Malayalam
ലോക് ഡൗണ്‍ സമയത്ത് ജര്‍മ്മനിയില്‍ പോയി സ്‌കിന്‍ ട്രീറ്റ്‌മെന്റ് നടത്തിയോ..!; മറുപടിയുമായി മഞ്ജു വാര്യര്‍
ലോക് ഡൗണ്‍ സമയത്ത് ജര്‍മ്മനിയില്‍ പോയി സ്‌കിന്‍ ട്രീറ്റ്‌മെന്റ് നടത്തിയോ..!; മറുപടിയുമായി മഞ്ജു വാര്യര്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം വീണ്ടും ഗംഭിര തിരിച്ചു വരവാണ് നടത്തിയത്. അപ്പോഴും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ താരത്തെ സ്വീകരിച്ചത്.
ഇപ്പോഴിതാ മഞ്ജുവിന്റെ ചില വാക്കുകളാണ് വൈറലാവുന്നത്. മഞ്ജു വാര്യര്‍ ലോക് ഡൗണ്‍ സമയത്ത് ജര്‍മ്മനിയില്‍ പോയി എന്തൊക്കെയോ സ്‌കിന്നിന് വേണ്ടി ചെയ്തു എന്ന് കേള്‍ക്കുന്നുണ്ടല്ലോ, എന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍ ജര്‍മ്മനിയോ എന്നാണ് തിരിച്ചു താരം മറുപടി നല്‍കുന്നത്.
പത്താം ക്ളാസില്‍ പഠിക്കുമ്പോള്‍ എങ്ങാണ്ട് പോയതാണ്. അല്ലാതെ ഞാന്‍ ജര്‍മ്മനി കണ്ടിട്ട് കൂടിയില്ല. ലോക്ഡൗണ്‍ സമയത്തു വീട്ടിലിരുന്ന് സമാധാനമായി എന്നും മഞ്ജു മറുപടി നല്‍കി.
ഞങ്ങളൊക്കെ കാണുന്ന വളരെ ചാമായ, വളരെ ചിരിക്കുന്ന സന്തോഷത്തോടെ ഇരിക്കുന്ന മുഖമല്ലാതെ മറ്റെന്തിങ്കിലും ഒരു മുഖമുണ്ടോ എന്ന ചോദ്യത്തിനും മഞ്ജു മറുപടി നല്‍കുന്നുണ്ട്. അത് എന്റെ ചുറ്റിനും ഉള്ളവരോട് ചോദിക്കണം, എന്റെ അറിവില്‍ അങ്ങനെ ഒരു മുഖമില്ല എന്നാണ് എനിക്ക് തോന്നുന്നതെന്നും മഞ്ജു വ്യക്തമാക്കി
ഇപ്പോള്‍ ബോളിവുഡ് സിനിമയുടെ ചിത്രീകരണവുമായി ഭോപ്പാലിലാണ് മഞ്ജു വാര്യര്‍. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ നാല്‍പ്പത്തിമൂന്നാം ജന്മദിനം. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ വൈറലായിരുന്നു.