Malayalam
ഇതെല്ലാം പൈസ കൊടുത്ത് ചെയ്യിക്കുന്നതാണ്, തന്നെ എന്ത് പറഞ്ഞാലും പ്രശ്‌നമില്ല, പക്ഷേ ഭാര്യയെ പറഞ്ഞാല്‍!? ലാസ്റ്റ് വാണിംഗുമായി ബാല
ഇതെല്ലാം പൈസ കൊടുത്ത് ചെയ്യിക്കുന്നതാണ്, തന്നെ എന്ത് പറഞ്ഞാലും പ്രശ്‌നമില്ല, പക്ഷേ ഭാര്യയെ പറഞ്ഞാല്‍!? ലാസ്റ്റ് വാണിംഗുമായി ബാല
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരജോഡികളായിരുന്നു ഗായിക അമൃത സുരേഷും നടന്‍ ബാലയും. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. കളഭമാണ് ബാലയുടെ ആദ്യത്തെ മലയാള സിനിമ. ആദ്യ സിനിമയില്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ നടന് കഴിഞ്ഞിരുന്നു. നടന്‍ ബാല രണ്ടാമതും വിവാഹിതനാവുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. എന്നാല്‍ ഒരു മാസം മുന്‍പ് തന്നെ ബാല വിവാഹിതനായെന്നും ഭാര്യയുടെ പേര് എലിസബത്ത് ആണെന്നും പിന്നാലെ പുറത്ത് വന്നു.
ക്രിക്കറ്റ് താരം ശ്രീശാന്ത് പങ്കുവെച്ച വീഡിയോയിലൂടെയാണ് ബാലയുടെ ഭാര്യയായി എല്ലുവിനെ കൂടി പരിചയപ്പെടുത്തിയത്. ഇതോടെ ഇരുവരെയും കുറിച്ചുള്ള നിരവധി വിശേഷങ്ങള്‍ പുറത്ത് വന്നു. ഇപ്പോള്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത് നടന്‍ ബാലയുടെ വിവാഹത്തെ കുറിച്ചാണ്. ബാലയ്ക്കും എലിസബത്തിനും വിവാഹാശംസകള്‍ നേര്‍ന്നു കൊണ്ട് ആരാധകര്‍ രംഗത്ത് എത്തിയിരുന്നു. അതുപോലെ തന്നെ വിമര്‍ശനങ്ങളും തലപൊക്കിയിരുന്നു. ബാലയുടെ രണ്ടാം വിവാഹത്തോടെ അമൃതയുമായുള്ള ആദ്യ വിവാഹം പ്രേക്ഷകരുടെ ഇടയില്‍ വീണ്ടും ചര്‍ച്ചയാവുകയായിരുന്നു. ബാലയേയും അമൃതയേയും പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ അമൃതയോ ബാലയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വാര്‍ത്തയില്‍ നിറയാറുണ്ട്.
ഇപ്പോഴിതാ തന്റെ ഭാര്യയ്ക്ക് നേരം വന്ന മോശം കമന്റുകള്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് ബാല. പോസ്റ്റിന് താഴെ വന്ന നെഗറ്റീവ് കമന്റുകള്‍ പൈസ കൊടുത്ത് എഴുതിച്ചതാണെന്നാണ് ബാല പറയുന്നത്. ആര് എഴുതിച്ചു എന്നതിനെ കുറിച്ചൊന്നും ബാല വീഡിയോയില്‍ പറയുന്നില്ല. തന്നെ കുറിച്ച് എന്ത് മോശം പറഞ്ഞാലും കുഴപ്പമില്ല. പക്ഷെ എലിസബത്തിനെ കുറിച്ച് ഇത്തരത്തില്‍ മോശം കമന്റ് എഴുതുന്നത് തെറ്റാണെന്നും ബാല പറഞ്ഞു. കമന്റ് ചെയ്യുന്നതിന് പകരം നേരില്‍ വരുകയോ, നമ്പര്‍ തരുകയോ ചെയ്താല്‍ സംസാരിക്കാമെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ഒരു ദിവസത്തില്‍ തന്നെ ഇത്രയധികം പേര്‍ ഞങ്ങളുടെ കുടുംബത്തോട് സ്നേഹം അറിയിച്ചതില്‍ വളരെ സന്തോഷമുണ്ട്. അതേസമയം തന്നെ ചില നെഗറ്റീവ് കമന്റുകളും കാണാനിടയായി. അത് പൈസ കൊടുത്ത് എഴുതിച്ചതാണ്. കാരണം അവയെല്ലാം ഫെയിക്ക് ഐടിയാണ്. അത് വലിയ തെറ്റാണ്. ഇന്ന് എലിസബത്തിന്റെ പിറന്നാളാണ്. ആ പോസ്റ്റിന് താഴെ വളരെ മോശമായ രീതിയില്‍ സംസാരിക്കുന്നു.
