Connect with us

ഫ്രീക്ക് ലുക്കിലെത്തി ദിവ്യ ഉണ്ണി, ദിവ്യയ്ക്ക് എല്ലാത്തരം വേഷങ്ങളും ചേരുമെന്ന് ആരാധകര്‍; വൈറലായി ചിത്രങ്ങള്‍

Malayalam

ഫ്രീക്ക് ലുക്കിലെത്തി ദിവ്യ ഉണ്ണി, ദിവ്യയ്ക്ക് എല്ലാത്തരം വേഷങ്ങളും ചേരുമെന്ന് ആരാധകര്‍; വൈറലായി ചിത്രങ്ങള്‍

ഫ്രീക്ക് ലുക്കിലെത്തി ദിവ്യ ഉണ്ണി, ദിവ്യയ്ക്ക് എല്ലാത്തരം വേഷങ്ങളും ചേരുമെന്ന് ആരാധകര്‍; വൈറലായി ചിത്രങ്ങള്‍

ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നരുന്ന താരമാണ് ദിവ്യ ഉണ്ണി. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും മലയാളി പ്രേക്ഷകര്‍ക്ക് ഇന്നും താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ഇഷ്ടമാണ്.സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ ഫ്രീക്ക് ലുക്കിലിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ജീന്‍സും ടോപ്പുമണിഞ്ഞി നില്‍ക്കുന്ന ദിവ്യയെ ആണ് ചിത്രത്തില്‍ കാണുന്നത്. വാഷിങ്ടണിലേക്ക് പോയപ്പോഴുള്ള ത്രോബാക്ക് ചിത്രങ്ങളാണ് ദിവ്യ ഉണ്ണി പോസ്റ്റ് ചെയ്തത്. പതിവ് പോലെ തന്നെ പ്രിയതാരത്തിന്റെ പോസ്റ്റിനു ലൈക്കുകളും കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള ദിവ്യ ഉണ്ണി വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. 2002ലായിരുന്നു ദിവ്യ ഉണ്ണിയുടെ ആദ്യം വിവാഹം. എന്നാല്‍ 2016 ല്‍ ഈ ബന്ധം അവസാനിച്ചതോടെ 2018ഫെബ്രുവരി നാലിന് ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് ദിവ്യ വീണ്ടും വിവാഹിതയായി.

മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് ഭര്‍ത്താവ്. എന്‍ജീനിയറായ അരുണ്‍ നാല് വര്‍ഷത്തോളമായി ഹൂസ്റ്റണിലാണ്. ഇവിടെ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ നൃത്ത വിദ്യാലയം ദിവ്യ ഉണ്ണി ആരംഭിച്ചിരുന്നു. ഇതിന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ താരം പങ്കുവെച്ചിരുന്നു.

2020 ജനുവരി 14നായിരുന്നു ദിവ്യയ്ക്ക് കുഞ്ഞ് ജനിക്കുന്നത്. ഐശ്വര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ജനുവരിയിലാണ് ദിവ്യയ്ക്ക് മൂന്നാമത്തെ കുഞ്ഞ് ജനിച്ചത്. അര്‍ജുന്‍,മീനാക്ഷി എന്നിവരാണ് മറ്റു മക്കള്‍. തന്റെ പ്രിയപ്പെട്ടവരോടൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്.

More in Malayalam

Trending