Connect with us

സൂരജ് പോയതോടെ കുടുംബത്തിന്റെ നാശം തുടങ്ങി ;തിരികെ കൊണ്ടുവരാനുള്ള കഠിന ശ്രമത്തിൽ ആരാധകർ ; പാടാത്ത പൈങ്കിളി ആരാധകർക്ക് വേണ്ടി തിരിച്ചുവരണം !

Malayalam

സൂരജ് പോയതോടെ കുടുംബത്തിന്റെ നാശം തുടങ്ങി ;തിരികെ കൊണ്ടുവരാനുള്ള കഠിന ശ്രമത്തിൽ ആരാധകർ ; പാടാത്ത പൈങ്കിളി ആരാധകർക്ക് വേണ്ടി തിരിച്ചുവരണം !

സൂരജ് പോയതോടെ കുടുംബത്തിന്റെ നാശം തുടങ്ങി ;തിരികെ കൊണ്ടുവരാനുള്ള കഠിന ശ്രമത്തിൽ ആരാധകർ ; പാടാത്ത പൈങ്കിളി ആരാധകർക്ക് വേണ്ടി തിരിച്ചുവരണം !

മലയാളി പ്രേക്ഷകർ വിജയിപ്പിച്ച പരമ്പരയായിരുന്നു പാടാത്ത പൈങ്കിളി. പുതുമുഖങ്ങളായ മനീഷ മോഹനും സൂരജ് സണ്ണുമായിരുന്നു പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാൽ ആരോഗ്യ കാരണങ്ങളാൽ സൂരജ് പിന്മാറിയതോടെ ദേവയെന്ന കഥാപാത്രമായി എത്തുന്നത് ലക്ജിത്ത് സൈനിയാണ്.

സൂരജിനോട് രൂപ സാദൃശ്യമുള്ള ലക്ജിത്തിനെ ദേവയായി ഉൾക്കൊള്ളാൻ പ്രേക്ഷകർക്ക് ഇനിയും സാധിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് സീരിയയിൽ റേറ്റിംഗിൽ നിന്നും പാടാത്ത പൈങ്കിളി പുറത്തായത്. സൂരജ് ഉണ്ടായിരുന്നപ്പോൾ മികച്ചുനിന്ന പരമ്പര ഇപ്പോൾ ഏഴാം സ്ഥാനത്തേക്കാണ് തള്ളപ്പെട്ടിരിക്കുന്നത് .

2020 സെപ്റ്റംബർ 7 ന് ആരംഭിച്ച പരമ്പര ഇപ്പോഴും ആകാംഷ നിറച്ചുതന്നയാണ് മുന്നോട്ട് പോവുന്നത്. കൺമണിയുടേയും ദേവയുടേയു ജീവിതത്തിലൂടെയാണ് പരമ്പര സഞ്ചരിക്കുന്നത്. എന്നാൽ, ആർക്കും ദേവിയെ ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. ലെക്ജിത്തിനെ സ്നേഹിക്കുന്നതിനോടൊപ്പമാണ് ദേവയായി സൂരജ് മതിയെന്ന് ആരാധകർ പറയുന്നത്.

ലെക്ജിത്ത് നല്ല നായകനാണ്, വ്യക്തിപരമായി യാതൊരു വിമർശനങ്ങളുമില്ല എന്നാലും ദേവയായി സൂരജിന്റെ മുഖം പതിഞ്ഞുപോയി എന്നാണ് ഒരു ആരാധകൻ പുതിയ പ്രൊമോ വീഡിയോയ്ക്ക് താഴെ കുറിച്ചത്.

