Connect with us

സ്‌നേഹം കൂടുമ്പോള്‍ ചെറുപ്പത്തില്‍ ഞാന്‍ ആളുകളെ പിടിച്ച് കടിക്കുമായിരുന്നു, അങ്ങനെയാണ് ഈ പേര് വന്നത്; ടൈഗര്‍ ഷ്‌റോഫ്

Actor

സ്‌നേഹം കൂടുമ്പോള്‍ ചെറുപ്പത്തില്‍ ഞാന്‍ ആളുകളെ പിടിച്ച് കടിക്കുമായിരുന്നു, അങ്ങനെയാണ് ഈ പേര് വന്നത്; ടൈഗര്‍ ഷ്‌റോഫ്

സ്‌നേഹം കൂടുമ്പോള്‍ ചെറുപ്പത്തില്‍ ഞാന്‍ ആളുകളെ പിടിച്ച് കടിക്കുമായിരുന്നു, അങ്ങനെയാണ് ഈ പേര് വന്നത്; ടൈഗര്‍ ഷ്‌റോഫ്

നിരവധി ആരാധകരുള്ള താരമാണ് ടൈഗര്‍ ഷ്‌റോഫ്. ഇപ്പോഴിതാ തനിക്ക് അച്ഛനമ്മമാരിട്ട പേരാണ് ജയ് ഹേമന്ത് എന്നും ടൈഗര്‍ എന്ന പേരുവരാന്‍ ഒരു കാരണമുണ്ടെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍. പുതിയ ചിത്രമായ ബഡേ മിയാന്‍ ഛോട്ടേ മിയാന്റെ പ്രചാരണത്തിന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറുപ്പത്തിലെ ഒരു സ്വഭാവം കാരണമാണ് ജയ് ഹേമന്ത് ആയിരുന്ന താന്‍ ടൈഗര്‍ ഷ്‌റോഫ് ആയതെന്ന് താരം പറഞ്ഞു. സ്‌നേഹം തോന്നുന്നവരെ കടിച്ചാണ് ചെറുപ്പത്തില്‍ ഇഷ്ടം പ്രകടിപ്പിച്ചിരുന്നത്. അതിനാലാണ് ടൈഗര്‍ എന്ന് ആളുകള്‍ തന്നെ വിളിക്കാന്‍ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

ജയ് കിഷന്‍ എന്നാണ് അച്ഛന്‍ ജാക്കി ഷ്‌റോഫിന്റെ യഥാര്‍ത്ഥ പേര്. അങ്കിളിന്റെ പേരാണ് ഹേമന്ത്. ഇതുരണ്ടും ചേര്‍ത്താണ് തനിക്ക് ജയ് ഹേമന്ത് ഷ്‌റോഫ് എന്ന് പേരിട്ടതെന്ന് താരം പറഞ്ഞു.

ചെറുപ്പത്തില്‍ ഞാന്‍ ആളുകളെ പിടിച്ച് കടിക്കുമായിരുന്നു. ഞാനങ്ങനെയാണ് അവരോടുള്ള ഇഷ്ടം പ്രകടിപ്പിച്ചിരുന്നത്. കുട്ടിക്കാലത്ത് ആളുകള്‍ എന്നെ സ്ഥിരം ടൈഗര്‍ എന്നുവിളിക്കുമായിരുന്നു. അതുപിന്നെ സ്വന്തം പേരായി മാറി. സിനിമയിലും ഞാനാ പേരുതന്നെ സ്വീകരിച്ചു. ടൈഗര്‍ ഷ്‌റോഫ് ചൂണ്ടിക്കാട്ടി.

അക്ഷയ് കുമാറിനൊപ്പം തുല്യ പ്രാധാന്യമുള്ളവേഷത്തിലെത്തിയ ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ വ്യാഴാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. പൃഥ്വിരാജ്, മാനുഷി ഛില്ലര്‍, ആലയ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളില്‍. അലി അബ്ബാസ് സഫര്‍ സംവിധാനംചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

More in Actor

Trending

Recent

To Top