Malayalam
തന്റെ 54ാം പിറന്നാള്‍ ആഘോഷമാക്കി റഹ്മാന്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
തന്റെ 54ാം പിറന്നാള്‍ ആഘോഷമാക്കി റഹ്മാന്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ നടനായി മാറിയ താരമാണ് റഹ്മാന്‍. മലയാളത്തലൂടെ എത്തി തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെല്ലാം ശ്രേദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ഇപ്പോഴിതാ കുടുംബത്തോടൊപ്പം തന്റെ പിറന്നാള്‍ ആഘോഷിച്ചതിന്റെ ഫോട്ടോസാണ് ഇപ്പോള്‍ വൈറലാവുന്നത്. ഫേസ്ബുക്കില്‍ കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് റഹ്മാന്‍ നന്ദി കുറിച്ചിരിക്കുന്നത്.
റഹ്മാന്റെ 54മത് പിറന്നാള്‍ ആയിരുന്നു കഴിഞ്ഞത്. ആദ്യമായി നിങ്ങള്‍ക്ക് എല്ലാവര്‍ക്കും വലിയ വലിയ വലിയ ഷൂട്ട് ഔട്ട്, മനോഹരമായ ജന്മദിനാശംസകള്‍ക്ക് നന്ദി, ഈ വര്‍ഷം എല്ലാ ആശംസകളും ഞാന്‍ തന്നെ വായിച്ചു എന്ന് നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു അവയെല്ലാം എനിക്ക് ഇഷ്ടമാവുകയും ചെയ്തു, ഇത്രയും കാലവും കാണിച്ച സ്‌നേഹത്തിനും പിന്തുണയ്ക്കും വലിയ നന്ദി. ലവ് യു ഓള്‍ എന്നാണ് റഹ്മാന്‍ കുറിച്ചത്.
റഹ്മാന്റെ മലയാളത്തിലെ അവസാനമായി എത്തിയത് പൃഥ്വിരാജ് നായകനായ ‘രണം’ എന്ന സിനിമയാണ്. തമിഴില്‍ റഹ്മാന്‍ അഭിനയിച്ച ഒന്നിലധികം ചിത്രങ്ങളാണ് പുറത്തിറങ്ങാനായിട്ടുള്ളത്. 1983ല്‍ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ മലയാള സിനിമയിലേക്കെത്തിയത്. 80കളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന റഹ്മാന്‍ ഇടയ്ക്ക് വെച്ച് സഹനടന്റെ റോളുകളില്‍ ഒതുങ്ങേണ്ടിവന്നതോടെ പതിയെ മലയാളം സിനിമയോട് വിടപറഞ്ഞ താരം കുടുംബജീവിതത്തിലേക്ക് ഒതുങ്ങുകയായിരുന്നു.
