Malayalam
ബാദുഷയും മകള്‍ ഷിഫ ബാദുഷയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
ബാദുഷയും മകള്‍ ഷിഫ ബാദുഷയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയും മകള്‍ ഷിഫ ബാദുഷയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ‘പില്ലര്‍ നമ്പര്‍ 581’ എന്ന ചിത്രം നവാഗതനായ മുഹമ്മദ് റിയാസ് ആണ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. സ്പെക്ട്രം മീഡയയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലുമായാണ് എത്തുക. ആദി ഷാന്‍, സക്കീര്‍ ഹുസൈന്, അമൃത എസ് ഗണേഷ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഫിയോസ് ജോയ് ഛായാഗ്രഹണവും സിയാദ് റഷീദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
അരുണ്‍ രാജ് ആണ് സംഗീതം ഒരുക്കുന്നത്. പ്രൊഡക്ഷന്‍ കണ്ട്രോളര്- സക്കീര്‍ ഹുസൈന്, ആര്‍ട്ട്- നസീര്‍ ഹമീദ്, മേക്കപ്പ്- അമല്‍ ചന്ദ്രന്, കോസ്റ്റ്യൂം- സ്റ്റെല്ല റിയാസ്. അസോസിയേറ്റ് ഡയറക്ടര്‍- അനീഷ് ജോര്‍ജ്, സ്റ്റില്‍സ്- ബേസില്‍ സക്കറിയ, ഡിസൈന്‍- എസ്.ജെ & സഹീര്‍ റഹ്മാന്, വാര്‍ത്ത പ്രചാരണം: പി.ശിവപ്രസാദ്.
അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ദിവസം മമ്മൂട്ടിക്ക് ഒപ്പമുള്ള ഒരു വീഡിയോ ബാദുഷ ഫെയ്സ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതിന് താഴെ മോശം കമന്റുകള്‍ എത്തിയതോടെ അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂക്കയുമായുള്ള വീഡിയോയ്ക്ക് താഴെ ചില വളരെ മോശമായ കമന്റുകളുമായെത്തിയിരുന്നു.
അതില്‍ പലതും സ്വന്തമായി ഐഡന്റിറ്റി ഇല്ലാത്തവര്‍. അവരുടെ നിലവാരമില്ലാത്ത കമന്റുകള്‍ക്ക് ഇനി മറുപടി നല്‍കേണ്ട എന്നാണ് എന്റെ തീരുമാനം. വളരെ കഷ്ടപ്പെട്ടിട്ടും കഠിനാധ്വാനം ചെയ്തുമാണ് ഞാന്‍ ഇവിടെ വരെയെത്തിയത്. അതില്‍ നിരവധി പേരോട് കടപ്പാടുമുണ്ട്.
അതില്‍ മുന്നില്‍ തന്നെ മമ്മൂക്കയുണ്ട്. എന്റെ പോസ്റ്റുകള്‍ക്കു കീഴില്‍ കമന്റ് ചെയ്ത എല്ലാവരോടും നല്ല ബന്ധത്തില്‍ പോകാനാണ് ശ്രമിച്ചിട്ടുള്ളത്. ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിന് ഒരു മടിയുമില്ല. എന്നാല്‍, ഇത്തരത്തിലുള്ളവരോട് പ്രതികരിക്കാനില്ല. ബുദ്ധിമുട്ടുള്ളവര്‍ക്ക് എന്റെ പേജ് അണ് ഫോളോ ചെയ്യാം. ഒരു ബുദ്ധിമുട്ടുമില്ല. നന്ദി എന്നാണ് അദ്ദേഹം പറഞ്ഞത്.
