Malayalam
വിവാദങ്ങള്‍ക്ക് പിന്നാലെ മിനിസ്ക്രീനില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങി മുകേഷ്!, ‘ബംബര്‍’ തിരിച്ചുവരവ് ഇങ്ങനെ
വിവാദങ്ങള്‍ക്ക് പിന്നാലെ മിനിസ്ക്രീനില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങി മുകേഷ്!, ‘ബംബര്‍’ തിരിച്ചുവരവ് ഇങ്ങനെ
മലയാളി പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് നടനും കൊല്ലം എംഎല്‍എയുമായ മുകേഷും പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയും തമ്മിലുള്ള വിവാഹമോചനം. എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി മേതില്‍ ദേവിക കുടുംബകോടതിയെ സമീപിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലടക്കം ഈ വാര്‍ത്ത പരന്നതിനു പിന്നാലെ പുറത്ത് വന്ന വാര്‍ത്ത ശരിവെച്ച് മേതില്‍ ദേവികയും രംഗത്ത് എത്തുകയായിരുന്നു.
പുറത്ത് വരുന്ന എല്ലാ കാര്യവും ശരിയല്ലെന്നും വിവാഹമോചന വാര്‍ത്ത ശരിവെച്ച് കൊണ്ട് ദേവിക പറഞ്ഞിരുന്നു. എട്ട് വര്‍ഷം ഒന്നിച്ച് ജീവിച്ചിട്ടും മുകേഷിനെ മനസിലാക്കാന്‍ പറ്റിയില്ല. ഇനി പറ്റുമെന്ന് തോന്നുന്നില്ലെന്നും അതിനാലാണ് മുകേഷുമായുള്ള ബന്ധം പിരിയുന്നതെന്നുമാണ് കാരണമായി ദേവിക പറഞ്ഞത്. വേര്‍പിരിഞ്ഞാലും സുഹൃത്തുക്കളായി തുടരുമെന്നും പറഞ്ഞിരുന്നു.
ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മുകേഷിനെ കുറിച്ചുള്ള വാര്‍ത്തകളാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും മിനിസ്ക്രീനില്‍ എത്തുകയാണ് താരം ‘മഴവില്‍ മനോരമ’യില്‍ സംപ്രേക്ഷണം ചെയ്യുന്ന’ ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി’ എന്ന പരിപാടിയിലാണ് നടന് അതിഥിയായി എത്തുന്നതെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട്. ഓണം സ്പെഷ്യല്‍ എപ്പിസോഡിലായിരിക്കും മുകേഷ് എത്തുകയെന്നാണ് വിവരം. ഈ പരിപാടിയില്‍ മുകേഷ് അതിഥിയായി എത്തുന്ന എപ്പിസോഡിന്റെ പ്രെമോ വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് വിവാഹമോചന വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
വിവാഹമോചന വാര്‍ത്ത പുറത്ത് വന്ന് ചൂടുപിടിച്ച ചര്‍ച്ചാ വിഷയമായതിനു പിന്നാലെ ഏഷ്യാനെറ്റിലെ ചാനല്‍ പരിപാടിയില്‍ നിന്ന് നടനെ ഒഴിവാക്കിയതായും റിപ്പോര്‍ട്ട് പ്രചരിച്ചിരുന്നു. നാല് എപ്പിസോഡ് വരെ ഷൂട്ട് ചെയ്തതിന് ശേഷമാണ് മുകേഷിനെ ഷോയില്‍ നിന്ന് ഒഴിവാക്കിയത്. അതേസമയം മുകേഷ് തന്നെ ചാനലുമായുളള കരാര്‍ ഒഴിവാക്കിയതാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ‘മ കോമഡി മാമങ്കത്തില്‍’ മുകേഷ് ഒഴികെ എല്ലാ തരങ്ങളും പങ്കെടുത്തിരുന്നു ദിലീപ്, സുരേഷ് ഗോപി, ഹരശ്രീ അശോകന്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഈ പരിപാടി വന്‍ വിജയമായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമായിരുന്നു ദിലീപ് മിനിസ്ക്രിനിലെത്തിയത്. സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്.
