‘പുറത്തായ ലൈംഗിക രംഗത്തില്‍ രാധിക ആപ്തെയും ദേവ് പട്ടേലുമുണ്ട്, പക്ഷെ ഈ രംഗം പ്രചരിപ്പിക്കുന്നത് എന്റെ പേരില്‍ മാത്രമാണ്, എന്തുകൊണ്ടാണ് ദേവ് പട്ടേല്‍ എന്ന നടന്റെ പേര് അവര്‍ പറയാത്തത്?’; ചോദ്യവുമായി രാധിക ആപ്തെ

ഇന്ത്യന്‍ സിനിമയില്‍ തന്നെ തിളങ്ങി നില്ക്കുന്ന താരമാണ് രാധിക ആപ്തെ. തന്റെ അഭിനയ മികവും ചെയ്യുന്ന സിനിമകളുടെ കരുത്തുമാണ് രാധികയെ നിരൂപകരുടെ പ്രിയപ്പെട്ടവളാക്കി മാറ്റുന്നത്. ബോളിവുഡില്‍ മാത്രമല്ല തമിഴിലും മലയാളത്തിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള രാധികയെ തേടി നിരവധി പുരസ്കാരങ്ങളുമെത്തിയിട്ടുണ്ട്.
തന്റെ ഇന്റിമേറ്റ് രംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോള്‍ രാധിക നടത്തിയ പ്രതികരണമാണ് വൈറലാകുന്നത്. ദ വെഡ്ഡിംഗ് ഗസ്റ്റ് എന്ന ചിത്രത്തില്‍ നിന്നുമുള്ള രാധികയുടെ ചൂടന്‍ രംഗമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തായതും പ്രചരിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.
ഇതേക്കുറിച്ച് ബോളിവുഡ് ലൈഫിന് നല്കിയ അഭിമുഖത്തിലാണ് രാധിക ആപ്തെ തുറന്നടിച്ചത്. ”ദ വെഡ്ഡിംഗ് ഗസ്റ്റില്‍ ഒരുപാട് മനോഹരമായ രംഗങ്ങളുണ്ട്. പക്ഷെ ഈ ലൈംഗിക രംഗം തന്നെ പുറത്തായതിന് പിന്നില്‍ സമൂഹത്തിന്റെ പൈശാചിക മനസാണ്” എന്നായിരുന്നു രാധികയുടെ അഭിപ്രായം.
അതേസമയം വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തന്റെ പേരിലാണെന്നും ദേവ് പട്ടേലിന്റെ പേര് പറയുന്നില്ലെന്നും രാധിക ചൂണ്ടിക്കാണിക്കുന്നുണ്ട്.’പുറത്തായ ലൈംഗിക രംഗത്തില്‍ രാധിക ആപ്തെയും ദേവ് പട്ടേലുമുണ്ട്. പക്ഷെ ഈ രംഗം പ്രചരിപ്പിക്കുന്നത് എന്റെ പേരില്‍ മാത്രമാണ്. എന്തുകൊണ്ടാണ് ദേവ് പട്ടേല്‍ എന്ന നടന്റെ പേര് അവര്‍ പറയാത്തത്?” എന്നായിരുന്നു രാധിക ചോദിച്ചത്. മറ്റൊരു അവസരത്തിലും രാധികയ്ക്ക് സമാന അനുഭവമുണ്ടായിട്ടുണ്ട്.
രാധിക പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു പാര്‍ച്ച്ഡ്. ഈ സിനിമയില്‍ നിന്നുമുള്ള രംഗവും സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രചരണങ്ങളൊന്നും രാധിക ഗൗനിക്കുന്നില്ല. തന്റെ പ്രകടനങ്ങളിലൂടെ കയ്യടികള്‍ നേടി മുന്നേറുകയാണ് രാധിക.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...