Malayalam
ആറ്റുകാലമ്മയ്ക്ക് മുന്നില്‍ ഗാനാലാപനം നടത്തി രാധിക സുരേഷ് ഗോപി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
ആറ്റുകാലമ്മയ്ക്ക് മുന്നില്‍ ഗാനാലാപനം നടത്തി രാധിക സുരേഷ് ഗോപി; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവര്‍ക്കും സുപരിചിതനാണ്. എന്നാല്‍ രാധികയെ കലാ ലോകത്തിന് പരിചയമുണ്ടെങ്കിലും പ്രേക്ഷകര്‍ അറിയുന്നത് സുരേഷ് ഗോപിയുടെ ജീവിത പങ്കാളി എന്ന നിലയ്ക്കാണ്.
എന്നാല്‍ ചെറിയ പ്രായത്തില്‍ തന്നെ രാധിക മലയാളത്തിലെ പിന്നണി ഗായികയായി മാറിയെന്നത് വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രമേ അറിയൂ. പാട്ടുകളുടെ ലോകത്ത് നിന്നും ജനിച്ചുവളര്‍ന്ന രാധിക പതിനെട്ടാം വയസ്സില്‍ സുരേഷ് ഗോപിയുടെ ഭാര്യയായി.
എന്നാല്‍ ഇപ്പോഴിതാ ആറ്റുകാല്‍ ഉത്സവത്തിനോട് അനുബന്ധിച്ച് രാധികയും സംഘവും നടത്തിയ ഗാനാലാപനത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. വാനമ്പാടിയകള്‍ എന്ന് പേരുള്ള ഇവരുടെ പതിമ്മൂന്ന് അംഗങ്ങളുള്ള ഗ്രൂപ്പിന്റെ ഗാനാലാപന മാധിര്യമായിരുന്നു കഴിഞ്ഞത്. ബിഎ മ്യൂസിക് കഴിഞ്ഞ ഇവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആറ്റുകാല്‍ നടയിലാണ് ഒത്തു കൂടിയതെന്നാണ് വിവരം.
സംഗീതത്തെ നെഞ്ചേറ്റിയ രാധിക എന്ന 13 വയസ്സുകാരിയെ എം ജി രാധാകൃഷ്ണന്‍ പറയാതെ വയ്യ പറയാതിരിക്കാനും വയ്യ എന്ന മലയാള സിനിമയിലൂടെ ചലച്ചിത്ര പിന്നണി രംഗത്തേക്ക് കൈപിടിച്ചു കയറ്റി. അതിനുശേഷം പാട്ടിന്റെ ലോകം തന്നെയാണ് രാധിക തിരഞ്ഞെടുത്തത്. എന്നാല്‍ എല്ലാവരും രാധികയെ അറിഞ്ഞു തുടങ്ങുമ്പോഴേക്കും അവള്‍ സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ആയ സുരേഷ് ഗോപിയുടെ വധുവാകാന്‍ പോകുന്നു എന്ന വാര്‍ത്ത സംഗീതപ്രേമികളെ ഞെട്ടിച്ചു.
വീട്ടുകാര്‍ തമ്മില്‍ പറഞ്ഞുറപ്പിച്ച വിവാഹത്തിന് രാധിക സമ്മതം മൂളുകയായിരുന്നു. പിന്നീട് തന്റെ പുതിയ ചിത്രത്തിലെ പാട്ട് ആരാധകര്‍ കേട്ട് തുടങ്ങിയ ദിവസത്തിന്റെ മൂന്നാം ദിവസം രാധിക സുരേഷ് ഗോപിയുടെ ജീവിതത്തിലേക്ക് പടി കടന്നു വന്നു. ശേഷം തങ്ങളുടെ കുടുംബ ജീവിതത്തില്‍ ഒരു സെലിബ്രിറ്റി മതി എന്ന ഉദ്ദേശത്തോടെ രാധിക തന്റെ സംഗീതത്തെ മാറ്റിവെച്ചുവെന്നാണ് വിവരം.
പലപ്പോഴും തന്റെ ഭാര്യയെ കുറിച്ചും സുരേഷ് ഗോപി വാചാലനാകാറുണ്ട്. അച്ഛന്‍ ഗോപിനാഥന്‍ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേര്‍ന്നാണ് രാധികയെ സുരേഷ് ഗോപിക്ക് വിവാഹം ആലോചിച്ചത്. വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷമാണ് സുരേഷ് ഗോപിയും രാധികയും നേരില്‍ കാണുന്നതു തന്നെ. 1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവരുടെ വിവാഹം. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‌നി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് ദമ്പതികളുടെ മക്കള്‍. ‘1989 നവംബര്‍ 18ാം തീയതി എന്റെ അച്ഛന്‍ എന്നെ ഫോണ്‍ വിളിച്ചു.
അന്ന് ഞാന്‍ കൊടൈക്കനാലില്‍ ‘ഒരുക്കം’ എന്ന സിനിമയുടെ ഷൂട്ടിങിലാണ്. ഫോണില്‍ അച്ഛന്‍ പറഞ്ഞത് ഇങ്ങനെ, ‘ഞങ്ങള്‍ കണ്ടു, ഞങ്ങള്‍ക്ക് ഞങ്ങളുടെ മകളായി, മരുമകളായി ഈ പെണ്‍കുട്ടി മതി’ നിനക്ക് നിന്റെ ഭാര്യയായി ഈ പെണ്‍കുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണം.’ ഇതുകേട്ട് ഞാന്‍ അച്ഛനോട് പറഞ്ഞു, നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളാണ്. കാരണം നിങ്ങള്‍ക്ക് 4 കൊമ്പന്‍മാരാണ്.’
‘ഞങ്ങള്‍ നാല് സഹോദരന്മാരാണ്. പെണ്‍കുട്ടികള്‍ ഇല്ല. ആദ്യമായി ഈ കുടുംബത്തിലേക്ക് വലതുകാല്‍ വച്ച് കയറുന്നത് ഒരു മകളാകണമെങ്കില്‍ നിങ്ങളുടെ നിശ്ചയത്തിനാണ് ഞാന്‍ മതിപ്പ് കല്‍പ്പിക്കുന്നത്. എനിക്ക് പെണ്ണ് കാണണ്ട. ഞാന്‍ കെട്ടിക്കോളാം എന്നാണ് രാധികയുടെ സെലക്ഷനെക്കുറിച്ച് ആദ്യം പറയുന്നത്. ഇതൊക്കെ കഴിഞ്ഞ് രാധികയെ ഞാന്‍ കാണുന്നത് ഡിസംബര്‍ 3ാം തീയതിയും. അതിനുമുമ്പ് ഞങ്ങളുടെ വിവാഹ നിശ്ചയം നടന്നിരുന്നു’ എന്നും സുരേഷ് ഗോപി പറഞ്ഞു.
