Connect with us

വിവാഹത്തിനു മുമ്പേ പൂര്‍ണ്ണിമ എന്റെ ഭാര്യയായി; വിശേഷങ്ങള്‍ പങ്കിട്ട് ആനന്ദ് ഭാരതി

Malayalam

വിവാഹത്തിനു മുമ്പേ പൂര്‍ണ്ണിമ എന്റെ ഭാര്യയായി; വിശേഷങ്ങള്‍ പങ്കിട്ട് ആനന്ദ് ഭാരതി

വിവാഹത്തിനു മുമ്പേ പൂര്‍ണ്ണിമ എന്റെ ഭാര്യയായി; വിശേഷങ്ങള്‍ പങ്കിട്ട് ആനന്ദ് ഭാരതി

വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധേ നേടിയ താരമാണ് ആനന്ദ് ഭാരതി. മിനിസിക്രീനിലും ബിഗ്‌സ്‌ക്രീനിലും വില്ലനായി മാത്രമല്ല, സ്വഭാവിക കഥാപാത്രങ്ങളിലൂടെയും അദ്ദേഹം പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. മലയാളി അല്ലാതെ ഇരുന്നിട്ടും മലയാളി ആയി മാറിയ ആനന്ദ് ഇപ്പോള്‍ പ്രേക്ഷകരുടെ പ്രിയ പരമ്പര അമ്മ അറിയാതെ പരമ്പരയിലെ വിനയചന്ദ്രന്‍ എന്ന കഥാപാത്രം ആണ് അവതരിപ്പിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകര്‍ നെഞ്ചേറ്റിയ പരമ്പരയാണ് അമ്മ അറിയാതെ. പരമ്പരയില്‍ നായകന്റെ അച്ഛനായി വേഷം ഇടുന്നത് ആനന്ദ് ഭൈരവിയാണ്. പൊതുവെ വില്ലന്‍ വേഷങ്ങളില്‍ മാത്രമാണ് ആനന്ദിനെ പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ മുന്‍പിലേക്ക് വ്യത്യസ്ത അഭിനയവുമായിട്ടാണ് ആനന്ദ് അമ്മ അറിയാതെയില്‍ എത്തുന്നത്.

ആനന്ദ് ജീവിത സഖി ആക്കിയത് മലയാളികളുടെ പ്രിയ നടി പൂര്‍ണ്ണിമയെ ആണ്. പൂര്‍ണിമയും പ്രമുഖ താരങ്ങള്‍ക്കൊപ്പം സിനിമയിലും തിളങ്ങിയിട്ടുണ്ട്. ഒളിമ്പ്യന്‍ അന്തോണി ആദം, ചിന്താമണിക്കൊലക്കേസ്, സേതുരാമയ്യര്‍ സിബി ഐ, മഞ്ഞുപോലൊരു പെണ്‍കുട്ടി തുടങ്ങിയ സിനിമകളിലൂടെയും സീരിയലുകളിലൂടെയും സുപരിചിതയാണ് മലയാളികള്‍ക്ക് പൂര്‍ണിമ. തിരുവല്ല സ്വദേശിയായ പൂര്‍ണിമ കടമറ്റത്ത് കത്തനാരില്‍ യക്ഷിയുടെ വേഷത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയല്‍ രംഗത്തും സജീവമായിരുന്ന പൂര്‍ണ്ണിമ ഇപ്പോള്‍ തികഞ്ഞ കുടുംബിനിയും ആനന്ദ് ആരംഭിച്ച ബിസിനെസ്സ് സംരംഭത്തിന്റെ മേല്‍നോട്ടത്തിലും ആണ്. ഒരു ഷോര്‍ട്ട് ഫിലിമില്‍ വച്ചുകണ്ട പരിചയം ആണ് പൂര്‍ണ്ണിമയും ആനന്ദും സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും ജീവിതത്തിലേക്കും കടക്കാന്‍ കാരണം. ഇപ്പോള്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് പുതിയ വിശേഷങ്ങള്‍ താരം പങ്കിട്ടത്.

