News
ഇന്നലെ 11 മണിയ്ക്ക് കോടതിയിൽ സംഭവിച്ചത്! നാദിർഷയുടെ ആ മൊഴി, ചങ്കിടിപ്പിന്റെ നിമിഷങ്ങൾ; കാവ്യയ്ക്ക് പിന്നാലെ നാദിർഷ.. ഉറ്റ ചങ്ങാതി തുണയ്ക്കുമോ?
ഇന്നലെ 11 മണിയ്ക്ക് കോടതിയിൽ സംഭവിച്ചത്! നാദിർഷയുടെ ആ മൊഴി, ചങ്കിടിപ്പിന്റെ നിമിഷങ്ങൾ; കാവ്യയ്ക്ക് പിന്നാലെ നാദിർഷ.. ഉറ്റ ചങ്ങാതി തുണയ്ക്കുമോ?
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയെ കോടതി വിസ്തരിച്ചു. സാക്ഷി വിസ്താരത്തിനായി കൊച്ചിയിലെ പ്രത്യേക കോടതിയിൽ നാദിർഷ ഇന്നലെ ഹാജരായി. രാവിലെ 11 മണിയോടെയാണ് കൊച്ചിയിലെ അഡീ. സെഷന്‍സ് കോടതിയില്‍ ഹാജരായത്
എട്ടാം പ്രതിയായ നടൻ ദിലീപിന്റെ അടുത്ത സുഹൃത്താണ് നാദിർഷാ. കേസിൽ ഉറ്റ ചങ്ങാതി തുണയ്ക്കുമോയെന്നായിരുന്നു എല്ലാവരും ഉറ്റ് നോക്കിയത് . നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് നാദിര്‍ഷയെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷിയായാണ് നാദിര്‍ഷയെ വിസ്തരിച്ചത്. മുന്നൂറിലധികം സാക്ഷികളുള്ള കേസില്‍ കാവ്യാമാധവന്‍ ഉള്‍പ്പെടെ 180 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി.
അക്രമത്തിന് ഇരയായ നടിയോട് കാവ്യയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതിയായ നടന്‍ ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തെ സാധൂകരിക്കാനാണ് കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാൽ വിസ്താരത്തിനിടെ നടി കാവ്യാ മാധവൻ കൂറുമറിയത് പ്രോസിക്യൂഷന് തിരിച്ചടിയായിരുന്നു. കാവ്യയെ ഒന്നിലധികം ദിവസങ്ങളില്‍ വിസ്തരിച്ച ശേഷമാണ് നാദിര്‍ഷ വിസ്താരത്തിന് വേണ്ടി കോടതിയില്‍ എത്തിയത്.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം നാദിര്‍ഷക്ക് വന്ന ഫോണ്‍ വലിയ വിവാദമായിരുന്നു. ദിലീപിനെ കുടുക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നു എന്ന ആരോപണത്തിന് ഇത് കാരണമായിരുന്നു. പണം ആവശ്യപ്പെട്ടാണ് വിളിച്ചത്.
കേസില്‍ ആദ്യം അറസ്റ്റിലയാത് സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയാണ്. ഇയാളുടെ സഹതടവുകാരനായിരുന്ന വിഷ്ണു ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു നാദിര്‍ഷയുടെയും ദിലീപിന്റെയും ആക്ഷേപം. ഒന്നര കോടി രൂപ ആവശ്യപ്പെട്ട് വിഷ്ണു ഫോണില്‍ ബന്ധപ്പെട്ടുവെന്നും പണം കൈമാറിയില്ലെങ്കില്‍ ദിലീപിനെ കേസില്‍ കുടുക്കുമെന്നുമായിരുന്നുവത്രെ ഭീഷണി. ദിലീപ് കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പാണ് ഭീഷണി കോള്‍ വന്നതും നടന്‍ പോലീസില്‍ പരാതി നല്‍കിയതും. ഒന്നര കോടി രൂപ തന്നില്ലെങ്കില്‍ ദിലീപിനെ കേസില്‍ കുടുക്കുമെന്നായിരുന്നുവത്രെ ഭീഷണി. നിങ്ങള്‍ ഒന്നര കോടി നല്‍കിയില്ലെങ്കില്‍ രണ്ടര കോടി രൂപ നല്‍കാന്‍ വേറെ ആളുണ്ടെന്നും ഭീഷണിപ്പെടുത്തിയ വ്യക്തി പറഞ്ഞുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
ഭീഷണിപ്പെടുത്തി വന്ന ഫോണിന്റെ ശബ്ദരേഖയും മറ്റു വിവരങ്ങളും സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി എന്നാണ് വിവാദം കത്തിനിന്ന വേളയില്‍ ദിലീപും നാദിര്‍ഷയുമെല്ലാം സൂചിപ്പിച്ചിരുന്നത്. ദിലീപിനെ നേരിട്ട് വിളിക്കാന്‍ ശ്രമിച്ചു. നടക്കാത്തതിനെ തുടര്‍ന്ന് നാദിര്‍ഷയെയും ദിലീപിന്റെ സഹായിയെയും ഫോണില്‍ ബന്ധപ്പെട്ടാണ് ബ്ലാക്ക്‌മെയില്‍ ചെയ്തത് എന്നും പരാതിയിലുണ്ട്. തന്നെ കേസില്‍ കുടുക്കാന്‍ ചില കളികള്‍ നടന്നുവെന്ന സംശയമാണ് ദിലീപ് അന്ന് പ്രകടിപ്പിച്ചത്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും താരം ആരോപിച്ചിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ കാര്യമായ വിവരങ്ങള്‍ പിന്നീട് പുറത്തുവന്നിരുന്നില്ല. ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ ദിലീപ് നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലാകുന്നതാണ് കണ്ടത്.
2017 ലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. വിചാരണയ്ക്കുള്ള സമയം അടുത്തമാസത്തോടെ അവസാനിക്കാനിരിക്കെ ഇനിയും ആറു മാസം സമയം വേണമെന്ന് വിചാരണ കോടതി ആവശ്യപ്പെട്ടിരുന്നു. ലോക്ഡൗണിനെത്തുടര്‍ന്ന് കോടതി തുടര്‍ച്ചയായി അടച്ചിടേണ്ടി വന്നുവെന്ന കാരണം പറഞ്ഞാണ് ജഡ്ജി ഹണി എം. വര്‍ഗീസ് സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി സുപ്രീംകോടതി അനുവദിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയപരിധി സുപ്രീംകോടതി നീട്ടി നൽകിയത്