Connect with us

കരുത്തുകാട്ടി ഡിമ്പൽ ഭാൽ സിസ്റ്റേഴ്സ്; കപ്പ് കിട്ടിയപ്പോഴുള്ള പ്രതികരണം കണ്ട് വാ പൊത്തി നെഗറ്റീവോളികൾ ; ഇവരെ തൊട്ടാൽ പൊള്ളുമെന്ന് മനസിലായി ; ഭാൽ സിസ്റ്റേഴ്സിനെ നിങ്ങൾക്കറിയില്ല!

Malayalam

കരുത്തുകാട്ടി ഡിമ്പൽ ഭാൽ സിസ്റ്റേഴ്സ്; കപ്പ് കിട്ടിയപ്പോഴുള്ള പ്രതികരണം കണ്ട് വാ പൊത്തി നെഗറ്റീവോളികൾ ; ഇവരെ തൊട്ടാൽ പൊള്ളുമെന്ന് മനസിലായി ; ഭാൽ സിസ്റ്റേഴ്സിനെ നിങ്ങൾക്കറിയില്ല!

കരുത്തുകാട്ടി ഡിമ്പൽ ഭാൽ സിസ്റ്റേഴ്സ്; കപ്പ് കിട്ടിയപ്പോഴുള്ള പ്രതികരണം കണ്ട് വാ പൊത്തി നെഗറ്റീവോളികൾ ; ഇവരെ തൊട്ടാൽ പൊള്ളുമെന്ന് മനസിലായി ; ഭാൽ സിസ്റ്റേഴ്സിനെ നിങ്ങൾക്കറിയില്ല!

അങ്ങനെ ആരാധകർ കാത്തിരുന്ന ബിഗ് ബോസ് സീസൺ ത്രീയുടെ ഫിനാലെ കഴിഞ്ഞിരിക്കുകയാണ്. വിജയികളെ അറിയാൻ വേണ്ടിയുള്ള കാത്തിരിപ്പിനാണ് ഇപ്പോൾ വിരാമമായത്. പ്രേക്ഷകർ പ്രവചിച്ചപോലെ മണിക്കുട്ടൻ തന്നെയാണ് വിന്നറായത്. രണ്ടാം സ്ഥാനത്തേക്ക് സായിയും മൂന്നാം സ്ഥാനം ഡിമ്പലും സ്വന്തമാക്കി.

ഫിനാലെ കഴിഞ്ഞ് മത്സരാർത്ഥികൾ തിരികെ നാട്ടിലെത്തുന്നതിന്റെ തിരക്കിലായിരുന്നു ഇന്നലെ. ഫിനാലയ്ക്ക് ശേഷമുള്ള തിരക്കിനിടയിലും ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ഡിമ്പൽ ഭാലെത്തിയിരുന്നു. സഹോദരിമാരുമായി ലൈവ് വീഡിയോയിൽ എത്തിയായപ്പോൾ തന്നെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും വെെറലാക്കുകയും ചെയ്തിരുന്നു .

സഹോദരി നയനയ്‌ക്കൊപ്പം ആണ് ഡിമ്പൽ എത്തിയത്. ഡിമ്പൽ വിഷമത്തിലിരുന്ന സമയത്ത് ആശ്വസിപ്പിക്കാനായാണ് സഹോദരി ലീവ് എടുത്ത് വന്നത്. ലൈവ് വീഡിയോയിലൂടെ തങ്ങളുടെ കുടുംബത്തിന് എതിരെ നെഗറ്റീവ് പറയുന്ന ആളുകള്‍ക്ക് ഇരുവരും മറുപടി നല്‍കി. ‘കുറെ പേര്‍ പറയുന്നു ബി പോസിറ്റീവ്, ബി പോസിറ്റീവ് എന്ന്. ഞങ്ങളല്ല, നിങ്ങളാണ് പോസിറ്റീവ് ആകേണ്ടത്,എന്നാണ് ഡിമ്പലിന്റെ സഹോദരിയായ നയന പറഞ്ഞത് . ചീത്ത പറയുന്ന, നെഗറ്റീവ് പറയുന്ന ആള്‍ക്കാരുടെ അകത്തും അത് തന്നെയാണ്.

