Connect with us

ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ ഫ്‌ലാറ്റില്‍ ക്രൈം ബ്രാഞ്ചിന്റെ മിന്നല്‍ പരിശോധന

Malayalam

ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ ഫ്‌ലാറ്റില്‍ ക്രൈം ബ്രാഞ്ചിന്റെ മിന്നല്‍ പരിശോധന

ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ ഫ്‌ലാറ്റില്‍ ക്രൈം ബ്രാഞ്ചിന്റെ മിന്നല്‍ പരിശോധന

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജിന്റെ ഫ്ളാറ്റില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തി. കൊച്ചി കുസാറ്റ് റോഡിലുള്ള അല്‍ഫിയ നഗറിലെ വില്ലയിലാണ് റെയ്ഡ് നടത്തിയത്. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണ സംഘം തേടിയത്.

വീട്ടില്‍ നിന്ന് ഒന്നും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടില്ലെന്നാണ് ലഭ്യമായ വിവരങ്ങള്‍. ഇവിടെ ആള്‍ താമസമുണ്ടായിരുന്നില്ല. സിനിമാക്കാര്‍ ഒത്തുകൂടുന്ന ഇടമാണ് ഇതെന്നും ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രധാനമായും നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളായിരുന്നു ഇവിടെയും തിരഞ്ഞത്. ആ ദൃശ്യങ്ങള്‍ ഇവിടെ എത്തി എന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ റെയിഡ്.

അതേസമയം കേസിലെ തെളിവുകള്‍ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്. ദിലീപിന്റെയും കൂട്ടരുടെയും ഫോണ്‍ വിദഗ്ദ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടുന്നതോടെ ചില സുപ്രധാന വിവരങ്ങള്‍ ലഭിക്കുമെന്നാണ് വിവരം.
അന്വേഷണ സംഘം ആവശ്യപ്പെട്ട ഏഴു ഫോണുകളില്‍ ആറെണ്ണം മാത്രമാണ് ദിലീപും സംഘവും ഹാജരാക്കിയത്. അന്വേഷണ സംഘത്തെ കബളിപ്പിച്ച് ഒളിപ്പിച്ച ഈ ഫോണുകളില്‍ നിന്ന് അന്വേഷണത്തിന്റെ ഗതി മാറ്റിയേക്കാവുന്ന വിവരങ്ങള്‍ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ദിലീപ് മുംബയിലെ സ്വകാര്യ ഫോറന്‍സിക് ലാബിലേക്ക് അയച്ച രണ്ട് ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്തതായി അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

ഇവയില്‍ നിന്ന് ഐ.ടി, ഫോറന്‍സിക് വിദഗ്ദ്ധരുടെ സഹായത്തോടെ വിവരങ്ങള്‍ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയാണ് ക്രൈം ബ്രാഞ്ചിനുള്ളത്. ദിലീപ് ഒളിപ്പിച്ച ഒരു ഫോണില്‍ 12,000 കോളുകളാണ് പോയിട്ടുള്ളത്. ഒന്നില്‍ നിന്ന് ആറും. ഇവയാണ് ഫോര്‍മാറ്റ് ചെയ്തതായി സംശയിക്കുന്നത്. ദിലീപ് കൈവശമില്ലെന്ന് പറഞ്ഞ ഫോണില്‍ നിന്ന് 2,000 വിളികള്‍ പോയിട്ടുണ്ട്.

