മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടയാണ് ആതിര മാധവ്. ഇപ്പോഴിതാ ടൊവിനോ തോമസിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി എത്തിയതിനെ കുറിച്ച് തുറന്നു പറയുകയാണ് നടി. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറില്‍ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചതിനെ കുറിച്ചാണ് ആതിര പറയുന്നത്.
നിങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാണ് എന്ന ഭഗത് മാനുവല്‍ സിനിമയുടെ പ്രൊഡക്ഷന്‍ കണ്ട്രോളര് വഴിയാണ് താന്‍ പൃഥ്വിരാജിനെ കാണാന്‍ പോയത്. ഷൂട്ടിംഗ് സെറ്റില്‍ എത്തിയപ്പോള്‍ എന്താണ് കഥാപാത്രമെന്ന് അറിയില്ലായിരുന്നു. ശംഖുമുഖം ഉദയാപാലസില് ചെന്നാണ് പൃഥ്വിരാജിനെ കണ്ടത്. അദ്ദേഹം തന്നെ കണ്ടതും ഒരാളെ വിളിപ്പിച്ച് കഥാപാത്രത്തിന് ചേര്‍ന്ന് വസ്ത്രം നല്കാന് പറഞ്ഞു.
അപ്പോഴും എന്താണ് കഥാപാത്രമെന്ന് തനിക്ക് ഐഡിയ ഇല്ലായിരുന്നു. ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ വേഷമായിരുന്നു അത്. വലിയ റോളൊന്നുമായിരുന്നില്ല. അറിയാവുന്നവര്‍ക്ക് സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ ലൂസിഫറില്‍ തന്നെ കണ്ടുപിടിക്കാന്‍ സാധിക്കൂ.
ചെറിയ വേഷമായിരുന്നുവെങ്കിലും ലൂസിഫറിന്റെ ഭാഗമായപ്പോള്‍ ഒരുപാട് പേരെ പരിചയപ്പെടാനും പല കാര്യങ്ങള്‍ പഠിക്കാനും സാധിച്ചു. ചെറിയ വേഷമാണങ്കിലും താന്‍ എന്നും ലൂസിഫറിലെ കഥാപാത്രത്തെ കുറിച്ച അഭിമാനത്തോടെ മാത്രമേ പറയാറുള്ളൂ എന്നുമാണ് ആതിര മാധവ് പറയുന്നത്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...