Malayalam
ആദ്യം ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു, വളരെ സിംപിള്‍ ആയ മനുഷ്യനാണ് സൂര്യ; സൂര്യയെ ആദ്യമായി കണ്ട അനുഭവത്തെ കുറിച്ച് അപര്‍ണ ബാലമുരളി
ആദ്യം ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു, വളരെ സിംപിള്‍ ആയ മനുഷ്യനാണ് സൂര്യ; സൂര്യയെ ആദ്യമായി കണ്ട അനുഭവത്തെ കുറിച്ച് അപര്‍ണ ബാലമുരളി
വളരെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അപര്‍ണ ബാലമുരളി. ഫഹദ് ഫാസിലിന്റെ നായികയായി മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കാന്‍ താരത്തിനായി. അടുത്തിടെ സൂര്യയുടെ നായികയായി എത്തിയപ്പോഴും ഏറെ പ്രശംസയാണ് താരം സ്വന്തമാക്കിയത്.
സുധ കൊങ്കര സംവിധാനം ചെയ്ത സുരറൈ പൊട്ര് ചിത്രത്തിലൂടെയായിരുന്നു അപര്‍ണ സൂര്യയുടെ നായികയായി എത്തിയത്. ഈ ചിത്രം സൂപ്പര്‍ ഹിറ്റ് ആയതോടെ ഏറെ പ്രേക്ഷക പ്രീതിയും താരം സ്വന്തമാക്കി. എന്നാല്‍ ഇപ്പോഴിതാ ആദ്യമായി സൂര്യയെ കണ്ട നിമിഷത്തെ കുറിച്ച് തുറന്ന് പറയുകയാണ് അപര്‍ണ ബാലമുരളി.
സിനിമയുടെ സ്‌ക്രിപ്റ്റ് റീഡിംഗിന്റെ സമയത്താണ് സൂര്യയെ താന്‍ ആദ്യമായി കാണുന്നതെന്നും, വളരെ സിംപിള്‍ ആയ മനുഷ്യനാണ് സൂര്യ എന്നും അപര്‍ണ പറയുന്നു. ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് നടി തന്റെ മനസ് തുറന്നത്. ‘സൂര്യ ഒരു അത്ഭുത മനുഷ്യനാണ്. വളരെ നല്ല ഒരു മനുഷ്യന്‍ എന്ന നിര്‍വചനമാന് സൂര്യയ്ക്ക് ഏറ്റവും നന്നായി ചേരുക.
നമുക്ക് പൊതുവെ അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം എത്രത്തോളം ഭീകരമാണ് എന്ന് അറിയാമല്ലോ! കേരളത്തിലും അതിനു കുറവില്ല. എനിക്ക് ആദ്യം കാണുമ്പോള്‍ ഒരു പേടിയുണ്ടായിരുന്നു. ‘സുരറൈ പോട്രു’ എന്ന സിനിമയുടെ തിരക്കഥ വായിക്കുന്ന സമയത്തായിരുന്നു ആദ്യമായി കാണുന്നത്. എന്റെ ടെന്‍ഷനൊക്കെ അവിടെ തന്നെ അവസാനിച്ചു. അതുകൊണ്ട് സെറ്റില്‍ വന്നപ്പോള്‍ വളരെ കൂളായി അഭിനയിക്കാന്‍ സാധിച്ചു’എന്നും അപര്‍ണ പറയുന്നു.