Connect with us

ദിലീപിന് എന്ത് തിങ്കളാഴ്ച…, ദിലീപിന്റെ ആ നിര്‍ണായക ദിനത്തെ ഉറ്റു നോക്കി സോഷ്യല്‍ മീഡിയ; ഭാഗ്യ ദിനത്തില്‍ ഭാഗ്യം വീണ്ടും തുണയ്ക്കുമോ

Malayalam

ദിലീപിന് എന്ത് തിങ്കളാഴ്ച…, ദിലീപിന്റെ ആ നിര്‍ണായക ദിനത്തെ ഉറ്റു നോക്കി സോഷ്യല്‍ മീഡിയ; ഭാഗ്യ ദിനത്തില്‍ ഭാഗ്യം വീണ്ടും തുണയ്ക്കുമോ

ദിലീപിന് എന്ത് തിങ്കളാഴ്ച…, ദിലീപിന്റെ ആ നിര്‍ണായക ദിനത്തെ ഉറ്റു നോക്കി സോഷ്യല്‍ മീഡിയ; ഭാഗ്യ ദിനത്തില്‍ ഭാഗ്യം വീണ്ടും തുണയ്ക്കുമോ

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടും ദിലീപിന് പിന്നാലെയാണ് എല്ലാവരും. ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം എത്തുന്നതോടെ ദിലീപിന് വീണ്ടും കുരുക്ക് മുറുകുമോ കുരുക്ക് അഴിയുമോ എന്നെല്ലാം കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു. തിങ്കളാഴ്ചയോടെ ഫലമെത്തുമെന്നാണ് ലഭ്യമായ വിവരം. ഈ മാസം നാലിനായിരുന്നു ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ തിരുവനന്തപുരത്തെ ഹൈടെക്ക് സെല്ലില്‍ എത്തിച്ചത്. ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണും കൈമാറിയിരുന്നു.

അന്വേഷണ സംഘം ആവശ്യപ്പെട്ട ഏഴു ഫോണുകളില്‍ ആറെണ്ണം മാത്രമാണ് ദിലീപും സംഘവും ഹാജരാക്കിയത്. അന്വേഷണ സംഘത്തെ കബളിപ്പിച്ച് ഒളിപ്പിച്ച ഈ ഫോണുകളില്‍ നിന്ന് അന്വേഷണത്തിന്റെ ഗതി മാറ്റിയേക്കാവുന്ന വിവരങ്ങള്‍ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ദിലീപ് മുംബയിലെ സ്വകാര്യ ഫോറന്‍സിക് ലാബിലേക്ക് അയച്ച രണ്ട് ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്തതായി അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

ഇവയില്‍ നിന്ന് ഐ.ടി, ഫോറന്‍സിക് വിദഗ്ദ്ധരുടെ സഹായത്തോടെ വിവരങ്ങള്‍ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയാണ് ക്രൈം ബ്രാഞ്ചിനുള്ളത്. ദിലീപ് ഒളിപ്പിച്ച ഒരു ഫോണില്‍ 12,000 കോളുകളാണ് പോയിട്ടുള്ളത്. ഒന്നില്‍ നിന്ന് ആറും. ഇവയാണ് ഫോര്‍മാറ്റ് ചെയ്തതായി സംശയിക്കുന്നത്. ദിലീപ് കൈവശമില്ലെന്ന് പറഞ്ഞ ഫോണില്‍ നിന്ന് 2,000 വിളികള്‍ പോയിട്ടുണ്ട്.

2021 ആഗസ്റ്റ് വരെ ഉപയോഗിച്ച ഈ ഫോണിന്റെ സി.ഡി.ആര്‍ ഹൈക്കോടതിയില്‍ നല്‍കിയിരുന്നു. സ്വകാര്യ ലാബില്‍ സ്വന്തം നിലയില്‍ പരിശോധിക്കാന്‍ രണ്ട് മൊബൈല്‍ ഫോണുകളാണ് ദിലീപ് നല്‍കിയത്. എന്നാല്‍, ഏത് ഫോണാണ് മുംബായിലേക്ക് അയച്ചതെന്ന് ദിലീപ് വ്യക്തമാക്കിയിട്ടില്ല. അന്വേഷണത്തിനിടെ തിടുക്കത്തില്‍ ഫോണുകള്‍ സ്വകാര്യ ലാബില്‍ എത്തിച്ചത് തെളിവ് നശിപ്പിക്കാനാണെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.

