News
നയന്‍താരയെ ചിമ്പുവിന്റെ നായികയാക്കാന്‍ ആലോചിച്ചെങ്കിലും സംവിധായകനും ക്യാമറാമാനും അതിനു സമ്മതിച്ചില്ല! കാരണം!; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ്
നയന്‍താരയെ ചിമ്പുവിന്റെ നായികയാക്കാന്‍ ആലോചിച്ചെങ്കിലും സംവിധായകനും ക്യാമറാമാനും അതിനു സമ്മതിച്ചില്ല! കാരണം!; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ്
നിരവധി ആരാധകരുള്ള താരമാണ് നയന്‍താര. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് ആരാധകര്‍ താരത്തെ അഭിസംബോധന ചെയ്യുന്ന്. എന്നാല്‍ കഴിഞ്ഞ ദിവസം നയന്‍താരയെ കുറിച്ച് നിര്‍മ്മാതാവായ കലൈപുലി എസ് താണു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
തമിഴില്‍ ചിമ്പു ചിത്രത്തിലായിരുന്നു നയന്‍താര ആദ്യം അഭിനയിക്കേണ്ടിയിരുന്നത് എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. എന്നാല്‍ പിന്നീട് നായികയായത് ഗോപിക ആണെന്നും നിര്‍മ്മാതാവ് പറയുന്നു. ചിമ്പുവിന്റെ തൊട്ടി ജയ എന്ന ചിത്രത്തിന് വേണ്ടി നയന്‍താര ആലോചനയില്‍ ഉണ്ടായിരുന്നു.
ചിത്രത്തിലേയ്ക്കുളള അഭിനേതാക്കളെ തീരുമാനിക്കുന്ന സമയത്താണ് നയന്‍താരയുടെ ചിത്രം ഒരു മാഗസിനില്‍ കണ്ടത്. അപ്പോള്‍ തന്നെ നയന്‍താരയെ നായികയാക്കാന്‍ ആലോചിച്ചെങ്കിലും സംവിധായകനും ക്യാമറാമാനും ഗോപികയെ കുറിച്ച് പറയുകയായിരുന്നു.
ഫോര്‍ ദി പിപ്പീള്‍ എന്ന ചിത്രത്തിലൂടെ ഗോപിക തിളങ്ങി നില്ക്കുന്ന സമയമായിരുന്നു അത്. അന്ന് നയന്‍താരയെ തമിഴില്‍ ലോഞ്ച് ചെയ്യാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ട് എന്നും നിര്‍മ്മാതാവ് വ്യക്തമാക്കി. 2005ല്‍ അയ്യ എന്ന ശരത് കുമാര്‍ ചിത്രത്തിലൂടെയാണ് നയന്‍താരയുടെ തമിഴ് അരങ്ങേറ്റം.
രജനികാന്ത് ചിത്രം ചന്ദ്രമുഖിയിലൂടെ താരം ശ്രദ്ധേയായത്. 2006ല്‍ പുറത്തിറങ്ങിയ വല്ലവനില്‍ താരം ചിമ്പുവിന്റെ നായികയായി എത്തി. അതേസമയം, നെട്രികണ്‍, അണ്ണാത്തെ, കാത് വാകുല രെണ്ട് കാതല്‍, ആരദുഗുല ബുള്ളറ്റ് എന്നിവയാണ് താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.
