Malayalam
‘നിങ്ങള്‍ ഇരട്ടകളാണോ’? നിത്യയുടെയും മകളുടെയും വീഡിയോയ്ക്ക് താഴെ കമന്റുകളുമായി സോഷ്യല്‍ മീഡിയ
‘നിങ്ങള്‍ ഇരട്ടകളാണോ’? നിത്യയുടെയും മകളുടെയും വീഡിയോയ്ക്ക് താഴെ കമന്റുകളുമായി സോഷ്യല്‍ മീഡിയ
2001 ല്‍ പുറത്തിറങ്ങിയ ഈ പറക്കും തളിക എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് നിത്യ ദാസ്. അഭിനയത്തില്‍ സജീവമായി നില്‍ക്കുന്നതിനിടെയാണ് താരം വിവാഹിതയായത്. വിവാഹത്തോടെ ബിഗ്സ്ക്രീനില്‍ നിന്നും ഇടവേളയെടുത്ത താരം മിനിസ്ക്രീനില്‍ സജീവമായിരുന്നു.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ നിത്യ ഇടയക്കിടെ മകള്‍ നൈനയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കാറുണ്ട്. നിത്യയുടെ തനി പകര്‍പ്പാണ് മകള്‍ നൈന. മകള്‍ക്കൊപ്പമുള്ള നിത്യയുടെ പുതിയ വിഡിയോ ആണ് ആരാധകരുടെ ഇടയില്‍ വൈറല്‍. അമ്മയും മകളും ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
നിങ്ങള്‍ ഇരട്ടകളാണോ എന്നാണ് വിഡിയോയുടെ താഴെ ആരാധകര്‍ ചോദിക്കുന്നത്. പിന്നീട് ബാലേട്ടന്, ചൂണ്ട, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നരിമാന്, കുഞ്ഞിക്കൂനന്, കഥാവശേഷന് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 2007 ല്‍ പുറത്തിറങ്ങിയ സൂര്യകിരീടമാണ് അവസാനം അഭിനയിച്ച സിനിമ.
വിവാഹശേഷം മിനി സ്ക്രീനില്‍ സജീവമാണ് താരം. 2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാള്‍ ആണ് ഭര്‍ത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളുമാണ് നമന്‍ സിങ് ജംവാളുമാണ് മക്കള്‍.
