Connect with us

ഷാനുവിന്റെ സ്വഭാവങ്ങൾ ഒക്കെ ഡീൽ ചെയ്താണ് ഞാൻ ഇതുവരെ ജീവിച്ചത്, അത് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു; ഫഹദിന്റെ എഡിഎച്ച്ഡി അവസ്ഥയെ കുറിച്ച് നസ്രിയ

Actress

ഷാനുവിന്റെ സ്വഭാവങ്ങൾ ഒക്കെ ഡീൽ ചെയ്താണ് ഞാൻ ഇതുവരെ ജീവിച്ചത്, അത് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു; ഫഹദിന്റെ എഡിഎച്ച്ഡി അവസ്ഥയെ കുറിച്ച് നസ്രിയ

ഷാനുവിന്റെ സ്വഭാവങ്ങൾ ഒക്കെ ഡീൽ ചെയ്താണ് ഞാൻ ഇതുവരെ ജീവിച്ചത്, അത് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു; ഫഹദിന്റെ എഡിഎച്ച്ഡി അവസ്ഥയെ കുറിച്ച് നസ്രിയ

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ സോഷ്യൽ മീഡിയയിൽ സജീവമാണ്. എല്ലാ വിശേഷവും താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ബാംഗ്ലൂർ ഡേയ്സിന്റെ വൻവിജയത്തിന് പിന്നാലെയായിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്. സിനിമാലോകവും ആരാധകരും ഒരുപോലെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇവരുടേത്.

കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാധാരണ കുട്ടികളിലും അപൂർവമായി മുതിർന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറായ അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോ അഥവാ എഡിഎച്ച്ഡി തനിക്കുണ്ടെന്ന് നടൻ പറഞ്ഞത്. 41-ാം വയസിലാണ് രോഗം കണ്ടെത്തിയതെന്നും നടൻ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് നടി. ഫഹദ് ഒരു എഡിഎച്ഡി രോഗിയാണ്. പക്ഷെ ഇതൊക്കെ ഷാനു തിരിച്ചറിയുന്നതിനും ഈ അസുഖം കണ്ടുപിടിക്കുന്നതിനും മുമ്പെ ഞാൻ ഷാനുവിനെ കണ്ടുതുടങ്ങിയതാണല്ലോ. പണ്ടും ഷാനുവിന് ഇത് ഉണ്ടായിരുന്നിരിക്കും. ഷാനുവിന്റെ സ്വഭാവങ്ങൾ ഒക്കെ ഡീൽ ചെയ്താണ് ഞാൻ ഇതുവരെ ജീവിച്ചത്.

അത് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഇനിയിപ്പോൾ അത് കണ്ടുപിടിച്ച് കഴിഞ്ഞ് ഇങ്ങനെ ഒരു കണ്ടീഷൻ ഷാനുവിനുണ്ട് അതുകൊണ്ട് ഞാൻ കുറച്ചുകൂടി ക്ഷമയോടെ പെരുമാറണം എന്ന് ഒരു തോന്നൽ എനിക്ക് ഉണ്ടായേക്കാം. അത്തരത്തിൽ അത് സഹായകമായേക്കാം. അല്ലാതെ എല്ലാം പഴയതുപോലെ തന്നെ ജീവിതമൊന്നും മാറിയിട്ടില്ല എന്നാണ് നടി പറഞ്ഞത്.

കുട്ടികളായിരിക്കുമ്പോൾ തന്നെ എഡിഎച്ച്ഡി കണ്ടെത്തിയാൽ ചികിത്സിച്ച് മാറ്റാം. എന്നാൽ തനിക്ക് 41-ാം വയസിൽ കണ്ടെത്തിയതിനാൽ ഇനി അത് മാറാനുള്ള സാധ്യതയില്ല. എന്നെ കാണുമ്പോൾ നിങ്ങൾക്ക് ചിരിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതാണ് നിങ്ങളോട് ചെയ്യാൻ കഴിയുന്ന വലിയ കാര്യം എന്നാണ് രോ​ഗാവസ്ഥ വെളിപ്പെടുത്തി അന്ന് ഫഹദ് പറഞ്ഞത്.

നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു തകരാറാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ. ഇത് കുട്ടികളിലാണ് സാധാരണയായി കണ്ടുവരുന്നത്. അപൂർവമായി മുതിർന്നവരിൽ ഈ സ്ഥിതി തുടർന്നുവരാറുണ്ട്. എഡിഎച്ച്ഡി കുട്ടികളെ പഠനത്തെയടക്കം ബാധിക്കുന്നതാണ്.

ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതിരിക്കുക, വളരെ വേഗം അസ്വസ്ഥനാകുക, പുതിയ കാര്യങ്ങൾ പഠിക്കുന്നതിനോ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കുന്നതിനോ കഴിയാതെ വരിക, വളരെ പെട്ടെന്നു ബോറടിക്കുക, ഒരു കാര്യത്തിനും ക്ഷമയില്ലാത്ത അവസ്ഥ, അടങ്ങിയിരിക്കാത്ത പ്രകൃതം, ശാന്തമായി ഇരുന്ന് ജോലി ചെയ്യാൻ കഴിയാതെ വരിക, അലസത, വിഷാദം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

ന്യൂറോളജിക്കൽ പ്രശ്‌നങ്ങൾ, മാസം തികയാതെയുള്ള ജനനവും കുറഞ്ഞ ഭാരവും, ജനിതക ഘടകങ്ങൾ, പാരമ്പര്യവും കുടുംബ ചരിത്രവും, മസ്തിഷ്‌ക പരിക്കും ആഘാതവും ഒക്കെയാണ് എഡിഎച്ച്ഡിയുടെ കാരണങ്ങൾ. മുതിർന്നവരിലെ ചില ലക്ഷണങ്ങൾ ഇതൊക്കെയാണ്; സമയം ക്രമീകരിക്കാൻ കഴിയാതെ വരിക, ഇഷ്ടമുള്ള ചില കാര്യങ്ങളിൽ മാത്രം അമിതമായി മുഴുകി ഇരിക്കുകയും അപ്പോൾ ചെയ്യേണ്ട മറ്റു കാര്യങ്ങൾ മറക്കുകയും ചെയ്യുക.

കാര്യങ്ങൾ കൃത്യമായി പ്ലാൻ ചെയ്യാൻ കഴിയാതെ വരിക, എന്തിനാണ് മുൻഗണന കൊടുക്കേണ്ടതെന്ന് തിരിച്ചറിയാത്ത അവസ്ഥ, എടുത്തു ചാടി തീരുമാനങ്ങൾ എടുക്കുക,ഒരു കാര്യത്തിലും സ്ഥിരത ഇല്ലാത്ത അവസ്ഥ, ഒരാൾ സംസാരിക്കുമ്പോൾ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക,ചോദ്യങ്ങൾ ചോദിച്ചു തീരും മുൻപേ ഉത്തരം പറയുക,മറ്റുള്ളവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ക്ഷമയില്ലായ്മമൂലം ഇടയിൽ കയറി സംസാരിക്കുക ഇതൊക്കെയാണ് ലക്ഷണങ്ങൾ.

More in Actress

Trending