Malayalam
സോഷ്യല്‍ മീഡിയയില്‍ വൈറലായി നയന്‍താരയുടെയും തെസ്നിഖാന്റെയും ചിത്രങ്ങള്‍
സോഷ്യല്‍ മീഡിയയില്‍ വൈറലായി നയന്‍താരയുടെയും തെസ്നിഖാന്റെയും ചിത്രങ്ങള്‍
അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഗോള്‍ഡ് എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. നയന്‍താര, തെസ്നിഖാന്, അല്‍ഫോന്‍സ് പുത്രന് എന്നിവരുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്. ഇപ്പോള്‍ നയന്‍താരയും സെറ്റില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. പൃഥ്വിരാജ്, നയന്‍താര എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗോള്‍ഡ്. നിലവില്‍ ആലുവയില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നത്. ചിത്രത്തില്‍ അജ്മല്‍ അമീര്‍, മല്ലിക സുരുമാരന്‍, എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.
പ്രേമം എന്ന അല്‍ഫോന്‍സ് പുത്രന്റെ ചിത്രം റിലീസ് ചെയ്ത 5 വര്‍ഷത്തിന് ശേഷമാണ് പാട്ട് എന്ന ചിത്രം പ്രഖ്യാപിച്ചത്. ഫഹദ് ഫാസിലും നയന്‍താരയുമാണ് പാട്ടിലെ കേന്ദ്ര കഥാപാത്രങ്ങള്‍. പാട്ടിന് വേണ്ടിയുള്ള പ്രി പ്രൊഡക്ഷന്‍ പരിപാടികളിലായിരുന്നു അല്‍ഫോന്‍സ് പുത്രന്. അതിനിടെയാണ് ഗോള്‍ഡിന്റെ പ്രഖ്യാപനം ഉണ്ടായത്.
