വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രീതി സമ്പാദിച്ച സംവിധായകനാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ കോവിഡിന്റെ ഭീതിയില്‍ ഒരു അധ്യയന വര്‍ഷം കൂടി തുടങ്ങുമ്പോള്‍ തന്റെ സ്കൂള്‍ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് സംവിധായകന് ഒമര്‍ ലുലു.
ഒമര്‍ ലുലുവിന്റെ കുറിപ്പ്;
‘മോന് ഇംഗ്ലീഷ് മീഡിയത്തിലാ (1990-2000) ഒമര്‍ ലുലു
ജൂണ്‍ 1 സ്കൂള്‍ പഠന കാലത്ത് ഇത്രയും വെറുക്കപ്പെട്ട തീയതി വേറെയില്ല വെക്കേഷന് കഴിഞ്ഞ് വീണ്ടും പീഡന കാലഘട്ടമായിരുന്നു സ്കൂള്‍. അടി ഇപോസിഷന്‍ വീട്ടുകാരുടെ മുന്പില് വെച്ചുള്ള ഹരാസ്മെന്റ് എല്ലാ ദിവസവും സ്കൂളില്‍ എത്താതിരിക്കാന്‍ പ്രാര്‍ത്ഥിക്കും.
പഠിക്കാന്‍ മോശമായ എന്നെ പോലെ ഉണ്ടായിരുന്ന പ്രൈവറ്റ് കോണ്‍വെന്റ് സ്കൂളിലെ വിദ്യാര്തഥികള്ക്ക് അന്നത്തെ കാലത്ത് മിക്കവര്‍ക്കും ഇങ്ങനത്തെ അനുഭവം തന്നെ ആയിരിക്കാം.
അന്നത്തെ കാലത്ത് സര്‍ക്കാര്‍ സ്ക്കൂളില്‍ പഠിച്ചവര്‍ക്ക് കിട്ടിയ ലൈഫ് ആണ് സ്വര്‍ഗ്ഗം(അക്കരെ നിക്കുമ്പോള്‍ ഇക്കര പച്ച ആണോ എന്ന് അറിയില്ല). ഇംഗ്ലീഷ് മീഡിയത്തിലാണ് മക്കള്‍ പഠിക്കുന്നത് എന്ന് പൊങ്ങച്ചത്തോടെ പറയാന്‍ 10 വര്‍ഷം നരകിച്ച ഞാന്‍’.
അതേസമയം മലയാളം സെലിബ്രിറ്റികളില്‍ ഫേസ്ബുക്ക് സെര്‍ച്ചില്‍ പോപ്പുലര്‍ ടാഗ് ഒമര്‍ ലുലുവിന് ലഭിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ആദ്യമായിട്ടാണ് ഒരു മലയാള സിനിമ സംവിധായകന് ഫേസ്ബുക്കിന്റെ പോപ്പുലര്‍ ടാഗ് കിട്ടുന്നത്. താരങ്ങളില്‍ പൃഥ്വിരാജ്,ടൊവിനോ ഒക്കെ ആണ് നേരത്തേ പോപ്പുലര്‍ ടാഗ് കിട്ടിയവര്‍
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....