Malayalam
രാവിലെ എഴുന്നേറ്റാല്‍ ഈ റൂമിലേക്ക് വരാറുണ്ട്. മുരുകനും ജീസസുമൊക്കെയുണ്ട് ഇവിടെ. രാവിലെ ഷൂട്ടുള്ളപ്പോള്‍ ഗസ്റ്റ് റൂമില്‍ നിന്നാണ് മേക്കപ്പ് ചെയ്യാറുള്ളത്; ഹോം ടൂറുമായി പേളിഷ്
രാവിലെ എഴുന്നേറ്റാല്‍ ഈ റൂമിലേക്ക് വരാറുണ്ട്. മുരുകനും ജീസസുമൊക്കെയുണ്ട് ഇവിടെ. രാവിലെ ഷൂട്ടുള്ളപ്പോള്‍ ഗസ്റ്റ് റൂമില്‍ നിന്നാണ് മേക്കപ്പ് ചെയ്യാറുള്ളത്; ഹോം ടൂറുമായി പേളിഷ്
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയാണ് പേളി മാണി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നിരവധി പേരാണ് ഓരോ വീഡിയോയ്ക്കും താഴെ കമന്റുമായി എത്താറുള്ളത്.
ഇപ്പോഴിതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് പേളി. അടുത്തിടെയായിരുന്നു പേളിയും ശ്രീനിയും പുതിയ വീട്ടിലേക്ക് മാറിയത്. ഹോം ടൂര്‍ ചെയ്യാമോയെന്ന് കുറേ പേര്‍ ചോദിച്ചിരുന്നുവെന്നും, എങ്ങനെയാണെന്നറിയില്ല ഞങ്ങള്‍ അത് ചെയ്യുകയാണെന്നും പറഞ്ഞ് പുതിയ വീഡിയോയുമായെത്തിയിരിക്കുകയാണ് പേളിയും ശ്രീനിയും. നിങ്ങളെ ഈ വീട്ടിലേക്ക് ക്ഷണിക്കുന്നുവെന്ന് പറഞ്ഞായിരുന്നു പേളി സംസാരിച്ചത്. വീട്ടിലെ ഷൂ റാക് മുതലുള്ള സാധനങ്ങളെല്ലാം ഇരുവരും കാണിച്ചിരുന്നു. മകളായ നിലയുടെ കളിപ്പാട്ടങ്ങളും അവള്‍ക്ക് ലഭിച്ച സമ്മാനങ്ങളുമെല്ലാം അതേ പോലെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഓപ്പണ്‍ കിച്ചണായതിനാല്‍ അടുക്കളയില്‍ ഇഷ്ടം പോലെ സ്ഥലമുണ്ട്. വീഡിയോ ചെയ്യുന്നതിനിടയിലാണ് പുതിയ ബെഡ് എത്തിയത്.
കൂടുതല്‍ സമയവും ബെഡിലായതിനാല്‍ കുറച്ച് നല്ലൊരു ബെഡ് വേണമെന്ന് കരുതി, അങ്ങനെയാണ് ഓര്‍ഡര്‍ ചെയ്തത്. പുതിയ ബെഡ് വരുന്നതന്നറിഞ്ഞ് കട്ടില്‍ ഫ്രീയാക്കി വെച്ചിരുന്നുവെന്നും പേളി മാണി പറഞ്ഞിരുന്നു. ഇരുവരും ചേര്‍ന്നാണ് ബെഡ് അണ്‍ബോക്സ് ചെയ്തത്. ബെഡ് സെറ്റാക്കിയതിന് ശേഷമായി നിലയേയും പേളി കാണിച്ചിരുന്നു. കമിഴ്ന്ന് കിടന്ന് തുടങ്ങിയതിനാല്‍ അവള്‍ക്കും ഇത് ഇഷ്ടമായെന്നായിരുന്നു പേളിയുടെ കമന്റ്.
യൂട്യൂബ് പ്ലേ ബട്ടണ്‍ ഹാളിലായി വെച്ചിരുന്നു. ഹോം ടൂര്‍ ചെയ്ത് വലിയ പരിചയമില്ലെന്നും പേളി പറഞ്ഞിരുന്നു. വീട്ടിലെ ചില്ലിങ് പ്ലേസ് ഏതാണെന്ന് ശ്രീനി കാണിക്കുന്നതിനോടൊപ്പം പീസ്, ലവ്, മ്യൂസിക് കണ്‍സപ്റ്റ് പ്രാവര്‍ത്തികമാക്കിയതിനെക്കുറിച്ചും ഇരുവരും തുറന്നുപറഞ്ഞു. പുസ്തക വായന ശീലം തുടങ്ങണമെന്നൊക്കെയുണ്ടെങ്കിലും ഇതുവരെ ചെയ്യാനായിട്ടില്ല. മകളുടെ കുഞ്ഞിക്കാലിന്റെ ചിത്രവും ശ്രീനി കാണിച്ചു. നിലയുടെ ഫുള്‍ ഷേഡ്സ് കാണിച്ചുള്ള ചിത്രവും ഡൈനിംഗ് ഹാളില്‍ വെച്ചിട്ടുണ്ട്.