ഒരു തമിഴ് ഷോര്‍ട്ട് ഫിലിമില്‍ ആനന്ദിന്റെ ഭാര്യയായി വേഷം ഇട്ടത് പൂര്‍ണ്ണിമയാണ്. അങ്ങനെയുള്ള പരിചയം ആണ് പ്രണയത്തിലേക്കും, വിവാഹത്തിലേക്കും എത്തിയത്. ഇരുവര്‍ക്കും ഒരു മകനാണ്. ചെന്നൈയില്‍ ആയിരുന്നു ഇരുവരും താമസം. എങ്കിലും ഇപ്പോള്‍, തിരുവന്തപുരത്ത് ആണ് ഇരുവരും കുടുംബത്തിനൊപ്പം. സെന്‍സീറൊ എന്ന പേരില്‍ ഒരു റെസ്‌റ്റോറന്റും ഇരുവരും ചേര്‍ന്ന് നടത്തുന്നുണ്ട്. തുടക്കകാലത്ത് തന്നെ കമല്‍ഹാസനൊപ്പം പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ആനന്ദ് ഭാരതി പറയുന്നു. അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വലിയ ഫാനാണ് ഞാന്‍. അഭിനയിക്കാന്‍ ആഗ്രഹം തോന്നിയ സമയത്ത് ഷൂട്ടിങ്ങ് കാണാനാഗ്രഹമുണ്ടായിരുന്നു. ആദ്യം കണ്ടത് കമല്‍സാറിന്റെ ഷൂട്ടിങ്ങായിരുന്നു. 33 വര്‍ഷം മുന്‍പുള്ള കാര്യമാണ്. ദൈവം മുന്നില്‍ വന്നത് പോലെയാണ് അദ്ദേഹത്തെ കണ്ടപ്പോള്‍ തോന്നിയത്. അത് കഴിഞ്ഞ് 2 വര്‍ഷം കഴിഞ്ഞതിന് ശേഷം അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചത്.

മൗനരാഗത്തിനായി മണിരത്‌നം സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയിരുന്നു. മെച്യൂരിറ്റി ഇല്ലെന്ന് പറഞ്ഞായിരുന്നു അന്ന് അവസരം നഷ്ടമായത്. അന്നെടുത്ത ഫോട്ടോ വെച്ചാണ് മറ്റ് സംവിധായകരോട് ചാന്‍സ് ചോദിച്ചത്. അഭിനേതാവായല്ലെങ്കിലും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. അഞ്ജലിയാണ് മണിരത്‌നത്തിനൊപ്പം അഭിനയിച്ച ആദ്യ സിനിമ. തിരുടാ തിരുട, ദളപതി, റോജ തുടങ്ങിയ സിനിമകളിലേക്കും അദ്ദേഹം വിളിച്ചിരുന്നു. മണിരത്‌നത്തിനൊപ്പമുള്ള അനുഭവം മികച്ചതാണ്. ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട് അന്നത്തെ കാര്യങ്ങള്‍.
മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷമായാണ് സുരേഷ് ഗോപിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ബി ഉണ്ണികൃഷ്ണനാണ് മുസാഫറിലേക്ക് അവസരം ലഭിച്ചത്. മുസാഫറെന്നാണ് എന്നെ പലരും വിളിക്കുന്നത്. ആനന്ദെന്നാണ് പേരെന്ന് പലര്‍ക്കും അറിയില്ല. ചിന്താമണി കൊലക്കേസിന്റെ ചിത്രീകരണം നടത്താനിരിക്കുകയായിരുന്നു. എന്തോ പ്രശ്‌നം കാരണം അത് നീണ്ടപ്പോഴായിരുന്നു മുസാഫര്‍ തുടങ്ങിയത്. ആ കഥാപാത്രത്തിന് ഇത്രയും സ്വീകാര്യത ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

about anand bharathi

More in Malayalam

Trending

Recent

To Top