Malayalam
ജീവിതത്തിലെ ഏറ്റവും വലിയ ശാപം കൂട്ടുകാരില്ലാത്തതോ വിദ്യാഭ്യാസമില്ലാത്തതോ കുട്ടികളില്ലാത്തതോ അല്ല.., മല്ലിക സുകുമാരന്റെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനക്കല്‍
ജീവിതത്തിലെ ഏറ്റവും വലിയ ശാപം കൂട്ടുകാരില്ലാത്തതോ വിദ്യാഭ്യാസമില്ലാത്തതോ കുട്ടികളില്ലാത്തതോ അല്ല.., മല്ലിക സുകുമാരന്റെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനക്കല്‍
മലയാളി സിനിമ പ്രേമികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരന്‍. മല്ലിക സുകുമാരന്‍ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പ്രേക്ഷകര്‍ക്ക് പരചിതമാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം താരത്തിന്റെ 67-ാം ജന്മദിനാമായിരുന്നു. അമ്മയുടെ ജന്മദിനവും ഒപ്പം ദീപാവലിയും മക്കളും മരുമക്കളുമൊക്കെ ചേര്‍ന്ന് ആഘോഷമാക്കി.
ഇപ്പോഴിതാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനക്കലിന്റെ വാക്കുകള്‍ പങ്കുവെച്ചുകൊണ്ടുള്ള മല്ലികയുടെ കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. ‘സിദ്ധാര്‍ത്ഥന്‍ … ചേച്ചിയല്ല , ഈ വിനയവും ഗുരുത്വവും ഈശ്വരാനുഗ്രഹവുമാണ് സിദ്ദുവിനെ ഈ നിലയില്‍ എത്തിച്ചത്… ഞാനും എന്റെ സുകുവേട്ടനും അതിന് ഒരു നിമിത്തമായി എന്നു മാത്രം… ചേച്ചിക്കെന്നും സ്വന്തം കുടുംബം പോലെയാണ് സിദ്ദുവും സുമയും മക്കളും’, എന്ന ക്യാപ്ഷനോടെയാണ് സിദ്ദു എഴുതിയ വാക്കുകള്‍ ആണ് മല്ലിക പങ്കുവച്ചത്.
സിദ്ദുവിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, ഇന്ന് ചേച്ചിയുടെ പിറന്നാളാണ്. സുകുമാരന്‍ സാറിനടുത്തു ജോലി അന്വേഷിച്ചു ചെന്ന എനിക്ക്, ജോലി തന്നു. ആ വീട്ടില്‍ താമസസൗകര്യം തന്നു. ആദ്യ ദിവസം തന്നെ സാറിനൊപ്പമിരുത്തി ചോറും വിളമ്പിത്തന്നു ചേച്ചി. അതെന്നെ അതിശയിപ്പിച്ചു, അത്ഭുതപെടുത്തി. അന്നത്തെ സൂപ്പര്‍സ്റ്റാറിനോടൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍ അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കുന്നതൊക്കെ ലോകാത്ഭുതങ്ങളില്‍ ഒന്നായിട്ടാണ് എനിക്കു തോന്നിയത് എന്ന് സിദ്ദു പറയുന്നു.
അടുക്കളയില്‍ ഏതെങ്കിലും ഒരു മൂലക്കിരുത്തി ഭക്ഷണം തരേണ്ട കാര്യമേ ഉള്ളു. അതുതന്നെ എനിക്കു വലിയസന്തോഷത്തിന് വകനല്‍കും. പക്ഷെ ചേച്ചിചെയ്തത് അങ്ങിനെയല്ല. ചേച്ചി എന്ന സ്നേഹസാഗര തീരത്ത് നില്‍ക്കുകയാണ് ഇന്നും ഞാനും കുടുംബവും. ഉണ്ണുമ്പോള്‍ ചെന്നാല്‍ ചോറ് തരും, തേക്കുമ്പോള്‍ ചെന്നാല്‍ എണ്ണ തരും, കോടിയുടുക്കുമ്പോള്‍ ഒന്നു തരും. ഈ സംഭാഷണം ആരോമലുണ്ണി സിനിമയിലേതാണെങ്കിലും അതാണ് എനിക്ക് ചേച്ചി.