ഇതെല്ലാം വെറുതെ കാശ് കൊടുത്ത് കമന്റ് ഇങ്ങനെ അയക്കാന്‍ പറയുകയാണ്. എത്ര പേരെ നമുക്ക് പൊലീസില്‍ പരാതിപെടാന്‍ സാധിക്കും. നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ നോക്കു. മറ്റുള്ളവരുടെ കുടുംബത്തിലേക്ക് എന്തിനാണ് പ്രശ്നമുണ്ടാക്കാന്‍ വരുന്നത്. എന്നെ കുറിച്ച് എന്ത് പറഞ്ഞാലും ഞാന്‍ ക്ഷമിക്കും. പക്ഷെ ഞാനിപ്പോള്‍ വിവാഹിതനാണ്. എലിസബത്തിന് മീഡിയ എന്താണെന്നും അറിയില്ല. അപ്പോള്‍ അവരെ കുറിച്ച് വളരെ മോശമായ കമന്റ് ചെയ്യുന്നത് ശരിയല്ല. നിങ്ങള്‍ മുഖം കാണിക്ക് അല്ലെങ്കില്‍ നമ്പര്‍ തരു. അപ്പോ സംസാരിക്കാം.’ എന്നും താരം പറഞ്ഞു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ബാല പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എനിക്ക് വലത്തേ കണ്ണിന് കാഴ്ച അത്രയും ഇല്ല. എങ്കിലും ഞാനിവിടെ വന്ന് നില്‍ക്കുന്നത് ഒരു സിനിമ താരം ആയിട്ടല്ല. നിങ്ങളുടെ കുടുംബത്തിലെ ഒരാളായിട്ടാണ്. ചെയ്യാന്‍ പറ്റുന്ന ഒരുപാട് കാര്യങ്ങള്‍ ചെയ്യാം. ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ എപ്പോഴാണ് ചെയ്യുക. എന്റെ ചിന്തകളൊക്കെ സത്യമായിരുന്നു. ഞാന്‍ ചിന്തിച്ചത് ശരിയുമാണ്. ഇന്നേ വരെ എത്ര ഓപ്പറേഷന്‍, എത്ര വീട്, എത്ര കടകള്‍, എത്ര പേരെ സഹായിക്കാന്‍ പറ്റി. ഇതൊക്കെ ചെയ്യാന്‍ പറ്റുമോ എന്ന് ചിന്തിക്കാതെ ചെയ്യാന്‍ പറ്റും എന്ന് തന്നെ ചിന്തിക്കണം. നല്ല മനുഷ്യന്‍ ആവാന്‍ ഒരുപാടൊന്നും ചെയ്യണ്ടേതില്ല. നല്ല മനുഷ്യാനണെന്ന് ചിന്തിച്ചാലും മതി. അങ്ങനെ ചിന്തിക്കുന്നവരാണ് ഇവരൊക്കെ.
ഷൂട്ടിങ്ങിന് പോവുമ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. വേദന, വേദന മാത്രമേയുള്ളൂ. പക്ഷേ പുറംലോകം കാണുന്നത് വേറൊന്നാണ്. സിനിമയിലാണ്. പൈസ ഉണ്ടാവുമെന്നാണ് കരുതുന്നത്. കര്‍ണാടകയില്‍ ഞാന്‍ ചികിത്സയ്ക്ക് വേണ്ടി പോയപ്പോള്‍ അവിടെ ഒരു മലയാളി സ്ത്രീ ഉണ്ടായിരുന്നു. ‘ഇത് ബാല അല്ലേ എന്ന് ചോദിച്ചു. എന്ത് പറ്റി ഇവിടെ നില്‍ക്കുന്നതെന്ന് ചോദിച്ചപ്പോള്‍’ എനിക്കൊരു ആക്സിഡന്റ് പറ്റിയതാണെന്ന് തിരിച്ച് പറഞ്ഞു. അപ്പോള്‍ സിനിമാ താരങ്ങള്‍ക്കൊക്കെ അങ്ങനെ സംഭവിക്കുമോ എന്നായിരുന്നു അവര് ചോദിച്ചത് എന്നും ബാല പറയുന്നു. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്ന ഡോക്ടര്‍ എലിസബത്തിനെയാണ് താരം രണ്ടാമത് വിവാഹം ചെയ്തത്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന സൗഹൃദം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. എലിസബത്തിനും കുടുംബത്തിനുമൊപ്പമായിരുന്നു ബാലയുടെ ഇത്തവണത്തെ ഓണം. ഭാര്യവീട്ടില്‍ ഓണ സദ്യ കഴിക്കുന്ന വീഡിയോ നടന്‍ പങ്കുവച്ചിരുന്നു.