അതുകൊണ്ടാണ് അവര് നെഗറ്റീവ് പറയുന്നത്. നെഗറ്റീവ് മനസിലുളളവര്‍ എപ്പോഴും നെഗറ്റീവാണ് പറയുക. എന്നാല്‍ ഞങ്ങള്‍ക്ക് ഇതില്‍ ഒരു പ്രശ്‌നമില്ല, എന്ത് വേണമെങ്കിലും പറയട്ടെ. അത് ഒരു കാതിലൂടെ കേട്ട് മറുകാതിലൂടെ വിടും. തെറി പറയാനോ ചീത്ത പറയാനോ ഞങ്ങള് പഠിച്ചിട്ടില്ല. ഞങ്ങളോട് എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നവര് നേരിട്ട് വന്ന് സംസാരിക്ക്.

നേരിട്ട് മുഖത്ത് നോക്കി സംസാരിക്ക്. ഞാന്‍ എല്ലാത്തിനും മറുപടി തരാം. അല്ലാതെ കുടുംബത്തെ ഇടയ്ക്ക് കൊണ്ടുവന്നിട്ട് പറയുന്ന ആള്‍ക്കാരോട് സ്വന്തം ഫാമിലിയുടെ കാര്യം നോക്ക് എന്നാണ് പറയാനുളളത്. നിങ്ങള്‍ക്കും അച്ഛനും അമ്മയും ചേച്ചിയും ബ്രദേഴ്‌സും ഉണ്ട്. ഇല്ലെങ്കില്‍ നിങ്ങള്‍ ഒരു ഫാമിലിയെ കുറിച്ച് പറയുന്നത് ഞാന്‍ വിചാരിക്കുന്നത് അത് ഇല്ലെന്നാണ്. ഈ ഒരു ബഹുമാനം എല്ലാവര്‍ക്കും കൊടുക്കുക. സ്വന്തം ഫാമിലിയെ നോക്കി ജീവിക്കാന്‍ നോക്ക് എന്നും നയന പറഞ്ഞു.

ഡിമ്പലിനോടൊപ്പം തന്നെ ആരാധകർ ഭാൽ സിസ്റ്റേഴ്സിനെയും ഏറ്റെടുത്തിരുന്നു. ഡിമ്പൽ ഭാൽ തിങ്കൾ ഭാൽ നയന ഇവർ മൂന്നുപേരും മൂന്ന് ശരീരമാണെങ്കിലും ഒന്നിച്ചാണ് എപ്പോഴുമുണ്ടാകാറുള്ളത്. ബിഗ് ബോസ് മൂന്നാം സീസണിന്റെ ആദ്യ ദിനം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് മുട്ടോളം മുടിയുള്ള ഫ്രീക്ക് പെണ്ണ് ഡിമ്പൽ.

ആദ്യ എപ്പിസോഡിൽ തന്നെ തന്റെ വ്യക്തിത്വം കൊണ്ട് ബിഗ്‌ബോസ് ക്യാമറ കണ്ണുകളെ പരമാവധി സമയം തന്റെ നേരെ നിർത്താൻ ഡിമ്പലിന് സാധിച്ചു. ബിഗ് ബോസ് ആദ്യ ദിനം അവസാനിച്ചപ്പോൾ സ്‌കോർ ചെയ്തത് ഡിമ്പൽ തന്നെയാണെന്ന് നിസംശയം പറയാം. അതോടെ മുൻപ് കണ്ടു പരിചയമില്ലാത്ത ഡിമ്പലിനെ കുറിച്ച് മലയാളികൾ അന്വേഷണവും തുടങ്ങി. സോഷ്യൽ മീഡിയയിലെങ്ങും ഡിമ്പൽ തന്നെയായിരുന്നു താരം.

