Connect with us

അച്ഛനെയും അമ്മയെയും കാണണം എന്നുള്ളപ്പോള്‍ കുടുംബത്തില്‍ പോകാറുണ്ട്, പക്ഷേ…!; ഭാവിയില്‍ എല്ലാം പരിഹരിക്കപ്പെടും എന്ന വിശ്വാസത്തിലാണ് ഇപ്പോള്‍; തുറന്ന് പറഞ്ഞ് അനന്യ

Malayalam

അച്ഛനെയും അമ്മയെയും കാണണം എന്നുള്ളപ്പോള്‍ കുടുംബത്തില്‍ പോകാറുണ്ട്, പക്ഷേ…!; ഭാവിയില്‍ എല്ലാം പരിഹരിക്കപ്പെടും എന്ന വിശ്വാസത്തിലാണ് ഇപ്പോള്‍; തുറന്ന് പറഞ്ഞ് അനന്യ

അച്ഛനെയും അമ്മയെയും കാണണം എന്നുള്ളപ്പോള്‍ കുടുംബത്തില്‍ പോകാറുണ്ട്, പക്ഷേ…!; ഭാവിയില്‍ എല്ലാം പരിഹരിക്കപ്പെടും എന്ന വിശ്വാസത്തിലാണ് ഇപ്പോള്‍; തുറന്ന് പറഞ്ഞ് അനന്യ

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് അനന്യ. ഇടയ്ക്കി വെച്ച് സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ടുകൊണ്ട് മാതാപിതാക്കളെ എതിരാക്കിയതില്‍ പശ്ചാത്താപം അല്ല മറിച്ചു സങ്കടമാണെന്നു തുറന്നുപറഞ്ഞിരിക്കുകയാണ് അനന്യ. ആ വേദന മനസ്സില്‍ നിന്നും പോകില്ല.

ഒറ്റക്ക് ഇരിക്കുന്ന അവസരങ്ങളില്‍ കരച്ചില്‍ വരും. അച്ഛനെയും അമ്മയെയും ധിക്കരിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ ആരും പിന്തുണച്ചിരുന്നില്ല. അച്ഛനെയും അമ്മയെയും കാണണം എന്നുള്ളപ്പോള്‍ കുടുംബത്തില്‍ പോകാറുണ്ട്. എങ്കിലും ചില പ്രയാസങ്ങള്‍ തങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഒരിക്കല്‍ മുറിഞ്ഞത് കൂട്ടിയോജിപ്പിക്കാന്‍ സമയം വേണ്ടി വരുമല്ലോ. ഭാവിയില്‍ എല്ലാം പരിഹരിക്കപ്പെടും എന്ന വിശ്വാസത്തിലാണ്.

ആഞ്ജനേയന് മറ്റൊരു ബന്ധം ഉണ്ടായിരുന്നതായി വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ഇക്കാര്യം താന്‍ അമ്മയോട് പറഞ്ഞിരുന്നതാണ്. ആ സമയത്ത് നിയമപരമായി ആ ബന്ധം വേര്‍പെടുത്തി കഴിഞ്ഞിരുന്നു. അവസാന ചില പേപ്പര്‍ വര്‍ക്കുകള്‍ മാത്രമായിരുന്നു ബാക്കിയാണുണ്ടായിരുന്നത്. അവര്‍ ആദ്യം പിന്തുണച്ചു എങ്കിലും പിന്നീട് ഈ ബന്ധത്തിന് എതിരാകാന്‍ കാരണം പുറത്തുനിന്നും അദ്ദേഹത്തെ കുറിച്ച് കിട്ടിയ വിവരങ്ങള്‍ ആണ്. ഒരിക്കലും ദുരൂഹതകള്‍ നിറഞ്ഞ വ്യക്തിയല്ല ആഞ്ജനേയന്‍. അദ്ദേഹത്തിന്റെ പൂര്‍വ്വ ജീവിതത്തെക്കുറിച്ചു മനസിലാക്കിയിട്ടാണ് താന്‍ അദ്ദേഹവുമായി വിവാഹിതയായതത്. അനന്യ വിവാഹത്തിനുശേഷം നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വൈറലാവുന്നത്.