അതേസമയം, വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ ബന്ധം പിരിയാന്‍ തീരുമാനിച്ചത് എന്നും ഒരാളുടെ കുടുംബത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ കഴിയില്ലല്ലോ എന്നുമാണ് ദേവിക പറഞ്ഞത്. മാത്രമല്ല, അദ്ദേഹം എന്റെ ഭര്‍ത്താവ് കൂടിയാണ്. അതിനാല്‍ വ്യക്തപരമായി വേര്‍പിരിയാനുള്ള കാരണങ്ങള്‍ തുറന്ന് പറയാന്‍ ബുദ്ധിമുട്ടുണ്ട്. പിന്നെ ഗാര്‍ഹിക പീഡനം എന്ന് പറയുന്നത് എല്ലാം വളരെ ശക്തമായ വാക്കുകളാണ്. എനിക്ക് മുകേഷിനെതിരെ ആരോപണങ്ങള്‍ ഉണ്ടെങ്കിലും ഗാര്‍ഹിക പീഡനം അതില്‍ പെടുന്നില്ല.
ബന്ധം വേര്‍പിരിയുന്ന കാര്യത്തില്‍ മുകേഷേട്ടന്റെ നിലപാട് ഇനിയും വ്യക്തമല്ല. ഞാനാണ് നോട്ടീസ് അയച്ചത്. പിന്നെ എല്ലാവരും ദേഷ്യപ്പെട്ടാണ് ബന്ധം പിരിയുന്നത് എന്ന് കരുതി ഞങ്ങളും അങ്ങനെ തന്നെ ആവണം എന്നുണ്ടോ. പണ്ടത്തെ പോലെ അല്ലെങ്കിലും അദ്ദേഹത്തോട് ഇപ്പോഴും ഫോണില്‍ സംസാരിക്കാറുണ്ട്. പിന്നെ ഈ ഒരു സമയം വളരെ ബുദ്ധിമുട്ടേറിയതാണ്. ഞാന്‍ ഇങ്ങനെ എല്ലാം സംസാരിക്കുന്നുണ്ടെങ്കിലും എന്റെ ജീവിതത്തിലെ വലിയൊരു ഭാഗമായ വ്യക്തിയാണ് അദ്ദേഹം.
യഥാര്‍ത്ഥത്തില്‍ ഞാന്‍ മാധ്യമങ്ങളോട് വിശദീകരണം നല്‍കേണ്ട ആവശ്യമില്ല. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്ഥാനം കണക്കിലെടുത്താണ് ഞാന്‍ വിശദീകരണം നല്കാന് നിര്‍ബന്ധിതയാവുന്നത്. ബന്ധം വേര്പിരിഞ്ഞാല് എല്ലാ തീര്‍ന്നു എന്നതെല്ലാം പഴയ ചിന്താഗതിയാണ്. എല്ലാ ബന്ധങ്ങളും വിലപ്പെട്ടത് തന്നെയാണ്. ഇതിലൂടെ അദ്ദേഹത്തിന്റെ മേല്‍ ചളി വാരി ഇടാനൊന്നും എനിക്ക് താത്പര്യമില്ല. അദ്ദേഹത്തിനും അത് പോലെ തന്നെയായിരിക്കും. പിന്നെ വിവാഹം ബന്ധം പിരിയുക എന്ന് പറയുന്നത് എനിക്കും മുകേഷ് ഏട്ടനും ഒരുപോലെ വേദനയുള്ള കാര്യമാണ്.
ഈ ഒരു സമയം സമാധനത്തോടെ കടന്ന് പോകാന്‍ നിങ്ങളെല്ലാവരും അനുവദിക്കണം. കാരണം ഒരുപാട് വികാരങ്ങള്‍ ഉള്‍പ്പെടുന്ന ഒരു കാര്യമാണിത്. അപ്പോള്‍ അദ്ദേഹത്തെ ഇതിന്റെ പേരില്‍ കുറ്റക്കാരനാക്കരുത്. ഒരു മുതിര്‍ന്ന താരവും രാഷ്ട്രീയ പ്രവര്‍ത്തകനും ആണ് അദ്ദേഹം. പക്ഷെ അതുമായി ഈ വിഷയത്തിന് യാതൊരു ബന്ധവുമില്ല. എന്റെ വീട്ടിലെ പ്രശ്നത്തിന് കേരളവുമായി ബന്ധമുണ്ടെങ്കില്‍ ഞാന്‍ പറഞ്ഞേനെ. പക്ഷെ അതിന് കേരളവുമായി ഒരു ബന്ധവുമില്ല’ എന്നുമാണ് മേദില്‍ ദേവിക പറഞ്ഞത്.
