Malayalam
വേർപാടിന് ശേഷമുള്ള എസ്പിബിയുടെ ആദ്യ പിറന്നാൾ; പിറന്നാള്‍ ദിനത്തില്‍ എസ്പിബിക്ക് ട്രിബ്യൂട്ടുമായി അഫ്‌സല്‍; വീഡിയോ പങ്കുവെച്ച് ജയറാം
വേർപാടിന് ശേഷമുള്ള എസ്പിബിയുടെ ആദ്യ പിറന്നാൾ; പിറന്നാള്‍ ദിനത്തില്‍ എസ്പിബിക്ക് ട്രിബ്യൂട്ടുമായി അഫ്‌സല്‍; വീഡിയോ പങ്കുവെച്ച് ജയറാം
അന്തരിച്ച അനശ്വര ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ജന്മദിനമാണ് ഇന്ന്. അദ്ദഹത്തിന്റെ വേര്‍പാടിന് ശേഷമുള്ള ആദ്യത്തെ പിറന്നാളാണ്. എസ്പിബിയുടെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് ട്രിബ്യൂട്ട് വീഡിയോ സമര്‍പ്പിച്ചിരിക്കുകയാണ് ഗായകന്‍ അഫ്‌സല്‍. അഫ്‌സലിന്റെ വീഡിയോ നടന്‍ ജയറാമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
1993ല്‍ പുറത്തിറങ്ങിയ ‘മറുപടിയും’ എന്ന ചിത്രത്തിലെ നലം വാഴ എന്ന ഗാനം ആലപിച്ചുകൊണ്ടാണ് അഫ്‌സല്‍ വീഡിയോ ഒരിക്കിയിരിക്കുന്നത്. ഇളയ രാജയുടെ സംഗീതത്തില്‍ എസ്പിബി ആലപിച്ച് മനോഹരമായൊരു പ്രണയ ഗാനമാണിത്.
ഈ ജന്മത്തിൽ എസ് പി ബിക്ക് എനിക്കു കഴിയുന്നതിൽ വച്ചു ഞാൻ കൊടുക്കുന്ന ആദരവ് എന്നാണ് അഫ്സൽ തന്റെ പാട്ടിനെക്കുറിച്ച് പറഞ്ഞത്. സോഷ്യൽ മീഡിയകളിൽ റിലീസ് ചെയ്ത അഫ്സലിന്റെ ഈ കവർ സോങ്ങിന് S.P ചരൺ, K.S ചിത്ര, സുജാത, ശ്വേതാ മോഹൻ, ജെൻസി തുടങ്ങി സംഗീത രംഗത്തെ പ്രശസ്തർ അഫ്സലിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്
2020 സെപ്തംബർ 25-ാം തീയതിയാണ് ചെന്നൈയിൽവെച്ച് എസ് പി ബി വിടപറയുന്നത്. കൊവിഡ് ബാധിതനായാണ് എസ്പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് ആരോഗ്യ നില ഗുരുതരമാവുകയും മരണം സംഭവിക്കുകയും ചെയ്തു. സംഗീത സംവിധായകന്‍, പിന്നണി ഗായകന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നിങ്ങനെ നിരവധി രംഗങ്ങളിലാണ് എസ്പിബി പ്രവര്‍ത്തിച്ചത്. 16 ഭാഷകളില്‍ നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങളാണ് ആലപിച്ചത്.
എംജി ആര്‍ നായകനായ ‘അടിമൈപ്പെണ്‍’ എന്ന ചിത്രത്തിലെ ഗാനമാണ് അദ്ദേഹത്തിന്റെ തമിഴിലെ ആദ്യ ഹിറ്റ് ഗാനം. 1979ല്‍ ‘ശങ്കരാഭരണം’ എന്ന ചിത്രത്തിലെ ഗാനത്തിന് ആദ്യ ദേശീയ പുരസ്‌കാരവും ലഭിച്ചു. യേശുദാസിന് ശഷേം ഏറ്റവും കൂടുതല്‍ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ഗായകനാണ് എസ്പി ബാലസുബ്രഹ്മണ്യം.
1946 ജൂണ്‍ 4നാണ് നിത്യഹരിത ഗായകനായ എസ്പി ബാലസുബ്രഹ്മണ്യം ജനിച്ചത്. ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966-ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ്. അതിനു ശേഷം ഇതുവരെ അദ്ദേഹം 39,000ലധികം ഗാനങ്ങള്‍ പതിനൊന്നോളം ഇന്ത്യന്‍ ഭാഷകളിലായി പാടിയിട്ടുണ്ട്
