Connect with us

ചേട്ടന്റെ മരണദിവസം സംഭവിച്ചത്; ചങ്കുപൊട്ടി എം ജി; സത്യങ്ങൾ പുറത്തേയ്ക്ക്!!

Malayalam

ചേട്ടന്റെ മരണദിവസം സംഭവിച്ചത്; ചങ്കുപൊട്ടി എം ജി; സത്യങ്ങൾ പുറത്തേയ്ക്ക്!!

ചേട്ടന്റെ മരണദിവസം സംഭവിച്ചത്; ചങ്കുപൊട്ടി എം ജി; സത്യങ്ങൾ പുറത്തേയ്ക്ക്!!

സംഗീത സംവിധായകന്‍, കര്‍ണാടക സംഗീതജ്ഞന്‍ എന്നീ നിലകളില്‍ തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ച എം ജി രാധാകൃഷ്ണന്‍ ലളിതഗാനങ്ങളുടെ ചക്രവര്‍ത്തി എന്ന നിലയിലാണ് അറിയപ്പെടുന്നത്. ആകാശവാണിയ്ക്ക് വേണ്ടി അദ്ദേഹം സൃഷ്ടിച്ച ലളിതഗാനങ്ങള്‍ ചലച്ചിത്ര ഗാനങ്ങളോളം തന്നെ ജനപ്രിയവും കേരളത്തിലെ കലോത്സവ വേദികളില്‍ ഏറ്റവുമധികം ആലപ്പിക്കപെടുന്നവയും ആണ്.

അതീവ സുന്ദരമായ ഒരുപാട് സിനിമാഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതം പകര്‍ന്നിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ നാടകവേദികളിൽ ഏറെ പ്രശസ്തനായിരുന്ന സംഗീതജ്ഞൻ മലബാർ ഗോപാലൻ നായരുടേയും ഹരികഥാ പ്രാ‍വീണ്യം നേടിയ കമലാക്ഷിയമ്മയുടേയും മൂന്നു മക്കളിൽ മൂത്ത ആളായിരുന്നു ശ്രീ.രാധാകൃഷ്ണൻ. മലയാള സംഗീത പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകനാണ് എം.ജി ശ്രീകുമാറിന്റെ സഹോദരൻ കൂടിയാണ് എം ജി രാധാകൃഷ്ണന്‍.

മുമ്പൊരിക്കല്‍ ജെബി ജംഗ്ഷനില്‍ അതിഥിയായി വന്നപ്പോള്‍ എംജി തന്റെ സഹോദരനെക്കുറിച്ച് മനസ് തുറന്നിരുന്നു. താനും സഹോദരനും പിണങ്ങിയതിനെക്കുറിച്ചും അദ്ദേഹത്തിന്റെ മരണത്തിന് എത്താത്തിനെക്കുറിച്ചൊക്കെ എംജി സംസാരിച്ചിരുന്നു. ഈ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യുന്നത്.

എന്റെ ചേട്ടന്‍ എനിക്ക് പിതൃതുല്യനാണ്. അസുഖം വരുമ്പോള്‍ എന്നെയെടുത്ത് ആശുപത്രിയില്‍ കൊണ്ടു പോയിരുന്നത് ചേട്ടനാണ്. ചേട്ടന്റെ പുറകിലിരുന്ന് പാടിയതിന്റെ കഴിവു കൊണ്ടാണ് ഞാന്‍ ഇന്ന് പല സ്റ്റേജിലും പാടുന്നത്. ജ്ഞാനം അച്ഛനും അമ്മയും തന്നതാണ്. പക്ഷെ സ്റ്റേജ് പെര്‍ഫോമന്‍സ് മുഴുവനും ചേട്ടനില്‍ നിന്നുമാണ്. പക്ഷെ ഒരുപാട് പേര്‍ പലതും പറയുന്നുണ്ട്, ഞാന്‍ വന്നില്ല എന്നൊക്കെ.

പക്ഷെ അങ്ങനെയൊന്നുമല്ലെന്നാണ് എംജി പറയുന്നത്. പിന്നാലെ സഹദോരന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് എത്താതിരുന്നതിനെക്കുറിച്ചും എംജി സംസാരിക്കുന്നുണ്ട്. ഞാന്‍ അമേരിക്കയിലായിരുന്നു. എന്റെ ചേട്ടന്റെ കൂടെ പഠിച്ച് കളിച്ച് വളര്‍ന്ന ഗാനഗാന്ധര്‍വ്വന്‍ യേശുദാസ്, ലക്ഷ്മി ഗോപാലസ്വാമി, ഞാന്‍, എന്റെ ഭാര്യ എന്നിവരായിരുന്നു അവിടെയുണ്ടായിരുന്നത്. പരിപാടി കഴിഞ്ഞാണ് ചേട്ടന്‍ മരിച്ചെന്ന ഫോണ്‍ വരുന്നത്. ലാസ് വേഗാസില്‍ നിന്നും കേരളത്തില്‍ എത്താന്‍ മിനിമം മൂന്ന് ദിവസം എടുക്കും. അത് വരെ ബോഡി വെക്കുന്നത് ശരിയായ തീരുമാനം ആണോ എന്നറിയില്ല. അത് വീട്ടുകാര്‍ എടുത്ത തീരുമാനമാണ്.