ഇപ്പോൾ സൂരജിനെ തിരികെ കൊണ്ടുവരണം എന്ന ആരാധകരുടെ അഭ്യർത്ഥന ശക്തമായിരിക്കുകയാണ്. പാടാത്ത പൈങ്കിളി ടീമിനോട് സോഷ്യൽ മീഡിയ ഒന്നാകെ അഭ്യർത്ഥിക്കുകയാണ്. സീരിയലിന്റെ പുതിയ പ്രോമോയിൽ വീട്ടിൽ നിന്ന് ഇറക്കി വിട്ട കൺമണിയേയും ദേവയേയും കാണാൻ ചേച്ചിമാർ എത്തുന്നതാണ് ഹൈലൈറ്റ്. ഇനി ഒരിക്കലും വീട്ടിലേയ്ക്ക് മടങ്ങി എത്തരുതെന്നും അച്ഛൻ ആനന്ദ വർമ്മയ്ക്ക് ദേവയോട് ദേഷ്യമാണെന്നുമാണ് ഇവർ കൺമണിയോട് പറയുന്നു. എന്നാൽ ഇവരുടെ സ്വഭാവം കൃത്യമായി അറിയാവുന്ന കൺമണി ഇതൊന്നു വിശ്വസിച്ചിട്ടില്ല.

സീരിയലിന്റെ പ്രെമോ വന്നതോടെയാണ് വിമർശനങ്ങളുമായി ആരാധകർ എത്തിയിരിക്കുന്നത് . പോസിറ്റീവ് കമന്റിനെക്കാളും വിമർശനങ്ങളാണ് ഉയരുന്നത്. കുശുമ്പും അടിയും വഴക്കും മാത്രം ഉള്ള സീരിയൽ,ആനന്ദ വർമ്മയുടെ കുടുംബത്തിൽ എന്നും വഴക്കും, ബഹളവും തന്നെയാണല്ലോ..ഇതിനൊന്നും ഒരു അന്ത്യമില്ലേ, ഈ സീരിയൽ ഒന്ന് നിർത്തിയെങ്കിൽ .. ആർക്കോ വേണ്ടി ഇടുന്ന ഒരു സീരിയൽ, ഏഴാം സ്ഥാനമായ പൈങ്കിളിക്ക് അഭിനന്ദനങ്ങൾ,ഇപ്പോൾ പാടാത്ത പൈങ്കിളി രസമില്ല എന്ന് തുടങ്ങുന്ന കമന്റുകളാണ് അധികവും ലഭിക്കുന്നത്.

സൂരജ് സീരിയലിൽ നിന്ന് മാറിയിട്ട് മാസങ്ങൾ ആയെങ്കിലും ഇന്നും പ്രേക്ഷകരുടെ ആഗ്രഹം ദേവയായി നടൻ മടങ്ങി എത്തണമെന്നാണ്. സൂരജിനെ മടക്കി കൊണ്ട് വരണമെന്ന് പ്രേക്ഷകർ പറയുന്നുണ്ട്. സൂരജ് മടങ്ങി വന്നാൽ സീരിയൽ രക്ഷപ്പെടും എന്നും ഒരു ആരാധകൻ പറയുന്നു. സൂരാജേട്ടനെ തിരിച്ചു കൊണ്ടു വാ പ്ലീസ്, ഞങ്ങൾ സൂരജേട്ടനെ വേണം,മിസ് ചെയ്യുന്നു, സൂരജേട്ടൻ ഇതിൽ നിന്ന് രക്ഷപെട്ടു പോയതാനെന്നു തോന്നുന്നു,സൂരജേട്ടൻ ഈ സീരിയലിൽ നിന്നും പിന്മാറിയത് മുതൽ പാടാത്തപൈങ്കിളി യുടെ പോക്ക് നാശത്തിലേക്കാണ്, ദേവ എന്ന കഥാപാത്രത്തിന് ഞങ്ങളുടെ മനസ്സിൽ മുദ്രകുത്തപ്പെട്ട പേര് സൂരജ് സൺ..

മനസിൽ പച്ചകുത്തിയ ദേവയ്ക്ക് അന്നും ഇന്നും എന്നും ഒരാളുടെ രൂപമേ ഉള്ളൂ.. എന്നാണ് പ്രേക്ഷകർ പറയുന്നത്. അർച്ചന പരമ്പരയിൽ നിന്ന് മാറിയതിനെ കുറിച്ചും പ്രേക്ഷകർ പറയുന്നുണ്ട്. സ്വപ്നയായി അർച്ചന മതിയാരുന്നു എന്നാണ് ആരാധകർ പറയുന്നത്.

about sooraj sun

More in Malayalam

Trending

Recent

To Top