താരത്തിന്റെ വിവാഹത്തെ പറ്റി നിരവധി വിവാദങ്ങള്‍ ഉണ്ടായിരുന്നു. ആഞ്ജനേയന്‍ നേരത്തെ വേറെ വിവാഹം കഴിച്ചിരുന്നു എന്നും ആഞ്ജനേയന് എതിരെ സോഷ്യല്‍ മീഡിയയില്‍ നടന്ന ബോഡിഷെയിമിംങിനും എല്ലാം അനന്യ തന്നെ മറുപടിയുമായി എത്തിയിരുന്നു. ആഞ്ജനേയന്‍ നേരത്തെ വിവാഹിതനാണെന്ന കാര്യം തനിയ്ക്കറിയാമായിരുന്നെന്നും അദ്ദേഹം എന്നെ വഞ്ചിച്ചിട്ടില്ല. ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നു, വിവാഹിതരാവാനും തീരുമാനിച്ചു.

ആദ്യവിവാഹബന്ധം തകരാനുള്ള കാരണമെന്തെന്ന് ആഞ്ജനേയന്‍ തന്നോട് പറഞ്ഞിരുന്നുവെന്നും നടി അന്ന് വ്യക്തമാക്കിയിരുന്നു. ആഞ്ജനേയുമായുള്ള വിവാഹത്തെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തതോടെ അവരോട് പിണങ്ങി അനന്യ വീടു വിട്ടിറങ്ങിയെന്നും വീട്ടുകാരുമായി പിണങ്ങി കൊച്ചിലെ ഒരു ഫ്ലാറ്റില്‍ ആണ് താരം താമസിക്കുന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതൊക്കെ കള്ള പ്രചരണങ്ങള്‍ ആണെന്നും അനന്യ പറഞ്ഞിരുന്നു.

ആരുമറിയാതെ പെട്ടെന്ന് നടന്ന വിവാഹമായതിനാല്‍ ഇതാണ് സംശയങ്ങള്‍ക്ക് വഴി ഒരുക്കിയത്. ഒരു പ്രണയവിവാഹമായതിനാല്‍ പരസ്പരം ഏറെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഭര്‍ത്താവാകാന്‍ പോകുന്ന വ്യക്തിയെ കൂടുതല്‍ അടുത്തറിയാനും മനസ്സിലാക്കാനും പ്രണയവിവാഹമാണ് നല്ലത്. യോജിച്ച് പോകാനാകും എന്ന ഉറപ്പുള്ള ഒരാളെയാണ് താന്‍ വിവാഹം ചെയ്തതെന്നും താരം പറഞ്ഞിരുന്നു. ഇഷ്ടപ്പെട്ട ആളിനെ തന്നെ വിവാഹം ചെയ്യണം എന്നത് വാശിയായിരുന്നു. പ്രതിസന്ധിഘട്ടം അതിജീവിച്ചത് ഒറ്റയ്ക്കാണെന്നും താരം പറഞ്ഞു.

2008 – ല്‍ പോസിറ്റീവ് എന്ന മലയാള ചിത്രത്തിലൂടെയാണ് അനന്യ സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് തമിഴിലും മലയാളത്തിലുമായ ിനിരവധി ചിത്രങ്ങളില്‍ അനന്യ എത്തി. ശിക്കാറില്‍ മോഹന്‍ലാലിന്റെ മകളായാണ് താരം അഭിനയിച്ചത്. അമിതാഭ് ബച്ചനുമായി കാണ്ഡഹാര്‍ എന്ന ചിത്രത്തിലൂടെ സ്‌ക്രീന്‍ പങ്കിടാനുള്ള ഒരു അവസരവും താരത്തിന് ലഭിച്ചു. എങ്കേയും എപ്പോതും, കുഞ്ഞളിയന്‍, മാസ്റ്റേഴ്സ്, നാടോടിമന്നന്‍ അങ്ങനെ നിരവധി ചിത്രങ്ങള്‍ ചെയ്തു. ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിമാണ് താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം. ഗോഡ് ഫാദര്‍ എന്ന തമിഴ് ചിത്രമാണ് താരത്തിന്റേതായി അവസാനമായി ഇറങ്ങിയ ചിത്രം.

ബാലതാരമായെത്തി മലയാള സിനിമയില്‍ നായികയായിമാറിയ താരമാണ് അനന്യ. മലയാളത്തില്‍ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം. എല്ലാതരം കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ കഴിയുമെന്നും അനന്യ ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തിന് പുറമെ താരം നൃത്തപരിപാടികളിലും സജീവമായിരുന്നു. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു താരത്തിന് ലഭിച്ചതും. വിവാഹ ശേഷവും താരം സജീവമാണ്. എന്നാല്‍ താരത്തിന്റെ വിവാഹം വന്‍ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനം നിര്‍വ്വഹിക്കുന്ന ഭ്രമത്തിലൂടെ അനന്യ മടങ്ങിയെത്തുകയാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top