Malayalam
‘ഇതാണ് ശരിക്കുള്ള ഞാന്‍’; മേക്കപ്പും ഫില്റ്ററുമില്ലാത്ത വീഡിയോ പങ്ക് വെച്ച് പാര്‍വതി
‘ഇതാണ് ശരിക്കുള്ള ഞാന്‍’; മേക്കപ്പും ഫില്റ്ററുമില്ലാത്ത വീഡിയോ പങ്ക് വെച്ച് പാര്‍വതി
നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിലേയ്ക്ക് കടന്നു വന്ന താരമാണ് പാര്‍വതി തിരുവോത്ത്. വിമര്‍ശനങ്ങളും വിവാദങ്ങളും എപ്പോഴും ഒപ്പം ഉണ്ടാകാറുള്ള താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. സിനിമയിലെ അതേ
മേക്കപ്പിലോ ഫില്റ്ററിലോ ഒക്കെയാണ് എല്ലാ താരങ്ങളും ആരാധകരുമായി സംവദിക്കാറുള്ളത്. മേക്കപ്പില്ലാത്ത ഒരു നടിയെ പോലും ആരും കണ്ടിട്ടുണ്ടാവില്ല.
എന്നാല്‍ ഇന്ന് മേക്കപ്പില്ലാതെ ആരാധകര്‍ക്ക് മുന്നിലെത്താന്‍ താരങ്ങളാരും മടി കാണിക്കാറില്ല. ക്യാമറയുടെ മുന്നില്‍ അല്ലാത്ത നേരം സ്വന്തം മുഖം എങ്ങനെയാണോ, അത് അതുപോലെ തന്നെ തുറന്നു കാട്ടാന്‍ താരങ്ങള്‍ മുന്നിട്ടിറങ്ങുന്നു. ‘ഇതാണ് ഞാന്‍’ എന്ന് പറഞ്ഞ് നിരവധി താരങ്ങള്‍ പങ്ക് വെച്ചിരുന്നു. ഇതിന് തുടക്കം കുറിച്ചത് സമീറ റെഡ്ഡി തന്നെയായിരുന്നു. നരയും മുഖത്തെ പാടുകളും ഉറക്കച്ചടവും എല്ലാം തുറന്നു കാട്ടുന്ന വീഡിയോയുമായി രണ്ടു കുട്ടികളുടെ അമ്മയായ സമീറ സോഷ്യല്‍ മീഡിയയില്‍ വന്ന് എല്ലാവരെയും ഞെട്ടിച്ചിരുന്നു.
ഇപ്പോഴിതാ ശരിക്കുമുള്ള താന്‍ ഇതാണെന്നും പറഞ്ഞ് എത്തിയിരിക്കുകയാണ് പാര്‍വതി. തുടക്കത്തില്‍ ഫില്‍റ്റര്‍ ഇടുകയും ശേഷം അത് ഇല്ലാതെ സ്വന്തം മുഖം കാട്ടുകയും ചെയ്യുന്നതാണ് വീഡിയോ. സാധാരണ ഗതിയില്‍ മുഖത്ത് കാണാറുള്ള ആ വലിയ കണ്ണട പോലും ഇത്തവണ പാര്‍വതി ഉപയോഗിച്ചിട്ടില്ല. മുഖത്തെ പാടുകള്‍ ക്ലോസ്അപ്പില്‍ കാട്ടി, താന്‍ എങ്ങനെയാണോ അതുപോലെ തന്നെ ക്യാമറയുടെ മുന്നില്‍ നില്‍ക്കുകയാണ് പാര്‍വതി. ഇതാണ് എന്റെ യഥാര്‍ത്ഥ സൗന്ദര്യം എന്ന് പാര്‍വതി ക്യാപ്ഷനില്‍ പറയുന്നു.
about parvathi thiruvothu
