Malayalam
തന്റെ ശരീരത്തെക്കുറിച്ച് മറ്റുളളവരുടെ പരിഹാസങ്ങളും അഭിപ്രായങ്ങളുമാണ് തന്നെ ബുളീമിയ എന്ന അവസ്ഥയിലേയ്ക്ക് എത്തിച്ചത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാര്‍വതി തിരുവോത്ത്
തന്റെ ശരീരത്തെക്കുറിച്ച് മറ്റുളളവരുടെ പരിഹാസങ്ങളും അഭിപ്രായങ്ങളുമാണ് തന്നെ ബുളീമിയ എന്ന അവസ്ഥയിലേയ്ക്ക് എത്തിച്ചത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാര്‍വതി തിരുവോത്ത്
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
എന്നാല്‍ ഇപ്പോഴിതാ ബുളീമിയ എന്ന രോഗാവസ്ഥയെ അതിജീവിച്ച അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് പാര്‍വ്വതി തിരുവോത്ത്. തന്റെ ശരീരത്തെക്കുറിച്ച് മറ്റുളളവരുടെ പരിഹാസങ്ങളും അഭിപ്രായങ്ങളുമാണ് തന്നെ ബുളീമിയ എന്ന അവസ്ഥയിലേയ്ക്ക് എത്തിച്ചതെന്ന് പാര്‍വ്വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ശരീരപ്രൃതിയെക്കുറിച്ചും അമിത ഭാരത്തെക്കുറിച്ചും ആശങ്കയുള്ളവരില്‍ ഉണ്ടാകുന്ന രോഗാവസ്ഥയാണ് ബുളീമിയ.
പാര്‍വ്വതിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
‘ഞാന്‍ വര്‍ഷങ്ങളോളം ചിരി അടക്കിപ്പിടിച്ചിട്ടുണ്ട്. ചിരിക്കുമ്പോള്‍ കവിളുകള്‍ വലുതാവുന്നെന്നും ഭംഗിയുള്ള താടിയില്ലെന്നും എന്റെ കൂടയുള്ള പലരും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട ഞാന്‍ ചിരിക്കുന്നത് നിര്‍ത്തി. വര്‍ഷങ്ങളോളം തുറന്ന് ചിരിക്കാതെ മുഖം വിടര്‍ത്താതെ ചിരിച്ചുകൊണ്ടിരുന്നു.
എടുക്കുന്ന ഭക്ഷണത്തിന്റെ അളവിനെക്കുറിച്ച് മറ്റുള്ളവര്‍ പറയുന്നത് കൊണ്ട് പൊതുസ്ഥലങ്ങളില്‍ തനിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഭക്ഷണം കഴിക്കുമ്പോള്‍ കുറച്ച് കഴിച്ചൂടെ എന്നു ചോദിക്കും. അത് കേള്‍ക്കുമ്പോള്‍ ഒന്നും കഴിക്കാന്‍ തോന്നില്ല. അവസാനം കണ്ടതിലും തടിച്ചല്ലോ? തടി കുറക്കണം, മെലിയണം എന്നീ കമന്റുകള്‍ എന്റെ ശരീരം കേട്ടികുന്നില്ല. അത്തരം കമന്റുകള്‍ മനസ്സിലേക്ക് എടുക്കാനും സ്വയം പറയാനും തുടങ്ങി. ആ വാക്കുകളെല്ലാം എന്നെ ബാധിക്കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും ഞന്‍ ബുളീമിയയുടെ തീവ്രമായ അസൃവസ്ഥയിലേക്ക് എത്തപ്പെട്ടു.
ആ അവസ്ഥയില്‍ നിന്നും പുറത്ത് വരാന്‍ എനിക്ക് വര്‍ഷങ്ങളുടെ പ്രേത്നം വേണ്ടി വന്നു. എന്റെ സുഹൃത്തുക്കളുടെയും, തെറാപ്പിസ്റ്റിന്റെയും ഫിറ്റ്നേസ് കോച്ചിന്റെയും സഹായത്തോടെ ഞാന്‍ വീണ്ടും തുറന്ന് ചിരിക്കാന്‍ തുടങ്ങി. മറ്റുള്ളവരുടെ ശരീരത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും കമന്റുകളും നിങ്ങള്‍ മനസില്‍ തന്നെ വക്കുക. അത് മറ്റുള്ളവരുടെ നല്ലതിനാണെങ്കിലും’.
