Malayalam
ജീവിതത്തിലെ പുതിയ വഴിത്തിരിവ്, നിര്‍മ്മാതാകാന്‍ ഒരുങ്ങി നിത്യ മേനോന്‍
ജീവിതത്തിലെ പുതിയ വഴിത്തിരിവ്, നിര്‍മ്മാതാകാന്‍ ഒരുങ്ങി നിത്യ മേനോന്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് നിത്യാ മേനോന്‍. ഇപ്പോഴിതാ നിര്‍മ്മാതാവാകാന്‍ ഒരുങ്ങുകയാണ് നിത്യ. സയന്‍സ് ഫിക്ഷന്‍ തെലുങ്ക് ചിത്രമായ സ്‌കൈലാബിലൂടെ നിത്യാമേനോന്‍ നിര്‍മ്മാതാവാകുന്നത്.
1979-ല്‍ അമേരിക്കയുടെ ആദ്യ ബഹിരാകാശ നിലയമായ സ്‌കൈലാബ് ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് പതിച്ച നാളുകളില്‍ ബന്ദലിംഗം പള്ളി എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവവികാസങ്ങളാണ് സ്‌കൈലാബില്‍ ആവിഷ്‌കരിക്കുന്നത്.
വിശാഖ് ഖണ്ഡറാവു സംവിധാനം ചെയ്യുന്ന ഈ ചിത്രം പൃഥ്വി പിന്നമ്മരാജുവുമായി ചേര്‍ന്നാണ് നിത്യ നിര്‍മ്മിക്കുന്നത്. നിത്യാമേനോനോടൊപ്പം സത്യദേവും രാഹുല്‍ രാമകൃഷ്ണനുമാണ് സ്‌കൈലാബിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗൗരി എന്നാണ് നിത്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
1979 കാലഘട്ടം അതിമനോഹരമായാണ് സ്‌കൈലാബില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും സിനിമയോടുള്ള വിശ്വാസം തന്നെയാണ് നിര്‍മ്മാണ പങ്കാളിയാകാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും നിത്യാമേനോന്‍ പറയുന്നു. ചിത്രം തിയേറ്ററുകളിലെത്തുന്നതും പ്രേക്ഷകര്‍ വിസ്മയത്തോടെ ഏറ്റുവാങ്ങുന്നതും കാത്തിരിക്കുകയാണ് താനെന്നും നിത്യ പറയുന്നു.
