Malayalam
കേരളത്തിലെ ഒരു വിഭാഗം ആളുകള്‍ വലിയ പ്രശ്നമാണ് എന്ന് വിചാരിച്ചിക്കുന്ന രണ്ട് കാര്യങ്ങളാണ് എന്റെയും സുനിച്ചന്റെയും ജീവിതവും, രണ്ട് എന്റെ നിറവും. അവര്‍ക്ക് ഇത് ഭയങ്കര പ്രശ്നമാണ്, ആര്‍ക്കൊക്കെയോ ഇതിന്റെ പേരില്‍ ഇപ്പോ ഉറക്കമില്ല
കേരളത്തിലെ ഒരു വിഭാഗം ആളുകള്‍ വലിയ പ്രശ്നമാണ് എന്ന് വിചാരിച്ചിക്കുന്ന രണ്ട് കാര്യങ്ങളാണ് എന്റെയും സുനിച്ചന്റെയും ജീവിതവും, രണ്ട് എന്റെ നിറവും. അവര്‍ക്ക് ഇത് ഭയങ്കര പ്രശ്നമാണ്, ആര്‍ക്കൊക്കെയോ ഇതിന്റെ പേരില്‍ ഇപ്പോ ഉറക്കമില്ല
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോയിലൂടെയാണ് താരം അഭിനയത്തില്‍ സജീവമാകുന്നത്. ക്യാരക്ടര്‍ റോളുകളില്‍ സിനിമയില്‍ എത്തിയ താരം മറിമായം പോലുളള പരിപാടികളിലൂടെ മിനിസ്‌ക്രീനിലും തിളങ്ങി. കൂടാതെ അളിയന്‍സ് എന്ന പരമ്പരയും നടിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്തതിന് പിന്നാലെയാണ് മഞ്ജു പത്രോസിനെ കൂടുതല്‍ പ്രേക്ഷകരും അടുത്തറിഞ്ഞത്. ഷോയില്‍ വെച്ച് തന്റെ കുടുംബത്തെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം നടി മനസുതുറന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള മഞ്ജു തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എല്ലാം എത്താറുണ്ട്.
അതേസമയം നിറത്തിന്റെ പേരിലുളള വിമര്‍ശനങ്ങളെയും കളിയാക്കലുകളെയും കുറിച്ച് പറയുകയാണ് മഞ്ജു പത്രോസ് ഇപ്പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്. ഈ വാക്കുകളാണ് വീണ്ടും വൈറലാകുന്നത്. ഇന്ന് കേരളത്തിലെ ഒരു വിഭാഗം ആളുകള്‍ വലിയ പ്രശ്നമാണ് എന്ന് വിചാരിച്ചിക്കുന്ന രണ്ട് കാര്യങ്ങളാണ് എന്റെയും സുനിച്ചന്റെയും ജീവിതവും, രണ്ട് എന്റെ നിറവും. അവര്‍ക്ക് ഇത് ഭയങ്കര പ്രശ്നമാണ്.
ആര്‍ക്കൊക്കെയോ ഇതിന്റെ പേരില്‍ ഇപ്പോ ഉറക്കമില്ല. ‘മഞ്ജു വെളുത്തോ, മഞ്ജു വെളുക്കാന്‍ എന്തോ ചെയ്യുന്നുണ്ട്. നിങ്ങള് വെളുത്താല്‍ കൊളളില്ലട്ടോ, നിങ്ങള്‍ക്ക് പഴയ ഇരുണ്ട നിറമാണ് നല്ലത്, അതും ഇതുമൊക്കെ വാരിതേച്ച് ഉളള ഐശ്വര്യം കളയല്ലെ’ ഇങ്ങനെയൊക്കെയാണ് കമന്റുകള്‍ വരുന്നത്. മേക്കപ്പ് ഒകെ ചെയ്യുന്നത് എന്തിനാണ് എന്നൊക്കൊ ചിലര് ചോദിക്കും. ഞാന്‍ അഭിനയിക്കുന്ന ഒരാളാണ്. എനിക്ക് മേക്കപ്പ് ചെയ്യേണ്ടി വരുമ്പോള്‍ ചെയ്യണ്ടെ. അതിന് എന്താണ് കുഴപ്പം. അല്ലെങ്കില്‍ ഞാന്‍ കുറച്ച് കറുത്തുപോയാല്‍ എന്താണ് കുഴപ്പം, മഞ്ജു ചോദിക്കുന്നു. ‘ഞങ്ങള്‍ക്ക് ഈ മഞ്ജുവിനെ അല്ല ഇഷ്ടം, പഴയ മഞ്ജുവിനെ ആണ് ഇഷ്ടം’ എന്നൊക്കെ ചിലര് പറയും. ഇവരോടൊക്കെ എന്താണ് മറുപടി പറയേണ്ടത് എന്ന് എനിക്കറിയില്ല.
