Malayalam
‘ഞാന്‍ എന്റെ ബാഗ് പായ്ക്ക് ചെയ്ത് യാത്ര പോയ ദിവസങ്ങളിലേക്കൊരു ത്രോബാക്ക്’; പഴയ യാത്രകളുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് പേളി
‘ഞാന്‍ എന്റെ ബാഗ് പായ്ക്ക് ചെയ്ത് യാത്ര പോയ ദിവസങ്ങളിലേക്കൊരു ത്രോബാക്ക്’; പഴയ യാത്രകളുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് പേളി
അവതാരകയായും നടിയായും മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് പേളി മാണി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തന്റെ പഴയ യാത്രകളുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റാഗ്രാം പോസ്റ്റുലൂടെയായിരുന്നു താരം ഇതേ കുറിച്ച പറഞ്ഞത്.
‘ഞാന്‍ എന്റെ ബാഗ് പായ്ക്ക് ചെയ്ത് യാത്ര പോയ ദിവസങ്ങളിലേക്കൊരു ത്രോബാക്ക്’ എന്ന അടിക്കുറിപ്പോടെ പഴയ യാത്രയില്‍ നിന്നുള്ള ചില ചിത്രങ്ങളാണ് പേളി പങ്കുവെച്ചിരിക്കുന്നത്. നെല്ലിയാമ്പതിയിലെ കാടുകളില്‍ കുട്ടികളോടൊപ്പം കളിക്കുന്നതും അവിടത്തെ കുടുംബങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതും ജീപ്പിനു മുകളില്‍ കേറിയിരുന്ന് എടുത്ത ചിത്രങ്ങളുമാണ് പേളി പങ്കുവച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ മകളുമായുള്ള ചിത്രവും പേളി പങ്കുവെച്ചിരുന്നു. ”ധാരാളം മാജികും അത്ഭുതങ്ങളും നിറഞ്ഞ ലോകം. സാഹസികതയുടെയും സ്നേഹത്തിന്റെയും ലോകം. അവളുടെ കുഞ്ഞുകണ്ണുകള്‍ ഇപ്പോള്‍ നിറങ്ങളെയും ദൃശ്യങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു. അവളുടെ കുഞ്ഞ് വിരലുകള്‍ പതിയെ തൊടാനും മുറുകെ പിടിക്കാനും തുടങ്ങിയിരിക്കുന്നു. അവളുടെ കണ്ണുകളിലൂടെ ലോകത്തെ കാണുമ്പോള്‍, തീര്‍ത്തും വ്യത്യസ്തമായൊരു ലോകം തന്നെ കാണാനാവുന്നു,” എന്ന കുറിപ്പോടെയാണ് പേളി ചിത്രം പങ്കുവെച്ചത്.
കുറച്ച നാളുകള്‍ക്ക് മുമ്പാണ് താരം അമ്മയായതിനു ശേഷം തന്റെ പിറന്നാള്‍ ആഘോഷിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് ശ്രീനീഷിന്റെ പിറന്നാളിനും പേളി പങ്കുവെച്ച കുറിപ്പ് ഏറെ വൈറലായിരുന്നു. ‘എന്റെ പ്രിയപ്പെട്ട ഭര്‍ത്താവിന് ജന്മദിനാശംസകള്. ഇന്ന്, നമ്മുടെ യാത്ര എത്ര മനോഹരമായിരുന്നു എന്നതിനെ കുറിച്ച് ഒരു റീക്യാപ്പ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒപ്പം അവനെനിക്കെത്രമാത്രം പ്രിയപ്പെട്ടവനാണെന്നും. അതിനാല്‍ ഞാന്‍ കുറേ മനോഹരമായ നിമിഷങ്ങള്‍ ചേര്‍ത്തുവച്ച് ഒരു വീഡിയോ ഒരുക്കുന്നു. ഇതൊരു മഞ്ഞുമലയുടെ അറ്റം മാത്രമാണ്, ഷൂട്ട് ചെയ്തിട്ടില്ലാത്ത ഒരുപാട് ഓര്‍മകള്‍ ഞങ്ങളുടെ മനസ്സില്‍ നിലനില്ക്കും’ എന്നാണ് താരം കുറിച്ചത്.
