നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് പ്രിയദര്ശന്. ഇപ്പോഴിതാ മോഹന്‍ലാലും അക്ഷയ് കുമാറും തമ്മിലുള്ള സാമ്യത്തെ കുറിച്ച് തുറന്ന് പറയുകയാണ് പ്രിയദര്ശന്. താന്‍ എന്താണ് ചെയ്യാന്‍ ഒരുങ്ങുന്നത് എന്ന് തന്നോട് ചോദിക്കാത്ത രണ്ടു പേരാണ് ഇവര്‍ രണ്ടു പേരും എന്നാണ് പ്രിയദര്ശന് പറയുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്റെ പ്രതികരണം.
താന്‍ എന്താണ് ചെയ്യാന്‍ ഒരുങ്ങുന്നതെന്ന് ചോദിക്കാത്ത രണ്ടു പേരാണ് ഇവര്‍. അവര്‍ സെറ്റിലേക്ക് വരും. കഥ പോലും അറിയണമെന്ന് ഉണ്ടാവില്ല. എടുക്കാനുള്ള സീനിനെ കുറിച്ച് മാത്രമാണ് ചോദിക്കുക. ആ തരത്തിലുള്ള ഒരു വിശ്വാസം അവര്‍ തരുമ്പോള്‍ അത് തിരിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ട്. തങ്ങളുടെ സിനിമകളെ മെച്ചപ്പെട്ടതാക്കുന്നത് ഇതാണ്.
മോഹന്‍ലാല്‍ നായകനായ ചിത്രങ്ങള്‍ അക്ഷയ് കുമാറിനെ നായകനാക്കി റീമേക്ക് ചെയ്തപ്പോഴൊന്നും മലയാളം പതിപ്പ് അക്ഷയ്യെ കാണിച്ചിട്ടില്ല. രണ്ടു പേര്‍ക്കും അവരവരുടേതായ ശരീര ഭാഷയാണുള്ളത്. അത് ശരിയായി ചെയ്യുന്നുണ്ടോ എന്ന് നോക്കുക മാത്രമാണ് തന്റെ ജോലി. നിങ്ങള്‍ ഒരാളെ അനുകരിക്കാന്‍ ശ്രമിച്ചാല്‍ അത് നന്നാവില്ല എന്നാണ് പ്രിയദര്ശന് പറയുന്നു.
അതേസമയം, എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും ബോളിവുഡ് സിനിമയുമായി എത്തുകയാണ് പ്രിയദര്ശന്. ഹംഗാമ 2 കഴിഞ്ഞ ദിവസമാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാര് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തത്. അടുത്ത ബോളിവുഡ് ചിത്രം അക്ഷയ് കുമാറിനൊപ്പമാണെന്ന് സംവിധായകന് ആ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു.
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....