ജീവിതത്തിലെ ഏറ്റവും വലിയ ശാപം എന്താണ്. കൂട്ടുകാരില്ലാത്തതാണോ വിദ്യാഭ്യാസമില്ലാത്തതാണോ,വിവരമില്ലാത്തതാണോ, ഭാര്യയില്ലാത്തതാണോ, കുടുംബമില്ലാത്തതാണോ, കുട്ടികളില്ലാത്തതാണോ, ജോലിയില്ലാത്തതാണോ, പണമില്ലാത്തതാണോ, ഒറ്റപ്പെടലാണോ,നിരാശയാണോ, ഇതൊന്നുമല്ല. വിശപ്പാണ് ജീവിതത്തിലെ ഏറ്റവും വലിയശാപം എന്നാണ് എന്റെ പക്ഷം.
സിനിമയില്‍ എത്തിപ്പെടാനും എത്തിപ്പെട്ടിട്ടും ഗതികിട്ടാതെ അലയുന്ന, വിശപ്പകറ്റാന്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടില്‍ നിന്ന് എന്റെ വിശപ്പകറ്റാന്‍ ‘അന്നമിട്ടകൈ’ആണ് ചേച്ചിയുടേത്. അതുകൊണ്ടുതന്നെ ഈ ദിവസം എനിക്ക് ഏറ്റവും വിശേഷപ്പെട്ടതാണ് പ്രിയപ്പെട്ടതാണ്.ഇന്ന് ദീപാവലിയാണ് ചേച്ചിയുടെ പിറന്നാള്‍ അറിഞ്ഞോ അറിയാതെയോ എല്ലാവരും ആഘോഷിക്കുന്നു. ദീര്‍ഘായുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും നല്‍കി ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്റെ മക്കള്‍ക്കൊപ്പം താമസിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയും മല്ലിക സുകുമാരന്‍ എത്തിയിരുന്നു. പൂര്‍ണിമയും സുപ്രിയയുമെല്ലാം കൂടെ വന്ന് താമസിക്കാന്‍ നിര്‍ബന്ധിക്കാറുണ്ടെങ്കിലും താന്‍ മക്കള്‍ക്കൊപ്പം പോയി താമസിക്കാത്തതിന് ഒരു കാരണമുണ്ട്. സുകുവേട്ടന്‍ എന്നോട് ഒരു വാക്ക് പറഞ്ഞാണ് പോയത്. നമുക്ക് ആണ്‍മക്കളാണ്. കല്യാണം കഴിഞ്ഞാല്‍ അവരെ സ്വതന്ത്രമായി വിട്ടേക്കണം. അവര്‍ ജീവിതം പഠിക്കട്ടെ. ഒരിക്കലും ഒരുമിച്ച് പൊറുതി വേണ്ട. കാണാന്‍ തോന്നുമ്പോള്‍ പോയാല്‍ മതിയെന്ന്, നടി പറഞ്ഞു.
ഭര്‍ത്താവ് സമ്മാനിച്ച തിരുവനന്തപുരത്തെ വീട്ടിലായിരുന്നു മക്കളും കുടുംബവും കൊച്ചിയില്‍ സ്ഥിര താമസമാക്കിയപ്പോള്‍ മല്ലിക സുകുമാരന്‍. കൊച്ചിയില്‍ ഇപ്പോള്‍ സ്വന്തം ഫ്‌ളാറ്റിലാണ് താമസം. ഇരുമക്കളും കുടുംബവും മല്ലികയുടെ കൊച്ചിയിലെ ഫ്‌ളാറ്റിന് അപ്പുറത്തും ഇപ്പുറത്തുമുളള കരകളിലായി ഉണ്ട്. ഇടയ്ക്ക് അതിഥിയായി മക്കളുടെ വീടുകളിലേക്ക് പോവാനാണ് നടി താല്‍പര്യപ്പെടുന്നത്.
വര്‍ഷങ്ങളായി സിനിമാ സീരിയല്‍ താരമായി മല്ലികാ സുകുമാരന്‍ അഭിനയ മേഖലയില്‍ സജീവമാണ്. നടി ഇതിനോടകം തന്നെ ഹാസ്യ വേഷങ്ങളിലും സീരിയസ് റോളുകളിലുമെല്ലാം തിളങ്ങിയിരുന്നു. നടിയുടെതായി ഒടുവില്‍ ലവ് ആക്ഷന്‍ ഡ്രാമ, തൃശ്ശൂര്‍ പൂരം എന്നീ സിനിമകളാണ് പുറത്തിറങ്ങിയത്. അടുത്തിടെ മല്ലിക സുകുമാരന്‍ വീണ്ടും മിനിസ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയിരുന്നു.