Malayalam
റബേക്ക ചെയ്തത് തെമ്മാടിത്തരം, ഇത്രയും ആളുകളുടെ മുന്നില്‍ വെച്ച് കാണിച്ചത് ഒട്ടും ശരിയായില്ല!, വിളിച്ചു വരുത്തി അപമാനിച്ചു, വിവാഹശേഷം റബേക്കയ്‌ക്കെതിരെ കടുത്ത വിമര്‍ശനം
റബേക്ക ചെയ്തത് തെമ്മാടിത്തരം, ഇത്രയും ആളുകളുടെ മുന്നില്‍ വെച്ച് കാണിച്ചത് ഒട്ടും ശരിയായില്ല!, വിളിച്ചു വരുത്തി അപമാനിച്ചു, വിവാഹശേഷം റബേക്കയ്‌ക്കെതിരെ കടുത്ത വിമര്‍ശനം
കസ്തൂരിമാന്‍ എന്ന ഏഷ്യാനെറ്റിലെ പരമ്പരയിലൂടെ മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരങ്ങളിലൊരാളാണ് റബേക്ക സന്തോഷ്. ടെലിവിഷന്‍ മേഖലയില്‍ ആണ് താരം കൂടുതലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് അത്. കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത് ഈ കഥാപാത്രത്തിന് ഏറെ ആരാധകരെ ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഏറെ നാളുകളായി സംവിധായകന്‍ ശ്രീജിത്തും ആയി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും വിവാഹിതരായത് എറണാകുളത്ത് വച്ച് ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
ഇപ്പോഴിതാ, റബേക്കയ്ക്കെതിരെ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തനിക്കൊപ്പം നിന്ന് ഫോട്ടോ എടുത്തു കൊണ്ടിരുന്ന നടി ഹരിതയെ റബേക്കാ പൂളിലേക്ക് തള്ളിവിട്ടതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. ഇതിനിടെ നടി പ്രതീക്ഷയും ഹരിതയെ പൂളില്‍ നിന്നും കയറ്റാനായി കൈ കൊടുത്തു. എന്നാല്‍ ഹരിത പ്രതീക്ഷയെയും പൂളിലേക്ക് വലിച്ച് ഇടുകയായിരുന്നു. പിന്നീട് രണ്ടുപേരും പൂളില്‍ നിന്ന് കേറാന്‍ ശരിക്കും കഷ്ട്ടപെട്ടു. ഇതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.
വിവാഹത്തിന് പങ്കെടുക്കാന്‍ ഒരുങ്ങി വന്ന തന്റെ സുഹൃത്തുക്കളെ ഇത്രയും ആളുകളുടെ മുന്നില്‍ വച്ച് പൂളിലേക്ക് തള്ളിയിട്ടത് ഒട്ടും ശരിയായില്ല എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. റബേക്ക ചെയ്തത് തെമ്മാടിത്തരം ആണെന്നും കമന്റ് വരുന്നു. വിളിച്ചുവരുത്തി അപമാനിച്ചു എന്നാണ് മറ്റൊരു വിമര്‍ശനം. അവരെ വെള്ളത്തിലിട്ട് അതുപോലെ റബേക്കയെയും വെള്ളത്തില്‍ എടുത്തിടണും ഇവള്‍ ഒരു അഹങ്കാരിയാണെന്നുമൊക്കെയാണ് വീഡിയോയുടെ കമന്റുകള്‍. കസ്തൂരിമാന്‍ എന്ന പരമ്പരയിലൂടെയായിരുന്നു റെബേക്ക ആരാധക ഹൃദയത്തില്‍ ഇടം നേടിയത്. മാര്‍ഗം കളി, കുട്ടനാടന്‍ മാര്‍പാപ്പ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തത് ശ്രീജിത്തായിരുന്നു. തങ്ങള്‍ ഇരുവരും പ്രണയത്തിലാണെന്ന് റെബേക്കയും ശ്രീജിത്തും മുന്‍പ് പറഞ്ഞിരുന്നു.
ബാല്യകാലം മുതല്‍ക്കെ മലയാള മിനിസ്‌ക്രീനില്‍ സജീവമായിരുന്ന താരമാണ് റബേക്ക സന്തോഷ് എന്ന തൃശുര്‍കാരി. രണ്ടായിരത്തി പതിനൊന്നില്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കുഞ്ഞിക്കൂനന്‍ എന്ന പരമ്പരയിലൂടെ ബാലതാരമായാണ് റബേക്ക ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് ഒരുപിടി മലയാള ചിത്രത്തിലും, അനേകം മിനിസക്രീന്‍ പരമ്പരകളിലൂടെയും റബേക്ക മലയാളികളുടെ മിനിസ്‌ക്രീനുകളിലും, ബിഗ് സ്‌ക്രീനുകളിലും നിറഞ്ഞുനിന്നു. സൂര്യ ടി.വിയില്‍ സംപ്രേഷണം ചെയ്ത ‘മിഴി രണ്ടിലും, സ്നേഹക്കൂട്’ തുടങ്ങിയ പരമ്പരകളിലാണ് റബേക്ക കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. എന്നാല്‍ ഏഷ്യാനെറ്റിലെ കസ്തൂരിമാനായിരുന്നു താരത്തിന്റെ കരിയര്‍ബ്രേക്ക് പരമ്പരയെന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്.
