Malayalam
ചലച്ചിത്ര താരം നിഖില വിമലിന്റെ അച്ഛന് അന്തരിച്ചു
ചലച്ചിത്ര താരം നിഖില വിമലിന്റെ അച്ഛന് അന്തരിച്ചു
പ്രശസ്ത മലയാള ചലച്ചിത്ര താരം നിഖില വിമലിന്റെ അച്ഛന് എം.ആര്.പവിത്രന് (61) അന്തരിച്ചു. കോവിഡ് ബാധിച്ച് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. റിട്ട: സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ് ഉദ്യോഗസ്ഥന്ആയിരുന്നു അദ്ദേഹം. സിപിഐഎം എല്‍ മുന്‍ സംസ്ഥാന ജോ.സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലക്കോട് രയരോം യുപി സ്കൂളില്‍ അധ്യാപകനുമായിരുന്നു. ഭാര്യ: കലാമണ്ഡലം വിമലാ ദേവി.
ബാലതാരമായി സത്യന് അന്തിക്കാടിന്റെ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ചലച്ചിത്ര മേഖലയിലേയ്ക്ക് എത്തിയ താരമാണ് നിഖില. ഇതില്‍ ജയറാമിന്റെ ഇളയ സഹോദരിയുടെ വേഷമാണ് താരം അവതരിപ്പിച്ചത്. തുടര്‍ന്ന് ദിലീപിന്റെ നായികയായി 24*7എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. ശാലോം ടി വി യിലെ അല്‍ഫോന്‍സാമ എന്ന സീരിയലിലും നിഖില അഭിനയിച്ചിട്ടുണ്ട്. വെട്രിവേല്‍ എന്ന തമിഴ് ചിത്രത്തില്‍ ശശികുമാറിന്റെ നായികയായി. കിടാരി എന്ന ചിത്രത്തില്‍ വീണ്ടും ശശികുമാറിനൊപ്പം അഭിനയിച്ചു. തുടര്‍ന്ന് തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഒരുപിടി നല്ല കഥാപാത്രങ്ങള്‍ നിഖില ചെയ്തിട്ടുണ്ട്.
about nikhila vimal
