News
120 കോടിയില്‍ നിന്ന് താഴേയ്ക്ക്…, പ്രതിഫലം കുറച്ച് അക്ഷയ് കുമാര്‍; കാരണം!
120 കോടിയില്‍ നിന്ന് താഴേയ്ക്ക്…, പ്രതിഫലം കുറച്ച് അക്ഷയ് കുമാര്‍; കാരണം!
ബോളിവുഡില്‍ ഇന്ന് നിരവധി ആരാധകരുള്ള താരമാണ് അക്ഷയ് കുമാര്‍. മാത്രമല്ല, ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് അക്ഷയ് കുമാര്‍. ഒരു സിനിമയ്ക്കായി 120 കോടിയോളം പ്രതിഫലം താരം വാങ്ങാറുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ അക്ഷയ് കുമാര്‍ പ്രതിഫലം കുറച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ബോളിവുഡില്‍ തുടര്‍ച്ചയായി വിജയ ചിത്രങ്ങള്‍ ചെയ്ത താരം കൂടിയാണ് അക്ഷയ് കുമാര്‍. ഫര്‍ഹാദ് സാംജിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബച്ചന്‍ പാണ്ഡേ ആണ് അക്ഷയ്യുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ബച്ചന്‍ പാണ്ഡേ 99 കോടിയാണ് വാങ്ങിയിരിക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ വരാനിരിക്കുന്ന മിഷന്‍ സിന്‍ഡ്രല്ല, ബഡെ മിയാന്‍ ഛോട്ടെ മിയാന്‍ എന്നീ ചിത്രങ്ങള്‍ക്ക് അക്ഷയ് വാങ്ങിയിരിക്കുന്നത് 135 കോടി ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചെറു ചിത്രങ്ങള്‍ക്ക് പ്രതിഫലം കുറച്ചുകൊണ്ട് പ്രോഫിറ്റ് ഷെയറിംഗ് രീതിയിലും അക്ഷയ് കുമാര്‍ ഡേറ്റ് കൊടുക്കുന്നുണ്ട്.
ബെല്‍ബോട്ടം സിനിമയ്ക്ക് 117 കോടിയും, സൂര്യവന്‍ശിക്ക് 70 കോടിയും ആയിരുന്നു താരത്തിന്റെ പ്രതിഫലം. തനിക്ക് പ്രതീക്ഷയുള്ള പ്രോജക്റ്റുകളില്‍ മിനിമം പ്രതിഫലം വാങ്ങി 40-50 ശതമാനം ലാഭവിഹിതമാണ് അദ്ദേഹം ആവശ്യപ്പെടാറെന്നാണ് റിപ്പോര്‍ട്ടുകള്‍.