മിന്നാമിനുങ്ങ്, ടേക്ക് ഓഫ്, ഒരു സിനിമാക്കാരന്‍ എന്നീ സിനിമകളിലും റബേക്ക അഭിനയിച്ചിട്ടുണ്ട്. സുരഭി ലക്ഷ്മി ദേശീയ അവാര്‍ഡ് നേടിയ മിന്നാമിനുങ്ങില്‍ റെബേക്ക പ്രധാന റോളിലാണ് അഭിനയിച്ചിട്ടുള്ളത്. സീരിയല്‍ താരങ്ങളായ അന്‍ഷിദ അന്‍ജി, ബിപിന്‍ ജോസ് തുടങ്ങിയവരും സലീം കുമാര്‍, നമിതാ പ്രമോദ് തുടങ്ങിയ സിനിമാ താരങ്ങളും വിവാഹത്തിനെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14 നാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്റെ യാത്രയോടുള്ള ഇഷ്ടത്തെ കുറിച്ചും താരം പറഞ്ഞിരുന്നു. പല സ്ഥലങ്ങളിലേക്കും യാത്ര പോകണമെന്നുണ്ട്. എവിടെ പോയാലും തിരിച്ച് എന്റെ വീട്ടില്‍ എത്തണം. ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ, അത് എന്റെ സ്വന്തം വീടാണ്. വീട്ടിലിരുന്ന് ഇഷ്ടപ്പെട്ട സിനിമകളൊക്കെ കണ്ടു സമയം ചെലവഴിക്കാനാണ് ഞാന്‍ ഏറെ ആഗ്രഹിക്കുന്നത്. ലോക്‌ഡോണ്‍ കാലത്ത് ശരിക്കും വീട്ടില്‍ തന്നെയായിരുന്നു. രണ്ടാം തരംഗം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സീരിയല്‍ ഷൂട്ടിങ് കഴിഞ്ഞിരുന്നു. പിന്നെ എല്ലാവരെയും പോലെ വീടിനുള്ളിലേക്ക് ചുരുങ്ങി. മൂന്നാര്‍ പോലെ അടുത്തുള്ള സ്ഥലങ്ങളിലേക്ക് ചെറിയ യാത്രകള്‍ നടത്തിയിട്ടുണ്ട്.
വലിയ പ്ലാനിങ്ങോടെ യാത്രകള്‍ നടത്തുന്ന ആളല്ല ഞാന്‍. ഈ മാസം പ്ലാന്‍ ചെയ്ത് അടുത്തമാസം പോകണം അങ്ങനെയുള്ള പദ്ധതികള്‍ എന്റെ ലിസ്റ്റിലില്ല. സ്ഥലം തീരുമാനിക്കുന്നതും ബാഗ് പാക്കിങ്ങുമെല്ലാം വേഗത്തിലാണ്. കാണാന്‍ ആഗ്രഹമുള്ള കുറച്ചിടങ്ങളുണ്ട്. പാരിസ്,സ്വിറ്റ്‌സര്‍ലന്‍ഡ് അങ്ങനെ കുറച്ച് വിദേശരാജ്യങ്ങളോട് പ്രണയമുണ്ട്. സമയമുള്ളതുപോലെ ഇവിടെയൊക്കെ പോകണമെന്നുണ്ട്.
എന്റെ നാടായ തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തെ ഷൂട്ടിങ് സെറ്റിലേക്ക് തനിച്ചാണ് ഡ്രൈവ് ചെയ്ത് പോകുന്നത്. ആ ഡ്രൈവ് ശരിക്കും ട്രിപ് എന്ന രീതിയിലാണ് ഞാന്‍ ആസ്വദിക്കുന്നത്. ലോക്ഡൗണ്‍ സമയത്തും ഞാന്‍ അങ്ങനെയാണ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോയിരുന്നത്. മറ്റ് യാത്രകള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെങ്കിലും തൃശ്ശൂര്‍ തിരുവനന്തപുരം റൂട്ടിലെ ഒറ്റക്കുള്ള യാത്ര അടിപൊളിയായിരുന്നു. ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പോവുക എന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ ബോറടിയായിട്ട് തോന്നുമെങ്കിലും എനിക്ക് ആ യാത്ര ഇഷ്ടമാണ് എന്നും റബേക്ക പറഞ്ഞിരുന്നു.