Connect with us

വിഘ്‌നേഷിനു വേണ്ടി നയന്‍സ് ഉപേക്ഷിച്ചത് ആ വലിയ അവസരം!, ഷാരൂഖ് ഖാനെക്കാള്‍ വലുത് വിഘ്‌നേഷ് തന്നെ

Malayalam

വിഘ്‌നേഷിനു വേണ്ടി നയന്‍സ് ഉപേക്ഷിച്ചത് ആ വലിയ അവസരം!, ഷാരൂഖ് ഖാനെക്കാള്‍ വലുത് വിഘ്‌നേഷ് തന്നെ

വിഘ്‌നേഷിനു വേണ്ടി നയന്‍സ് ഉപേക്ഷിച്ചത് ആ വലിയ അവസരം!, ഷാരൂഖ് ഖാനെക്കാള്‍ വലുത് വിഘ്‌നേഷ് തന്നെ

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയാകെ തിളങ്ങി നില്‍ക്കുകയാണ് ആരാധകരുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍. സംവിധായകനും നടനുമായ വിഘനേശ് ശിവനുമായി നയന്‍സ് പ്രണയത്തിലായിട്ട് വര്‍ഷങ്ങളോളമായി. ഇനിയും വിവാഹത്തെ കുറിച്ച് താരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ അധികം വൈകാതെ വിവാഹം ഉണ്ടാവുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്‍പ് പല തവണ നയന്‍താര-വിഘ്നേശ് വിവാഹം നടക്കുമെന്നും അതല്ല ഇരുവരും നേരത്തെ വിവാഹിതര്‍ ആയെന്നും തരത്തിലായിരുന്നു വാര്‍ത്തകള്‍.

ഇപ്പോള്‍ വീണ്ടും തെലുങ്ക് മാധ്യമങ്ങള്‍ നയന്‍താരയെ സംബന്ധിക്കുന്ന ചില റിപ്പോര്‍ട്ടുകളുമായി എത്തിയിരിക്കുകയാണ്. വിവാഹത്തിന് വേണ്ടി നയന്‍സ് വലിയൊരു അവസരവും നഷ്ടപ്പെടുത്തിയതായിട്ടാണ് അറിയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ പ്രതിശ്രുത വരനാണെന്ന് പൊതുവേദിയില്‍ പറഞ്ഞ് കൊണ്ടാണ് വിഘ്നേശുമായിട്ടുള്ള ബന്ധം നയന്‍താര ഔദ്യോഗികമാക്കുന്നത്. അന്ന് മുതലിങ്ങോട്ട് താരങ്ങളുടെ വിവാഹം എന്നായിരിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അടുത്തിടെ നടിയുടെ പിതാവിന് അസുഖം കൂടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ പിതാവിന്റെ ആഗ്രഹപ്രകാരം നയന്‍താര ഉടനെ വിവാഹിതയായേക്കും എന്ന റിപ്പോര്‍ട്ടുകളും വന്നു.

ഇതിനിടയിലാണ് ബോളിവുഡില്‍ കിംഗ് ഖാന്‍ ഷാരുഖിനൊപ്പം നയന്‍താര അഭിനയിക്കാന്‍ പോവുകയാണെന്ന കാര്യം പുറംലോകം അറിയുന്നത്. തമിഴിലെ സൂപ്പര്‍ ഹിറ്റ് സിനിമകളൊരുക്കിയ സംവിധായകന്‍ ആറ്റ്ലി ഒരുക്കുന്ന ചിത്രത്തില്‍ ഷാരുഖിനൊപ്പം അഭിനയിക്കാന്‍ നയന്‍താരയും ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പാന്‍ ഇന്ത്യ ചിത്രമായി ഒരുക്കുന്ന സിനിമയില്‍ ഷാരുഖ് ഡബിള്‍ റോളില്‍ ആണ് അഭിനയിക്കുന്നത്. അച്ഛന്റെയും മകളുടെയും റോളുകള്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

പക്ഷേ നയന്‍താര ഈ സിനമയില്‍ നിന്നും പിന്മാറിയെന്നാണ് പുതിയ വിവരങ്ങള്‍. അതിന് കാരണം വിവാഹം ഉടനെ നടക്കാന്‍ പോവുന്നത് കൊണ്ടാണെന്നും പ്രചരിച്ചു. എന്നാല്‍ വിവാഹം കഴിഞ്ഞാലും താന്‍ അഭിനയിക്കുമെന്ന നിലപാടിലാണ് നയന്‍സ് എത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വര്‍ഷം ഡിസംബറോട് കൂടി കല്യാണം നടത്തിയേക്കാമെന്നാണ് താരകുടുംബത്തിന്റെ തീരുമാനം. എന്തായാലും വിവാഹം കഴിഞ്ഞാലും നയന്‍താര അഭിനയ ജീവിതത്തില്‍ യാതൊരു മാറ്റവും വരുത്തില്ലെന്ന കാര്യത്തില്‍ വ്യക്തത വന്നു.