തന്റേതായ വ്യക്തിത്വം എടുത്തു കാണിക്കുന്ന തരത്തിലുള്ള ഒരു മത്സരമാണ് ഡിമ്പൽ ആദ്യ എപ്പിസോഡിൽ കാഴ്ച വെച്ചത്. തനിക്കു പറയാനുള്ളത് ആരോടാണെങ്കിലും എവിടെ വെച്ചാണെങ്കിലും മുഖത്ത് നോക്കി പറയാനുള്ള ധൈര്യം തന്നെയാണ് ഡിമ്പൽനെ വ്യത്യസ്ത ആക്കുന്നത്. മോഡലും ഒരു സൈക്കോളജിസ്റ്റുമാണ് ഡിമ്പൽ. സൂര്യ ടിവിയിൽ മുൻപ് സംപ്രേക്ഷണം ചെയ്ത മലയാളി ഹൌസ് എന്ന പരിപാടിയിലെ റണ്ണർ അപ്പ് എന്ന നിലയിൽ തിങ്കൾ ഭാലിനെ എല്ലാവര്ക്കും അറിയാം . അതിലൂടെയും പിന്നീട് ഡിമ്പൽ ശ്രദ്ധിക്കപ്പെട്ടു. തിങ്കളും ഡിമ്പലും കൂടി ഒരു ബിസിനസ്സും നടത്തി വരുന്നുണ്ട്.

ഇപ്പോഴും ചിരിക്കുന്ന മുഖവുമായി കാണാറുള്ള ഡിമ്പലിന്റെ ജീവിതകഥ അന്വേഷിച്ചു പോയപ്പോൾ പലർക്കും അറിയാൻ കഴിഞ്ഞത് പൊരുതി വിജയിച്ച ഒരു നോവിന്റെ കഥയായിരുന്നു. ഒരു ക്യാൻസർ സർവൈവർ ആണ് ഡിമ്പൽ എന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ പൊതുസമൂഹത്തിൽ വലിയ ചർച്ചയ്ക്ക് വേദിയായി.

പത്രണ്ടാമത്തെ വയസ്സിൽ ആണ് നട്ടെല്ലിന് ക്യാൻസർ ബാധിക്കുന്നത്. നട്ടെല്ല് അലിഞ്ഞു പോകുന്ന അവസ്ഥ ആയിരുന്നു. അതിനോട് പോരാടി വിജയിച്ച ആത്മവിശ്വാസം ആണ് ഡിമ്പലിന്റെ ആത്മവിശ്വാസത്തിന് കാരണം. തന്റെ വ്യക്തിത്വ രൂപീകരണത്തിന് ഇത് ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട് എന്ന് ഡിമ്പൽ തന്നെ പലതവണ വ്യക്തമാക്കിയിട്ടുണ്ട്.. നട്ടെല്ലിൽ ശസ്ത്രക്രിയ ചെയ്ത പാട് ഡിമ്പൽ ഓരോ തവണ സമൂഹത്തിനോട് ചൂണ്ടിക്കാണിക്കുമ്പോഴും ഡിമ്പൽ പലർക്കും പ്രചോദനമാകാറുണ്ട്.

ബിഗ് ബോസ് സീസൺ ത്രീ വേദിയിലും പൊരുതി വിജയിച്ച വ്യക്തിയാണ് ഡിമ്പൽ. അപ്രതീക്ഷിതമായ അച്ഛന്റെ മരണത്തോടെ ഡിമ്പൽ മത്സരം അവസാനിപ്പിച്ചു പോകും എന്ന് കരുതിയെങ്കിലും കരുത്തോടെ ആത്മവിശ്വാസത്തോടെ വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക് എത്തുകയും മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തിരിക്കുകയാണ്. ബിഗ് ബോസ് ചരിത്രത്തിൽ കുറിച്ചിടുന്നു നേട്ടമായി ഡിമ്പലിന്റെ വിജയത്തെ കാണാം.

about dimpal bhal

Continue Reading
You may also like...

More in Malayalam

Trending

Recent

To Top