വീട്ടിലെ ഗസ്റ്റ് റൂമും പേളി പരിചയപ്പെടുത്തി. രാവിലെ എഴുന്നേറ്റാല്‍ ഈ റൂമിലേക്ക് വരാറുണ്ട്. മുരുകനും ജീസസുമൊക്കെയുണ്ട് ഇവിടെ. രാവിലെ ഷൂട്ടുള്ളപ്പോള്‍ ഗസ്റ്റ് റൂമില്‍ നിന്നാണ് മേക്കപ്പ് ചെയ്യാറുള്ളത്. നിലയ്ക്ക് ഏത് റൂമാണെന്ന് എല്ലാവരും ചോദിക്കും. നിലവില്‍ അങ്ങനെയൊരു റൂമില്ല. ബിഗ് ബോസിലെ ചിത്രം ബെഡ്റൂമില്‍ വെച്ചതിനെക്കുറിച്ചും പേളിയും ശ്രീനിയും തുറന്നുപറഞ്ഞിരുന്നു. റേച്ചല്‍ തന്ന സമ്മാനത്തെക്കുറിച്ചും പേളി വിശദമാക്കിയിരുന്നു.
പേളിഷിന്റെ പാട്ടും അവസ്ഥയും ഹിമാലയന്‍ യാത്രയുമെല്ലാം എഡിറ്റ് ചെയ്തത് ഇവിടെ വെച്ചാണ്. ഞങ്ങളേറ്റവും കൂടുതല്‍ ഇരിക്കുന്ന സ്ഥലം ബാല്‍ക്കണിയാണ്. പേളിഷ് നിമിഷങ്ങളുടെ കുറേ ചിത്രങ്ങളെല്ലാം ഇവിടെയുണ്ട്. റഷ്യ ടൂര്‍ പോയത് പോലെയാണ് ഇത് കണ്ടപ്പോള്‍ തോന്നുന്നത്. എങ്ങനെയുണ്ടായിരുന്നു ഹോം ടൂര്‍ എന്നും പേളി ചോദിച്ചിരുന്നു. ഇതാദ്യമായാണ് ഇത്രയും ചിരിപ്പിച്ചുള്ള ഹോം ടൂര്‍ കണ്ടതെന്നായിരുന്നു ആരാധകര്‍ കമന്റ് ചെയ്തത്.
അതേസമയം, അടുത്തിടെ തന്റെ വിശേഷങ്ങള്‍ പറഞ്ഞ് പേളി എത്തിയിരുന്നു. ഈ ഇടെയായിട്ട് ഞാന്‍ ചില ചലഞ്ചസ് എന്റെ പേഴ്സണല്‍ ലൈഫില്‍ നേരിടുന്നയിരുന്നു. ഒരു നുള്ളിന്റെ ആവശ്യം ഉണ്ടായിരുന്നു, എന്ന് പറഞ്ഞുകൊണ്ടാണ് പേളി സംസാരിക്കുന്നത്. ഒരു മാസം മുന്‍പ് എനിക്ക് ഭയങ്കര ഉത്കണ്ഠയായിരുന്നു. എന്തോ ഒരു അപാകത തോന്നി. ഈ കുഞ്ഞു വന്നതിനു ശേഷം ആണെന് തോനുന്നു, ഞാന്‍ ഒരു റൂള്‍ വയ്ക്കുകയും അത് നടക്കാതെ വരുമ്പോള്‍ പേടിയോ സങ്കടമോ ഒക്കെ ഉണ്ടാവുകയും ചെയ്യുന്നു. ചില നേരത്ത് ദേഷ്യം വരെ വന്നിട്ടുണ്ടായിരുന്നു. ഇങ്ങനത്തെ അവസരത്തില്‍ ഞാന്‍ ശ്രീനിയേയോ, ഡാഡിയെയോ ആണ് ഉപദേശത്തിനായി തെരഞ്ഞെടുക്കുക.
ഡാഡിയുടെ അടുത്ത് ചെന്നതിനു ശേഷം അദ്ദേഹം എനിക്ക് തന്ന ഉപദേശങ്ങള്‍ ഞാന്‍ എന്റെ രീതിയില്‍ ഞാന്‍ മാറ്റിവച്ചു. അതില്‍ ഒന്നാമത്തെ കാര്യം, ഞാന്‍ ചിന്തിക്കുന്നത് ഒന്നും നടക്കുന്നില്ലല്ലോ എന്ന് ചിന്തിക്കുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്. എന്താണ് നിങ്ങളെ ശരിക്കും ബുദ്ധിമുട്ടിക്കുന്നത് എന്ന് ആദ്യമായി കണ്ടെത്തുക. നിങ്ങള്‍ ആരെങ്കിലുമായി ദേഷ്യപ്പെടാന്‍ ഉണ്ടായ കാരണം കണ്ടെത്തുക. നമ്മള്‍ ആരിലും കുറ്റം കണ്ടെത്താതെ ഇരിക്കുക. എന്നാണ് പേളി പറയുന്നത്.
പോസറ്റീവ് ചിന്തകള്‍ ഷെയര്‍ ചെയ്ത ശേഷം പിന്നീട് പേളി പറഞ്ഞത്, തനിക്ക് ശ്രീനി വീട് സമ്മാനമായി നല്‍കി എന്ന് പറയുന്ന വീഡിയോയെകുറിച്ചാണ്. ഞങ്ങള്‍ വീട് വാങ്ങി, ശ്രീനി എനിക്ക് ഒരു വീട് ഗിഫ്റ്റ് ചെയ്തു. കോടികള്‍ മുടക്കിയാണ് സ്വന്തമാക്കിയത് എന്ന് പറയുന്നവരോട് പറയട്ടെ ഞങ്ങള്‍ ഇപ്പോഴും റെന്റല്‍ വീട്ടില്‍ ആണ് താമസം, ഞാനും ശ്രീനിയും വാവയുമടങ്ങുന്ന ഒരു കൊച്ചുകുടുംബം. വീട് ഷിഫ്റ്റ് ചെയ്തു എന്നുള്ളത് സത്യമാണ്. എന്തായാലും വീട് വാങ്ങി എന്നത് കേട്ടപ്പോള്‍ വലിയ സന്തോഷമായി എന്നും പേളി പറയുന്നു.