹാരാഷ്ട്രയില്‍ തിയേറ്ററുകള്‍ തുറക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊരുങ്ങി അക്ഷയ് കുമാറിന്റെയും പ്രഭാസിന്റെയും ചിത്രങ്ങള്‍

News

മഹാരാഷ്ട്രയില്‍ തിയേറ്ററുകള്‍ തുറക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊരുങ്ങി അക്ഷയ് കുമാറിന്റെയും പ്രഭാസിന്റെയും ചിത്രങ്ങള്‍

മഹാരാഷ്ട്രയില്‍ തിയേറ്ററുകള്‍ തുറക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊരുങ്ങി അക്ഷയ് കുമാറിന്റെയും പ്രഭാസിന്റെയും ചിത്രങ്ങള്‍

കോവിഡ് കാരണം മഹാരാഷ്ട്രയില്‍ ദീര്‍ഘ നാളായി അടച്ചിട്ടിരിക്കുന്ന തിയേറ്ററുകള്‍ തുറക്കുമ്പോള്‍ റിലീസ് തീയതികള്‍ പ്രഖ്യാപിക്കാന്‍ താരചിത്രങ്ങള്‍ തമ്മില്‍ മത്സരം നടക്കുകയാണ്. ഒക്ടോബര്‍ 22ന് സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് താരച്ചിത്രങ്ങളുടെ റിലീസിംഗ് തീയതികള്‍ പ്രഖ്യാപിച്ചത്.

ഇപ്പോഴിതാ ഒരേ ദിവസം രണ്ട് വന്‍ ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്. ഓം റാവത്തിന്റെ സംവിധാനത്തില്‍ പ്രഭാസും സെയ്ഫ് അലി ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബഹുഭാഷാ മിത്തോളജിക്കല്‍ 3ഡി ചിത്രം ‘ആദിപുരുഷ്’, അക്ഷയ് കുമാറിനെ നായകനാക്കി ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ‘രക്ഷാബന്ധന്‍’ എന്നിവയാണ് ഒരേദിവസം തിയേറ്ററുകളിലെത്താന്‍ തയ്യാറെടുക്കുന്നത്.

ഇതില്‍ ആദിപുരുഷിന്റെ റിലീസ് തീയതി കഴിഞ്ഞ നവംബറില്‍ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. 2022 ഓഗസ്റ്റ് 11ന് ചിത്രം എത്തുമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ രക്ഷാബന്ധന്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്ന, ചിത്രത്തിന്റെ റിലീസ് തീയതിയും ഇതേദിവസമാണ്.

രാമനും രാവണനും പ്രധാന കഥാപാത്രങ്ങളാവുന്ന ‘ആദിപുരുഷി’ല്‍ പ്രഭാസും സെയ്ഫ് അലി ഖാനുമാണ് ഈ കഥാപാത്രങ്ങളെ യഥാക്രമം അവതരിപ്പിക്കുന്നത്. 450 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഎഫ്എക്‌സിന് വലിയ പ്രാധാന്യമുള്ള സിനിമയുടെ അണിയറയില്‍ നിരവധി വിദേശ സാങ്കേതിക പ്രവര്‍ത്തകരും അണിനിരക്കും.

അതേസമയം തനു വെഡ്‌സ് മനു, സീറോ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കിയ ആനന്ദ് എല്‍ റായ് ആണ് ‘രക്ഷാബന്ധന്റെ’ സംവിധാനം. സംവിധായകന്‍ ആനന്ദ് എല്‍ റായ്‌ക്കൊപ്പം അക്ഷയ് കുമാറിന്റെ സഹോദരി അല്‍ക ഹിരനന്ദാനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

More in News

Trending

Recent

To Top