ഹിന്ദു സംഘടനകളുടെ പ്രതിഷേധം, ബോളിവുഡ് ചിത്രം ‘രാവണ്‍ ലീല’യുടെ പേര് മാറ്റി; സിനിമയും യഥാര്‍ത്ഥ ജീവിതവും തമ്മിലുള്ള വ്യത്യാസം പ്രേക്ഷകര്‍ മനസിലാക്കണമെന്ന് പ്രതീക് ഗാന്ധി
ഹിന്ദു സംഘടനകളുടെ പ്രതിഷേധം, ബോളിവുഡ് ചിത്രം ‘രാവണ്‍ ലീല’യുടെ പേര് മാറ്റി; സിനിമയും യഥാര്‍ത്ഥ ജീവിതവും തമ്മിലുള്ള വ്യത്യാസം പ്രേക്ഷകര്‍ മനസിലാക്കണമെന്ന് പ്രതീക് ഗാന്ധി
ഹിന്ദു സംഘടനകളുടെ പ്രതിഷേധം, ബോളിവുഡ് ചിത്രം ‘രാവണ്‍ ലീല’യുടെ പേര് മാറ്റി; സിനിമയും യഥാര്‍ത്ഥ ജീവിതവും തമ്മിലുള്ള വ്യത്യാസം പ്രേക്ഷകര്‍ മനസിലാക്കണമെന്ന് പ്രതീക് ഗാന്ധി
പ്രതീക് ഗാന്ധിയെ പ്രധാന കഥാപാത്രമായി എത്തുന്ന ബോളിവുഡ് ചിത്രം ‘രാവണ്‍ ലീല’യുടെ പേര് മാറ്റി. ‘ഭവായി’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പുതിയ പേര്. ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടുര്‍ന്നാണ് ചിത്രത്തിന്റെ പേര് മാറ്റിയത്. സിനിമയുടെ ട്രെയ്ലര് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു പ്രതിക്ഷേധം.
രാമനെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് ആയിരുന്നു ഒരു വിഭാഗം ആളുകള്‍ രംഗത്ത് എത്തിയത്. ചിത്രത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രേക്ഷകരുടെ വികാരം കണക്കിലെടുത്താണ് ചിത്രത്തിന്റെ പേര് മാറ്റിയതെന്ന് പ്രതീക് ഗാന്ധി പറഞ്ഞു. രാമനെ മഹത്വവത്കരിക്കുന്ന ഒരു സിനിമയല്ല ഇതെന്നും പ്രകീത് വ്യക്തമാക്കി.
രാമായണത്തെക്കുറിച്ചല്ല സിനിമ. രാംലീലയെന്ന രാമായണത്തെ ആസ്പദമാക്കിയുള്ള നാടകത്തില്‍ അഭിനയിക്കുന്ന രണ്ടു വ്യക്തികളുട കഥയാണ് ഭവായി. രാമായണത്തിന്റെ വ്യാഖ്യാനവും ചിത്രത്തില്‍ കാണിക്കുന്നില്ലെന്നും സിനിമയും യഥാര്‍ത്ഥ ജീവിതവും തമ്മിലുള്ള വ്യത്യാസം പ്രേക്ഷകര്‍ മനസിലാക്കണമെന്നും പ്രകീത് പറഞ്ഞു.
ആരെങ്കിലും ഹനുമാന്റെ വേഷം ചെയ്താല്‍ അയാള്‍ വിവാഹം ചെയ്യാന്‍ പാടില്ല എന്നാണോ? സ്ക്രീനില്‍ കഥാപാത്രങ്ങളിലൂടെ കഥയെത്തിക്കുക എത്തിക്കുക എന്നതാണ് അഭിനേതാക്കളുടെ ജോലി. അത് പ്രേക്ഷകര്‍ മറക്കരുത്, അത് തന്നെയാണ് ഈ ചിത്രത്തിലും പറയുന്നതെന്ന് പ്രകീത് കൂട്ടിച്ചേര്‍ത്തു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...