എന്നാല്‍.., കോമയില്‍ നിന്നും വാവാ സുരേഷ് ഉയര്‍ത്തേഴുന്നേറ്റ് വന്നപോലെ ഈ കേസില്‍ ഒരു രണ്ടാം ജന്മം ഉണ്ടാകണമെങ്കില്‍ നല്ല രീതിയില്‍ ആന്റിവെനം ആവശ്യമാണ് എന്നും ഫോണുകളില്‍ നിന്നും എന്തെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷയെന്നുമാണ് അഡ്വ. അജകുമാര്‍ പറയുന്നത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാവ സുരേഷിന് പാമ്പ് കടിയേറ്റ അവസ്ഥയിലാണ് ഇപ്പോഴത്തെ ഈ കേസിന്റെ നില്‍പ്പ്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കിട്ടുമെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രതീഷ. എന്നാല്‍ ദിലീപിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വാസ്തവം പറഞ്ഞാല്‍ ഈ കേസ് ഇപ്പോള്‍ കോമയിലാണ്. കോമയില്‍ നിന്നും വാവാ സുരേഷ് ഉയര്‍ത്തേഴുന്നേറ്റ് വന്നപോലെ ഈ കേസില്‍ ഒരു രണ്ടാം ജന്മം ഉണ്ടാകണമെങ്കില്‍ നല്ല രീതിയില്‍ ആന്റിവെനം ആവശ്യമാണ്.

ആ ആന്റിവെനം എവിടുന്ന് കിട്ടും എന്നുളാണ് പ്രധാനം. ഫോണുകളില്‍ നിന്നും എന്തെങ്കിലും കിട്ടുമെന്നാണ് പ്രതീക്ഷ. കിട്ടിയാലും ഇല്ലെങ്കിലം അത് ഗുണകരമാവും. അവിടുന്ന് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഈ കേസിന് വീണ്ടും ഒരു പുനര്‍ജന്മം ഉണ്ടാവും. ഈ കേസ് മുന്നോട്ട് പോവുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.

അത് മാത്രമല്ല, നെഞ്ചിടിയോടെയാണ് ദിലീപ് തിങ്കളാഴ്ചയെ നോക്കിക്കാണുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. ദിലീപിന്റെ ജീവിതത്തിലെ ആ നിര്‍ണായക ദിവസമായിരിക്കും തിങ്കളാഴ്ചയെന്നും ദിലീപിന് വീണ്ടും കുരുക്ക് മുറുകുമെന്നെല്ലാം കണ്ടു തന്നെ അറിയേണ്ട കാര്യമാണ്. എന്നാല്‍ തിങ്കള്‍, വ്യാഴം ദിവസങ്ങള്‍ തന്റെ ഭാഗ്യ ദിവസങ്ങളായി കണക്കാക്കുന്ന ദിലീപിനെ ഇത്തവണയും തിങ്കളാവ്ച തുണയ്ക്കുമോ എന്ന് അറിയേണ്ടിയിരിക്കുന്നു.

തിങ്കളാഴ്ച ദിവസം മണപ്പുറത്തെ ശിവക്ഷേത്ര ദര്‍ശനവും, വ്യാഴാഴ്ച എട്ടേക്കര്‍ സെന്റ് ജുഡ് പള്ളിയിലെ നൊവേനയിലും പതിവായി പങ്കെടുക്കുമായിരുന്നു. വിധി ഉണ്ടാകും എന്ന് ഉറപ്പിച്ച കഴിഞ്ഞ മൂന്നാം തീയതി വ്യാഴാഴ്ചയും ഇരു സ്ഥലങ്ങളിലും പോയി പ്രാര്‍ഥിച്ചിരുന്നു. എന്നാല്‍ അന്ന് വിധി ഉണ്ടായില്ല എന്ന് മാത്രമല്ല താരത്തിന്റെ ഭാഗ്യ നമ്ബറായ ഏഴാം തീയതിയതിലേയ്ക്ക് കേസ് മാറ്റുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് ദിലീപിനനുകൂലായി വിധിയുണ്ടാകുന്നത്.

കേസിന്റെ വിധി വന്ന തിങ്കളാഴ്ച ദിലീപിന്റെ വീടായ പദ്മസരോവരത്തില്‍ നിന്ന് രാവിലെ ജോലിക്കാര്‍ പോയിരുന്നു. വീട്ടില്‍ ആരുമില്ലെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. ദിലീപ് വീട്ടിലില്ലെന്ന് ബോധ്യപ്പെട്ടതോടെ നടന്‍ എവിടെ പോയെന്നുള്ള ചോദ്യം അതോടെ ഉയര്‍ന്നു. മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച്് ദിലീപ് ആലുവ ശിവ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചു മടങ്ങിയെന്നാണ് അറിയാന്‍ സാധിക്കുന്നത്. വര്‍ഷങ്ങളായി ദിലീപിന്റെ വീടിന് മുന്‍പില്‍ കൈനോട്ടം നടത്തി വരുന്ന വ്യക്തിയാണ് ഇത് തുറന്ന് പറഞ്ഞത്. തുടര്‍ന്നാണ് ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.

More in Malayalam

Trending

Recent

To Top