Malayalam
ഒരിടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നില്‍ മേഘ്നരാജ്; സന്തോഷത്തില്‍ പങ്കുചേര്‍ന്ന് നസ്രിയ
ഒരിടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നില്‍ മേഘ്നരാജ്; സന്തോഷത്തില്‍ പങ്കുചേര്‍ന്ന് നസ്രിയ
മലായളികള്ക്കേറെ പ്രിയപ്പെട്ട താരമാണ് മേഘ്ന രാജ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്.
കഴിഞ്ഞ ലോക്ക്ഡൗണ്കാലത്താണ് ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണം മേഘ്നയെ തേടിയെത്തിയത്. ഇപ്പോള്‍ മകനൊപ്പം ജീവിതം കെട്ടിപ്പടുക്കുകയാണ് മേഘ്ന. ജീവിതത്തിലെ അപ്രതീക്ഷിത വേര്‍പാടിനെ മറികടന്ന് വീണ്ടും അഭിനയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് മേഘ്ന ഇപ്പോള്‍.
മകന് ജൂനിയര്‍ ചീരുവിന് ഒമ്പത് മാസം പൂര്‍ത്തിയായതിന്റെയും വീണ്ടും ക്യാമറയെ അഭിമുഖീകരിക്കുന്നതിന്റെയും സന്തോഷം പങ്കുവയ്ക്കുകയാണ് മേഘ്ന. ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രവും മേഘ്ന ഷെയര്‍ ചെയ്തിട്ടുണ്ട്. വീണ്ടും അഭിനയത്തില്‍ സജീവമാകുന്ന മേഘ്നയുടെ സന്തോഷത്തില്‍ പങ്കുചേരുകയാണ് മേഘ്നയുടെ സുഹൃത്തും നടിയുമായ നസ്രിയയും. ”എന്റെ ധീ,” എന്നാണ് ചിത്രത്തിന് നസ്രിയ കമന്റ് ചെയ്തിരിക്കുന്നത്.
പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു മേഘ്ന രാജും ചിരഞ്ജീവി സര്‍ജയും തമ്മിലുള്ള വിവാഹം. മേഘ്ന മൂന്നുമാസം ഗര്‍ഭിണിയായിരിക്കെ കഴിഞ്ഞ വര്‍ഷം ജൂണ്‍ ഏഴിനായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണം. പിന്നീടാണ് ഇവരുടെ കുഞ്ഞ് ജനിച്ചത്. ചിരഞ്ജീവിയുടെ മരണത്തിന് ശേഷം കുഞ്ഞിന്റെ വിശേഷങ്ങളുമായാണ് താരം ആരാധകര്‍ക്ക് മുന്നില്‍ എത്തിയത്.
