News
കൊടൈക്കനാലില്‍ അവധി ആഘോഷിച്ച് ശരത്കുമാര്‍, ചിത്രങ്ങളുമായി രാധിക
കൊടൈക്കനാലില്‍ അവധി ആഘോഷിച്ച് ശരത്കുമാര്‍, ചിത്രങ്ങളുമായി രാധിക
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ളതും ആരാധകരുള്ളതുമായ താരങ്ങളാണ് ശരത്കുമാറും രാധിക ശരത്കുമാറും. നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്താണ് ഇരുവരും പ്രേക്ഷകരുടെ പ്രയപ്പെട്ട താരങ്ങളായത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ചിത്രീകരണ തിരക്കിലെ ഒഴിവുകാലം ആസ്വദിക്കുന്നതിന്റെ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് രാധിക.
കൊടൈക്കനാലില്‍ നിന്നുള്ള ഫോട്ടോയാണ് രാധിക ശരത്കുമാര്‍ പങ്കുവെച്ചിരിക്കുന്നത്. ഭര്‍ത്താവിനോട് തമാശ പറഞ്ഞ് ചിരിക്കുന്നതായാണ് രാധിക ഫോട്ടോയിലുള്ളത്. ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തുന്നത്. ശര്‍ത്കുമാറിനും മക്കള്‍ക്കൊപ്പവുമുള്ള കുടുംബഫോട്ടോയു രാധിക പങ്കുവെച്ചിട്ടുണ്ട്.
മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് രാധിക ശരത്കുമാര്‍ നേടിയിട്ടുണ്ട്. സ്വര്‍ണ മെഡല്‍, കൂടും തേടി, അര്‍ഥന തുടങ്ങിയവാണ് രാധിക ശരത്കുമാര്‍ അഭിനയിച്ച പ്രധാന മലയാള സിനിമകള്‍.