അതേസമയം, ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ ദിലീപ് അനുകൂലികളില്‍ നിന്നും നിരന്തര അധിക്ഷേപമാണുണ്ടാവുന്നതെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരം ദിലീപ് മറ്റ് ചിലരോട് കൂടി പറഞ്ഞതായി അറിയാം. പക്ഷെ അവരൊക്കെ ഇക്കാര്യം ഇനി തുറന്നു പറയുമോ എന്നറിയില്ല. കാരണം ഇനി വെളിപ്പെടുത്തലുകള്‍ നടത്തുമ്പോള്‍ എന്നെയാണ് അവര്‍ ഉദാഹരണമായി കാണുക. തനിക്കെതിരെ പീഡനക്കേസ് വന്ന സമയത്ത് എന്റെ മകനോട് അവന്റെ അധ്യാപകന്‍ ഇക്കാര്യം പറഞ്ഞ് കളിയാക്കി. ദിലീപിന്റെ കൈയ്യില്‍ നിന്ന് കാശടിക്കാനല്ലേടാ നിന്റെയച്ഛന്‍ ശ്രമിച്ചത് ഇപ്പോഴത്തെ അവസ്ഥ കണ്ടോ എന്ന് പറഞ്ഞ് കുട്ടികളുടെ മുന്നില്‍ വെച്ച് കളിയാക്കി.

അവന്‍ ഇക്കാര്യം കരഞ്ഞു കൊണ്ട് ഒരു ബന്ധുവിനോട് പറഞ്ഞു. ബന്ധുവാണ് എന്നോട് ഇക്കാര്യം വന്ന് പറഞ്ഞത്. ഞാനിന്ന് ഡിഇഒയ്ക്ക് പരാതി കൊടുക്കാന്‍ പോവുകയാണ്. ഭാര്യക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ഇനിയും വെളിപ്പെടുത്തലുകള്‍ വരാതിരിക്കട്ടെ എന്ന തന്ത്രത്തിന്റെ ഭാഗമായാണ് തനിക്കെതിരെ വന്ന പീഡന പരാതിയുള്‍പ്പെടെയുള്ള നീക്കങ്ങള്‍. എന്റെ നാടായ നെയ്യാറ്റിന്‍കര അദ്ദേഹത്തിന് വളരെ സ്വാധീനമുള്ള സ്ഥലമാണ്. കാശ് വാരിയെറിഞ്ഞാണ് അദ്ദേഹം കാര്യങ്ങള്‍ ചെയ്യുന്നത്.

ഞാന്‍ മരണപ്പെടാനുള്ള സാധ്യതയുണ്ട്. എനിക്ക് ദിവസേന അഞ്ചോ പത്തോ കോളുകള്‍ വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും വരുന്നുണ്ട്. ഏത് സമയത്തും താനപകടപ്പെടാം എന്ന് പറഞ്ഞ് കോളുകള്‍ കഴിഞ്ഞ പത്ത് ദിവസങ്ങളില്‍ നിന്നായി വരുന്നുണ്ട്. നിലവില്‍ പൊലീസ് സംരക്ഷണത്തിലാണ് കഴിയുന്നത്. ഏത് സമയത്തും എനിക്കൊരപകടം നേരിടാം എന്ന് പ്രതീക്ഷിച്ച് തന്നെയാണ് മുന്നോട്ട് പോവുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ താന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ജനശ്രദ്ധയ്ക്ക് വേണ്ടിയല്ല. തനിക്കെതിരെ ദിലീപ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് മറുപടിയായാണ് താന്‍ വെളിപ്പെടുത്തലുകള്‍ നടത്തുന്നത്. അല്ലാതെ കുറെശ്ശ കുറശ്ശേ വെളിപ്പെടുത്തലുകള്‍ നടത്തി ജനങ്ങളെ കേള്‍പ്പിക്കലല്ല തന്റെ ഉദ്ദേശ്യം. ദിലീപില്‍ നിന്ന് തനിക്ക് ജീവന് ഭീഷണി നേരിട്ട ഘട്ടത്തിലാണ് താന്‍ എല്ലാ കാര്യങ്ങളും പറയുന്നത്. സുരക്ഷ ആവശ്യപ്പെട്ട് പരാതി നല്‍കിയപ്പോഴാണ് നടിയെ ആക്രമിച്ച കേസ് പശ്ചാത്തലവും വ്യക്തമാക്കേണ്ടി വന്നതെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top