ഓണ്‍ലൈന്‍ തട്ടിപ്പില്‍ സംഗീത സംവിധായകന് രാഹുല്‍ രാജും ഇരയായതായി വിവരം. 60,000 രൂപയോളമാണ് രാഹുല്‍ രാജിന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. കഴിഞ്ഞ ആഴ്ച ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് മനസിലാക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ നിന്നാണ് പണം പിന്‍വലിച്ചിരിക്കുന്നത്. ഒടിപി സന്ദേശങ്ങളോ, സംശയകരമായ രീതിയിലുളള കോളുകളോ ഒന്നും ഫോണില്‍ വന്നിരുന്നില്ലെന്ന് രാഹുല്‍ രാജ് പറയുന്നു. അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടി സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 600,700 രൂപയായി നിരവധി തവണ പണം പിന്‍വലിച്ചതായി വ്യക്തമായി. കൂടാതെ പലപ്പോഴായി 6000- 7000 രൂപ വീതവും നഷ്ടമായി.
രാത്രിയാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായിരിക്കുന്നത്. അക്കൗണ്ടില്‍ നിന്നും തുക പിന്‍വലിച്ചതായുളള മെസേജ് കണ്ടപ്പോഴാണ് തട്ടിപ്പിനെക്കുറിച്ച് രാഹുല്‍ രാജ് അറിയുന്നത്. ഉടന്‍ തന്നെ അക്കൗണ്ടിലെ തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതിനാല്‍ വീണ്ടും പണം നഷ്ടമായില്ല. സൈബര്‍ തട്ടിപ്പുകളുടെ സാഹചര്യത്തില്‍ ഒടിപി നമ്പരുകള്‍ ചോദിച്ച് മൊബൈല്‍ ഫോണില്‍ വരുന്ന കോളുകളോടും സന്ദേശങ്ങളോടും പ്രതികരിക്കരുതെന്ന് നേരത്തെ സൈബര്‍ സെല്‍ അറിയിച്ചിരുന്നു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...