പിറ്റേദിവസം തന്നെ സംസ്‌കരിച്ചുവെന്നാണ് എംജി പറയുന്നത്. ചേട്ടനും അനിയനും ആകുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ചെറിയ വഴക്കുകളൊക്കെ കാണും. അല്ലാതെ സ്ഥായിയായിട്ടുള്ള വഴക്കുകളൊന്നും ഞാനും ചേട്ടനുമായിട്ടുണ്ടായിരുന്നില്ല. ചേട്ടനുമായി എന്റെ കുടുംബത്തിലുള്ള ആര്‍ക്കും ദേഷ്യമില്ല. ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമായിരുന്നു. ഒരു അടുക്കളയായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങളെല്ലാവരും താമസിച്ചിരുന്നത് അവിടെയായിരുന്നു. എന്നാല്‍ ഓരോരുത്തരായി വിവാഹം കഴിച്ചതോടെ ആ വീട് മൂന്നായി വിഭജിച്ചു. മൂന്ന് അടുക്കളയുമായി. അങ്ങനെ വിട്ടു വിട്ടു പോയി. കേരളത്തിലെ എല്ലാ കുടുംബത്തിലും അങ്ങനെയാകുമെന്നും എംജി പറയുന്നുണ്ട്.

1962ൽ ആകാശവാണിയിൽ തംബുരു ആർട്ടിസ്റ്റായി ജോലി ആരംഭിച്ച രാധാകൃഷ്ണൻ, ദീർഘകാലം ആകാശവാണിയിൽ സംഗീതസംവിധായകനായി ജോലി ചെയ്തു. നിരവധി പ്രഗൽഭന്മാരൊത്ത് ആകാശവാണിയിൽ ജോലി ചെയ്യുവാൻ സാധിച്ചത് രാധാകൃഷ്ണന്റെ ലളിതസംഗീതത്തിലും ശാസ്ത്രീയസംഗീതത്തിലുമുള്ള കഴിവുകളെ കൂടുതൽ മെച്ചപ്പെടുത്തുവാൻ സഹായിച്ചിരുന്നു.

ആകാശവാണിയില്‍ ലളിതഗാനം പാടി പഠിപ്പിക്കുന്ന പരിപാടിയിലൂടെ അദ്ദേഹത്തിന്‍റെ ശബ്ദം വളരെ പ്രശസ്തം ആയി. വൈകാതെ തന്നെ സിനിമാമേഖലയിലും അദ്ദേഹത്തെ അവസരങ്ങൾ തേടി വന്നു. ഗായകനായാണ് സിനിമയിലേക്ക് വന്നതെങ്കിലും സംഗീതസംവിധാനരംഗത്താണ് ഏറെ പ്രശസ്തനായത്. കള്ളിച്ചെല്ലമ്മയിലെ “ഉണ്ണീ ഗണപതിയെ” എന്നതായിരുന്നു സിനിമയിൽ ആദ്യമായി ആലപിച്ച ഗാനം. 1978ൽ പുറത്തിറങ്ങിയ ജി അരവിന്ദന്റെ തമ്പ് ആയിരുന്നു രാധാകൃഷ്ണൻ സംഗീതസംവിധാനം നിർവ്വഹിക്കുന്ന ആദ്യ ചിത്രം. തുടർന്ന് വളരെയധികം സിനിമകൾക്ക് ഹൃദയസ്പർശിയായ ഗാനങ്ങൾ ചമച്ചു.

ചാമരം, ഞാൻ ഏകനാണ്, ജാലകം, രാക്കുയിലിൻ രാഗസദസ്സിൽ, അയിത്തം, ദേവാസുരം, മണിച്ചിത്രത്താഴ്, അദ്വൈതം, മിഥുനം, അഗ്നിദേവന്‍, രക്ഷസാക്ഷികള്‍ സിന്ദാബാദ്, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങി എണ്‍പതിലധികം ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനങ്ങള്‍ ഒരുക്കി. സംഗീത സംവിധാനത്തിന് 2001ല്‍ അച്ഛനെയാണെനിക്കിഷ്ടം എന്ന ചിത്രത്തിനും 2006ല്‍ അനന്തഭദ്രം എന്ന ചിത്രത്തിനും കേരള സംസ്ഥാന പുരസ്കാരം ലഭിച്ചു. കരള്‍രോഗത്തെ തുടര്‍ന്നു ദീര്‍ഘകാലം ചികിത്സയില്‍  ആയിരുന്ന അദ്ദേഹം 2010 ജൂലൈ 2ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. 

More in Malayalam

Trending

Recent

To Top