ആറ് വര്‍ഷത്തിന് മുകളിലായി പ്രണയത്തിലായ വിഘ്‌നേശും നയന്ര്‍താരയും ഏറെ കാലമായി ഒരുമിച്ചാണ് താമസിക്കുന്നത്. എങ്കിലും വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയാറുമില്ലായിരുന്നു. അടുത്തിടെ ആരാധകരുടെ ചോദ്യത്തിന് വിവാഹം കഴിക്കുന്നതൊക്കെ വലിയ ചിലവുള്ള കാര്യമാണെന്നും ഇപ്പോള്‍ കരിയറിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്ന് വിഘ്നേശ് സൂചിപ്പിച്ചിരുന്നു. ഒപ്പം പ്രണയിനിയ്ക്കൊപ്പമുള്ള ജീവിതത്തെ കുറിച്ചും വിഘ്നേശ് പങ്കുവെച്ചു. ആരാധകരുടെ എല്ലാ ചോദ്യത്തിനും ഉത്തരം ലഭിച്ചെങ്കിലും സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ഇരുവരും മറച്ച് വെക്കുന്നതാണ് പതിവ്.

മാസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത നയന്‍താരയുടെ പിതാവിനെ കാണാന്‍ ഇരുവരും ഒരുമിച്ച് കൊച്ചിയിലേക്ക് വന്നിരുന്നു. നിലവില്‍ വിഘ്‌നേശ് തന്നെ സംവിധാനം ചെയ്ത് നയന്‍താര നായികയാവുന്ന സിനിമയടക്കം നിരവധി ചിത്രങ്ങളാണ് വരാനിരിക്കുന്നത്. രജനികാന്തിന്റെ അണ്ണാത്തെ എന്ന ബിഗ് ബജറ്റ് ചിത്രത്തിലും നായികയായി നയന്‍സ് എത്തുന്നുണ്ട്. ഇതിനിടയിലാണ് ബോളിവുഡില്‍ നിന്നടക്കമുള്ള ഓഫര്‍ എത്തുന്നത്. കരിയറിന് വലിയ പ്രധാന്യം കൊടുക്കുന്നവര്‍ ആയത് കൊണ്ട് സിനിമയുടെ കാര്യം കഴിഞ്ഞിട്ടാവും താരങ്ങള്‍ കുടുംബ ജീവിതത്തെ കുറിച്ച് ചിന്തിക്കുകയുള്ളു എന്നാണ് അറിയുന്നത്.

അതേസമയം, അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന ചിത്രത്തിലും നയന്‍സ് എത്തുമെന്ന് വിവരമുണ്ട്. പൃഥ്വിരാജ് ആണ് ചിത്രത്തിന്റെ നായകന്‍. പൃഥ്വിരാജും നയന്‍താരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഗോള്‍ഡ്. മുന്‍പ് ട്വന്റി 20 സിനിമയുടെ ഒരു ഗാനരംഗത്തില്‍ മാത്രമാണ് ഇരുവരും ഒരുമിച്ച് എത്തിയത്. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നായകനും നായികയുമായി എത്തുകയാണ് താരങ്ങള്‍. ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ബ്രോ ഡാഡിക്ക് ശേഷമാണ് പൃഥ്വിരാജ് അല്‍ഫോണ്‍സ് പുത്രന്റെ ചിത്രത്തില്‍ അഭിനയിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫണ്‍ മൂവിയാണ് അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ് എന്നാണ് നടന്‍ അജ്മല്‍ അമീര്‍ പറയുന്നത്. തന്റെ ആദ്യത്തെ ലൈവ് ആണെന്ന് പറഞ്ഞുകൊണ്ടാണ് നടന്‍ എത്തിയത്.

‘ഇവിടെ എന്റെ അടുത്ത ചിത്രം പ്രഖ്യാപിക്കുന്നു. സെപ്റ്റംബര്‍ ആദ്യവാരം പുതിയ സിനിമ ആരംഭിക്കുന്നു. നിങ്ങളുടെ എല്ലാം പ്രിയപ്പെട്ട സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ സിനിമയിലാണ് അഭിനയിക്കുന്നത്. നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒട്ടേറെ താരങ്ങളുണ്ട് സിനിമയില്‍. പൃഥ്വിരാജും നയന്‍താരയും മറ്റ് നിരവധി അഭിനേതാക്കളുമുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മിക്കുന്നത്. ഒരു വലിയ സിനിമയാണ്. ഫുള്‍ ഫണ്‍ ആണ്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് മലയാളത്തില്‍ അഭിനയിക്കുന്നതെന്നും അജ്മല്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top