ഒരുപക്ഷേ സ്നേഹ കൂടുതലുകൊണ്ടാണോ, എന്താണ് ഇങ്ങനെ പറയുന്നത് എന്ന് അറിയില്ല. എന്റെ നിറം കണ്ട് എന്നെ ആരും ഇഷ്ടപ്പെടേണ്ട എന്ന് മഞ്ജു പത്രോസ് പറഞ്ഞു. ഞങ്ങള്‍ക്കൊരു യൂടൂബ് ചാനലുണ്ട് ബ്ലാക്കീസ് എന്ന് പറഞ്ഞിട്ട്. ചാനലിന് ആ പേരിട്ടതിന് പോലും എന്തൊക്കെ കമന്റുകളാണ് വരുന്നത്. ‘നിങ്ങള് നിങ്ങളുടെ നിറം ഇഷ്ടമാണെന്ന് ഒകെ പറയും. പക്ഷെ നിങ്ങള്‍ക്ക് കോപ്ലക്സ് ഉളളതുകൊണ്ടല്ലെ നിങ്ങള് അതിന് ബ്ലാക്കീസ് എന്ന പേരിട്ടത് എന്ന് ചോദിച്ചവര്‍ വരെയുണ്ട്.
ഇതിന് മറുപടിയായി ഞാന്‍ പറഞ്ഞു; അല്ല, എനിക്ക് എന്റെ നിറം ഇഷ്ടമായതുകൊണ്ടാണ് ആ പേരിട്ടത്. ഇപ്പോ ഞങ്ങള്‍ എന്റെ ടൂവീലറിന്റെ പുറകില്‍ എഴുതിവെച്ചിരിക്കുന്നത് ബെര്‍ണാച്ചന്‍ കുഞ്ഞ് എന്നാണ്. എന്റെ മോന്റെ പേരാണ്. അവനോടുളള ഇഷ്ടം കൊണ്ടല്ലെ നമ്മള് ആ പേര് ഇടുന്നത്. ഇഷ്ടം ഇല്ലാത്ത ഒരു കാര്യത്തിന് നമ്മള് ആ പേരിടുമോ, അഭിമുഖത്തില്‍ മഞ്ജു പത്രോസ് വ്യക്തമാക്കി. അതേസമയം അഭിനയ രംഗത്ത് ഇപ്പോഴും സജീവമാണ് മഞ്ജു. അളിയന്‍ v/s അളിയന്‍ എന്ന പരമ്പരയില്‍ പ്രധാന റോളില്‍ നടി എത്തുന്നുണ്ട്. കൂടാതെ യൂടൂബ് വീഡിയോസുമായും നടി എപ്പോഴും എത്താറുണ്ട്.
ചെറുപ്പം മുതല്‍ തന്നെ പാട്ടിനോടും ഡാന്‍സിനോടുമൊക്കെ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ വിവാഹത്തോടെ കുടുംബവുമായി ജീവിക്കുകയായിരുന്നു. വെറുതെ അല്ല ഭാര്യയില്‍ വരുന്നതിന് മുന്‍പ് വീടും ഭാര്‍ത്താവും കുഞ്ഞുമായിരുന്നു എന്റെ ലോകം. അവിടെ ഞാന്‍ സന്തുഷ്ടയായിരുന്നു. എന്നാല്‍ ഷോയില്‍ വന്നതിന് ശേഷമാണ് അതിന് അപ്പുറം ഒരു ലോകമുണ്ടെന്ന് മനസ്സിലായത്. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്റെ ജീവിതം മാറിമറിഞ്ഞതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. ഷോയില്‍ വരുന്നതിന് മുന്‍പ് എന്റെ ചിന്ത വെറുതെയൊരു ഭാര്യ എന്നായിരുന്നു.
എന്നാല്‍ ഈ ഷോയില്‍ വന്നതോടെ എന്റെ കാഴ്ചപ്പാട് മാറുകയായിരുന്നു. പ്രത്യേകിച്ച് അഭിപ്രായമില്ലാത്ത ഒരു വ്യക്തിയായിരുന്നു ഞാന്‍. എന്നാല്‍ ഷോയില്‍ വന്നതിന് ശേഷം തനിക്ക് തിരിച്ചറിവ് ഉണ്ടായി. ഒരു സ്ത്രീയ്ക്ക് ചെയ്യാന്‍ പറ്റുന്ന നിരവധി കാര്യങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടു. ഷോയ്ക്ക് പോയതിന് ശേഷമാണ് വെറുതെ അല്ല ഭാര്യ എന്ന് എനിക്ക് മനസ്സിലായത്. എന്നാല്‍ അന്ന് ഞാന്‍ വീട്ടില്‍ ചെയ്തിരുന്ന എല്ലാ ജോലികളും ഇന്നും ഞാന്‍ തന്നെയാണ് ചെയ്യുന്നത്. തുടക്കത്തില്‍ ടിവിയില്‍ കാണണമെന്നൊരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ അപ്പുറത്തേയ്‌ക്കൊരു ആഗ്രഹവും ഇല്ലായിരുന്നുവെന്നും മഞ്ജു വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയുടെ ഓര്‍മ പങ്കുവെച്ച് കൊണ്ട് മഞ്ജു പറഞ്ഞിരുന്നു.